നടൻ ഇന്നസെന്റ് അന്തരിച്ചു

കൊച്ചി : നടൻ ഇന്നസെന്റ് അന്തരിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ലേക്‌ഷോർ ഹോസ്‌പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്നു നടൻ. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് നടൻ ചികിത്സയിൽ കഴിഞ്ഞിരുന്നത്. അർബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് രണ്ട് ആഴ്ച്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1972ൽ അരങ്ങേറ്റം കുറിച്ച ഇന്നസെന്റ് 750 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ അദ്ദേഹം 2014-19 ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.  

Read More

എം. പി സ്ഥാനത്ത് നിന്നും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി

ന്യൂഡൽഹി :വയനാട് എംപി രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കി. തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദിസമുദായത്തെ അപകീർത്തിപ്പെടുത്തിയ കേസിൽ രാഹുലിനെ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവർഷം തടവുശിക്ഷ വിധിച്ചു. തുടർന്നാണ് ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുലിനെ അയോഗ്യനാക്കിയത്.

Read More

ഉത്തരേന്ത്യയിൽ വൻ ഭൂചലനം

ദില്ലി: ഉത്തരേന്ത്യയിൽ വന്‍ ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീര്‍, ദില്ലി, ഉത്തര്‍പ്രദേശ്, പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടതയാണ് അറിയാൻ കഴിയുന്നത്. ഇന്ത്യയടക്കം മറ്റ് പല രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയതായി ഔദ്യോഗിക വിവരമുണ്ട്. ഇന്ന് രാത്രി 10.17 നാണ് ഭൂചലനമുണ്ടായത്. അഫ്ഗാനിസ്ഥാന്റെയും താജിക്കിസ്ഥാന്റെയും അതിര്‍ത്തിയിലെ ഹിന്ദു കുഷ് ഏരിയയിലാണ് ഭൂചലനം ഉണ്ടായത്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ട്‌ ചെയ്തിട്ടില്ല.

Read More

നടി സുബി സുരേഷ് അന്തരിച്ചു

കൊച്ചി: നടി സുബി സുരേഷ് അന്തരിച്ചു. ആലുവ രാജഗിരി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമായി. ഇന്ന് രാവിലെ രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സുബിയെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. തനതായ ഹാസ്യ ശൈലികൊണ്ട് ചിരിച്ചും ചിരിപ്പിച്ചും മലയാളി മനസില്‍ ഇടം നേടിയ കലാകാരി സുബി സുരേഷിന്റെ വിയോഗം തികച്ചും അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ മാസം 28നാണ് കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സുബിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…

Read More

നടൻ നന്ദമൂരി താരകരത്ന അന്തരിച്ചു

ബെംഗളൂരു: തെലുങ്ക് നടൻ നന്ദമൂരി താരകരത്‌ന അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23 ദിവസമായി ബെംഗളൂരുവിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ടി.ഡി.പി സംഘടിപ്പിച്ച പദയാത്രയിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് നാല്പതുകാരനായ നന്ദമൂരി താരകരത്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . നാരാ ലോകേഷ് നയിക്കുന്ന യുവഗളം പദയാത്രയ്ക്കിടെ ചിറ്റൂർ ജില്ലയിലെ കുപ്പം എന്ന സ്ഥലത്തുവെച്ചായിരുന്നു സംഭവം. എൻ.ടി.ആറിന്റെ ചെറുമകനാണ്. തെലുങ്ക് സൂപ്പർസ്റ്റാർ ബാലകൃഷ്ണയുടെ സഹോദരപുത്രൻ കൂടിയാണ് താരക രത്‌ന.

Read More

റെയിൽവേ സ്റ്റേഷൻ ഫ്ലാറ്റ്ഫോമിലെ മാലിന്യ ഡ്രമ്മിൽ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: യശ്വന്ത്പൂര റെയില്‍വേ സ്റ്റേഷനിലെ മാലിന്യ ഡ്രമ്മില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. യശ്വന്ത്പൂർ റെയില്‍വേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ ക്ലീനിംഗ് ജീവനക്കാര്‍ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഡ്രം വസ്ത്രങ്ങള്‍ കൊണ്ട് മൂടിയ നിലയിൽ ആയിരുന്നു . 20 വയസ്സിനു മുകളില്‍ പ്രായമുണ്ടെന്ന് കരുതുന്ന യുവതിയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. ആരാണ് എന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത്…

Read More

ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു

കോട്ടയം : പ്രമുഖ ചലച്ചിത്ര ഗാനരചയിതാവ് ബീയാർ പ്രസാദ് (61) അന്തരിച്ചു. ചലച്ചിത്ര ഗാനരചയിതാവ്, സംവിധായകൻ, പ്രഭാഷകൻ, അവതാരകൻ തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയനായെങ്കിലും ചലച്ചിത്ര ഗാനരചയിതാവ് എന്ന നിലയിലാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.  2003ൽ പ്രിയദർശൻ സംവിധാനം ചെയ്ത ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലൂടെയാണ് ചലച്ചിത്ര ഗാനരചന രംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് വാമനപുരം ബസ് റൂട്ട്, ജലോത്സവം, വെട്ടം, സൽപ്പേർ രാമൻ കുട്ടി, തത്സമയം ഒരു പഠനം തുടങ്ങി ഇരുപത്തഞ്ചോളം സിനിമകൾക്ക് ഗാനരചന. ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലെ ഒന്നാം കിളി പൊന്നാം കിളിയെന്ന ഗാനം ഏറെ ശ്രദ്ധനേടി. ‘ജലോത്സവ’ത്തിൽ അൽഫോൻസ്…

Read More

പ്രധാന മന്ത്രിയുടെ സഹോദരനും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു 

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. കർണാടകയിലെ മൈസൂരുവിൽ വെച്ചാണ് അപകടം ഉണ്ടായത്. ഭാര്യയ്ക്കും മകനുമാണ് മരുമകൾക്കുമൊപ്പം കാറിൽ പ്രഹ്ലാദ് മോദി സഞ്ചാരിച്ചിരുന്നത്. മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മൈസൂരുവിനടുത്തുള്ള ബന്ദിപുരയിലേക്ക് പോകുകയായിരുന്നു കുടുംബം. കടകോളയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Read More

നടൻ കൊച്ചു പ്രേമൻ അന്തരിച്ചു

തിരുവനന്തപുരം : സിനിമാ നാടകനടൻ കൊച്ചു പ്രേമൻ (കെ എസ് പ്രേംകുമാർ 67) അന്തരിച്ചു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 1996-ൽ റിലീസായ ഡൽഹിവാല രാജകുമാരൻ എന്ന സിനിമയിലൂടെയാണ് സിനിമയിലെത്തിയത് .തിരുവനന്തപുരം വിളപ്പിൽ പേയാട് ശിവരാമ ശാസ്ത്രികളുടേയും കമലത്തിന്റെയും മകനാണ്. പതിമൂന്നാം വയസിൽ ആണ് ആദ്യമായൊരു നാടകമെഴുതി സംവിധാനം ചെയ്യുന്നത്. തുടർന്ന് ഉഷ്ണരാശി എന്ന രണ്ടാമത്തെ നാടകവും രചിച്ചു. ആകാശവാണിയിലെ ഇതളുകൾ എന്ന പരിപാടിയിലൂടെയാണ് നാടകങ്ങൾ സംപ്രേക്ഷണം ചെയ്തത്. തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എൻ കെആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന…

Read More

ബെംഗളൂരു- ഹൗറ എക്സ്പ്രസ്സ്‌ ട്രെയിനിൽ തീ പിടുത്തം

ബെംഗളൂരു: ബെംഗളൂരു എക്സ്പ്രസ് ട്രെയിനിന്റെ കംപാര്‍ട്ട്‌മെന്റിൽ തീപിടുത്തം. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ വച്ചാണ് സംഭവം. തീപിടുത്തതിന് പിന്നാലെ ട്രെയിന്‍ നിര്‍ത്തുകയും പോലീസെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയും ചെയ്തു. ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ട്രെയിനിലെ തീയണയ്‌ക്കുകയാണ്. ട്രെയിന്‍ കുപ്പം സ്റ്റേഷനിലേക്ക് അടുക്കുമ്പോഴാണ് തീപിടുത്തം ഉണ്ടായത്. കോച്ചിലെ ബ്രേക്ക് ബ്ലോക്കിന്റെ ഘര്‍ഷണം മൂലമാണ് തീപിടുത്തം ഉണ്ടായതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌.

Read More
Click Here to Follow Us