കർണാടകയിൽ മലയാളിയെ കഴുത്തറുത്ത് കൊന്നു 

ബെംഗളൂരു: മലയാളിയെ കഴുത്തറുത്ത് കൊന്നു. കണ്ണൂര്‍ സ്വദേശി പ്രദീപാണ് കൊല്ലപ്പെട്ടത്. കുടക് വീരാജ്‌പേട്ട ബി ഷെട്ടിഗേരിയിലാണ് സംഭവം.

കൊയിലി ആശുപത്രി ഉടമ പരേതനായ കൊയിലി ഭാസ്‌കരന്റെ മകനാണ് കൊല്ലപ്പെട്ട പ്രദീപ്. അവിവാഹിതനാണ്.

കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

പ്രദീപിന് കർണ്ണാടകയില്‍ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്.

  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്

ഇത് വില്‍പ്പന നടത്താനുളള ശ്രമം നടന്നുവരികയായിരുന്നു. അതിനിടെയാണ് കൊലപാതകം.

വര്‍ഷങ്ങളായി വീരാജ്‌പേട്ട കേന്ദ്രീകരിച്ച്‌ കൃഷിയുമായി ബന്ധപ്പെട്ട് അവിടെ ജീവിക്കുന്നയാളാണ് പ്രദീപ്.

ഗോണിക്കുപ്പ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണോ കൊലപാതകത്തിനു പിന്നിലെന്ന് പോലീസിന് സംശയമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചേക്കും; ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts