നടൻ കൈലാസ് നാഥ് അന്തരിച്ചു

പ്രശസ്ത നടൻ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്ത്യം. നടി സീമ ജീ നായരാണ് മരണവാർത്ത പങ്കുവച്ചത്. ദീർഘനാളായി ചികിത്സയിലായിരുന്നു കൈലാസ്. സംസ്കാരം നാളെ. നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ഹിറ്റ് പരമ്പര സാന്ത്വനത്തിൽ പിള്ളച്ചേട്ടൻ എന്ന വേഷം ശ്രദ്ധേയമായിരുന്നു. രണ്ട് വർഷം മുമ്പ് നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ് സ്ഥിരീകരിച്ച് താരം ഗുരുതരാവസ്ഥയിലായിരുന്നു. കരൾ മാറ്റി വയ്ക്കാൻ ചികിത്സാ സഹായവും കുടുംബവും തേടിയിരുന്നു. ആഴ്ചകൾക്ക് ശേഷം താരം സുഖം പ്രാപിക്കുന്നെന്നും സഹപ്രവർത്തകർ പങ്കുവച്ചിരുന്നു.

Read More

“ഈ ഭൂമിയിലെ മനുഷ്യർ എപ്പോഴും മുഖസ്തുതി പറയുന്നവരും വഞ്ചകരുമാണ്” ചീത്ത മനുഷ്യരെ ഞാൻ വേദനിപ്പിക്കും, ‘ജോക്കർ ഫെലിക്‌സ്’ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്

ബെംഗളൂരു: മലയാളി സിഐഒ രണ്ട് പേരെ ഓഫീസിൽ കയറി വെട്ടിക്കൊന്ന സംഭവത്തിൽ മുഖ്യപ്രതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്റർനെറ്റ് സേവന കമ്പനിയായ എയറോണിക്‌സ് മീഡിയയുടെ സിഐഒ കോട്ടയം പനച്ചിക്കാട് കുഴിമറ്റം രുക്മിണി വിലാസത്തിൽ ആർ.വിനുകുമാർ (47), എംഡി ഫണീന്ദ്ര സുബ്രഹ്മണ്യ എന്നിവരെയാണു കഴിഞ്ഞ ദിവസം മുൻ ജീവനക്കാരൻ ജെ.ഫെലിക്സ് വെട്ടിക്കൊന്നത്. ഫെലിക്സിനെയും മറ്റു മൂന്നു പേരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ടിക് ടോക് താരമായ ഫെലിക്സിനു ‘ജോക്കർ ഫെലിക്സ്’ എന്നാണു സമൂഹമാധ്യമങ്ങളിലെ വിശേഷണം. സംഭവത്തിനുശേഷം ഇയാൾ ഒളിവിൽപ്പോയിരുന്നു. മുഖത്തു ടാറ്റൂ ചെയ്ത്, മുടിയിൽ…

Read More

മംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് പോയ ബസ് മറിഞ്ഞു , ഒരു മരണം; 25 ഓളം പേർക്ക് പരിക്ക്

ബെംഗളൂരു: മംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് പോയ ബസ് അപകടത്തിൽ പെട്ടു. ഇന്നു പുലർച്ചെ കണ്ണൂർ തോട്ടടയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് യാത്രക്കാരൻ മരിച്ചു. ഡ്രൈവർ ആണ് മരിച്ചതെന്ന് പുറത്ത് വരുന്ന സൂചന. ഇരുപത്തിയഞ്ചോളം പേർക്കു പരിക്കേറ്റു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലർച്ചെ 12.45ന് ആയിരുന്നു അപകടം. മംഗളൂരുവിൽ നിന്ന് പത്തനംതിട്ടയിലേക്കു പോകുകയായിരുന്ന കല്ലട ബസും തലശ്ശേരിയിൽ നിന്നും കണ്ണൂരിലേക്ക് മീൻ കയറ്റി വരികയായിരുന്ന മിനി കണ്ടെയ്‌നർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറിയിൽ ഇടിച്ച ബസ് റോഡിനു കുറുകെ തലകീഴായി മറിഞ്ഞു. ലോറി ഡ്രൈവറെയും…

Read More

കെ സുധാകരനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു

കൊച്ചി: മോൻസൻ മാവുങ്കല്‍ ഉള്‍പ്പെട്ട സമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

Read More

എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ച് നാലുപേർ വെന്തുമരിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ച് നാലുപേർ വെന്തുമരിച്ചു. പുണെ-മുംബൈ എക്സ്പ്രസ് വേയിൽ ഇന്ന് ഉച്ചക്ക് 12 മണി ഓടെയാണ് അപകടം. പാലത്തിന് മുകളിൽ വെച്ചാണ് പെട്രോളുമായി പോകുന്ന ടാങ്കർ അപകടത്തിൽ പെട്ടത്. ടാങ്കറിൽനിന്ന് എണ്ണ പരന്നൊഴുകി ചുറ്റും തീപിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

Read More

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

തൃശൂര്‍: സിനിമാ – മിമിക്രി താരം കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. താരങ്ങൾ സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

ബസിൽ അപമാര്യാദയായി പെരുമാറി, യുവാവിന്റെ മുഖത്തടിച്ച് യുവതി

ബെംഗളൂരു: തിരക്കേറിയ ബസില്‍ യാത്ര ചെയ്യുന്നതിനിടെ അപമര്യാദയായി പെരുമാറിയ യുവാവിനെ പൊതിരെ തല്ലി യുവതി. മണ്ഡ്യയിലെ കെ ആര്‍ പേട്ട് ബസ് സ്റ്റാന്‍ഡിലാണ് സംഭവം. ആദ്യം മുന്നറിയിപ്പ് നല്‍കിയെങ്കിലും യുവാവ് കേട്ടില്ല. പിന്നീട് കയറിപ്പിടിക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതി പ്രതികരിച്ചത്. പിടിച്ച്‌ നിര്‍ത്തി മുഖത്തടിക്കുകയായിരുന്നു. ഇറങ്ങി ഓടാന്‍ ശ്രമിച്ചെങ്കിലും യുവതി പിടിവിട്ടില്ല. യുവാവ് മാപ്പ് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യുവതി അടി തുടര്‍ന്നു. അതേസമയം, ഇത്രയും നടന്നിട്ടും ആരും യുവതിയെ സഹായിക്കാനെത്തിയില്ല. യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പുറംലോകമറിഞ്ഞത്. യുവതി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടോ…

Read More

ട്രെയിനിൽ തീ പിടുത്തം; ഒരു ബോഗി കത്തി നശിച്ചു

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീ പിടിച്ചു. ഒരു ബോഗി കത്തി നശിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഏലത്തൂരിൽ ആക്രമണം നടന്ന അതേ ട്രയിനിന് തന്നെയാണ് ഇപ്പോൾ തീപിടിച്ചിരിക്കുന്നത്. രാത്രി എത്തിയ എക്‌സ്‌പ്രസിന്റെ ബോഗിയാണ് കത്തി നശിച്ചത്. അഗ്‌നിശമന സേന സ്ഥലത്ത് എത്തി തീയണച്ചെങ്കിലും ബോഗി പൂർണമായി കത്തി നശിച്ചിരുന്നു. തീയിട്ടതാകാനുള്ള സാധ്യത സംശയിക്കുന്നതായാണ് അധികൃതർ പറയുന്നത്. ഇതു സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Read More

കോൺഗ്രസ്‌ പ്രവർത്തകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി 

death murder

ബെംഗളൂരു: കോൺഗ്രസ്‌ പ്രവർത്തകനെ അഞ്ചംഗ സംഘം തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. ലഗ്ഗെരെ സ്വദേശി രവികുമാർ ആണ് കൊല്ലപ്പെട്ടത്. ബൈക്കുകളിൽ എത്തിയാണ് അക്രമികൾ മാരകയുധങ്ങൾ കൊണ്ട് ആക്രമിച്ചത്. മരിച്ചു എന്ന് ഉറപ്പു വരുത്താൻ തലയിൽ കല്ലു കൊണ്ട് അടിച്ചു ശേഷം തെരഞ്ഞെടുപ്പ് സമയത്ത് റോഡ് അരികിൽ സ്ഥാപിച്ച രവിയുടെ ഫ്ലെക്സ് ബോർഡ് അക്രമികൾ കീറി കളയുകയും ചെയ്തു. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

Read More

നഗരത്തിൽ കുത്തൊഴുക്കിൽ അകപ്പെട്ട് 27 കാരൻ മരിച്ചു

ബെംഗളൂരു : സംസ്ഥാത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ, കനാലിലെ കുത്തൊഴുക്കില്‍ അകപ്പെട്ട 27കാരന്‍റെ മൃതദേഹം കണ്ടെടുത്തു. ആഴം അളക്കാന്‍ കനാലില്‍ ഇറങ്ങിയതിനെ തുടര്‍ന്നാണ് കെപി അഗ്രഹാര സ്വദേശിയായ ലോകേഷ്, വെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. ബട്ടരായൻപുരിന് സമീപത്ത് വച്ചാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്. നിയമസഭ മന്ദിരത്തിന് സമീപത്തെ അണ്ടര്‍പാസില്‍, സഞ്ചരിക്കുന്ന കാര്‍ വെള്ളക്കെട്ടില്‍ അകപ്പെട്ട് ഇന്നലെ ഒരു മരണം റിപ്പോര്‍ട്ട് ചെയ്‌തതിന് പിന്നാലെയാണ് ഈ സംഭവം. ലോകേഷിന്‍റെ മൃതദേഹം തിങ്കളാഴ്‌ച പോസ്റ്റ്‌മോര്‍ട്ടത്തിനായി വിക്‌ടോറിയ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കെപി അഗ്രഹാര പോലീസ് കേസെടുത്തിട്ടുണ്ട്.

Read More
Click Here to Follow Us