വായിൽ പുകയിലായിട്ട് മെട്രോയിൽ കയറല്ലേ പണിപാളും

ബെംഗളൂരു : നമ്മ മെട്രോയിലും സ്റ്റേഷൻ പരിസരങ്ങളിലും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാർക്ക് പിഴ ഈടാക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) അറിയിച്ചു.

മെട്രോയിൽ യാത്രക്കിടയിലും മെട്രോ സ്‌റ്റേഷൻ പരിസരത്തും ഈ നിയന്ത്രണം ബാധകമാണ്. ഇതിനായി സ്റ്റേഷനുകളിൽ പട്രോളിങ് ശക്തിപ്പെടുത്താനാണ് ബിഎംആർസിഎൽ തീരുമാനം. പുകയില ഉത്പന്നങ്ങൾ ചവച്ച് യാത്ര ചെയ്യുന്നവർ മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി വ്യാപക പരാതികളുയർന്നിരുന്നു.

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനും മെട്രോ പരിസരങ്ങളിലും ട്രെയിനുകളിലും തുപ്പുന്നതും മാലിന്യം തള്ളുന്നതും ഒഴിവാക്കുന്നതിനുമാണ് ഈ നടപടി സ്വീകരിച്ചതെന്ന് ബിഎംആർസിഎൽ അറിയിച്ചു.

  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!

മെറ്റൽ ഡിറ്റക്ടറുകൾ വഴി യാത്രക്കാരുടെ പക്കൽ ഇത്തരം വസ്തുക്കൾ ഉണ്ടെന്ന് കണ്ടെത്താൻ കഴിയില്ല.

അതിനാൽ എല്ലാ മെട്രോ സ്റ്റേഷനുകളിലും പ്രത്യേക പരിശോധനകൾ നടപ്പാക്കാനും ബിഎംആർസിഎൽ തീരുമാനിച്ചിട്ടുണ്ട്. ഇത്തരം യാത്രക്കാരെ നിരീക്ഷിക്കാൻ പ്ലാറ്റ്ഫോം സുരക്ഷാ ഗാർഡുകൾക്ക് പ്രത്യേക പരിശീലനം നൽകും.

യാത്രക്കാരുടെ പെരുമാറ്റം നിരീക്ഷിക്കാനും എന്തെങ്കിലും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട പ്ലാറ്റ്ഫോം സുരക്ഷാ ജീവനക്കാരെ അറിയിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

എല്ലാ മെട്രോ ട്രെയിനുകളിലും മെട്രോ സ്റ്റേഷനുകളിലും ഇനി മുതൽ കൂടുതൽ നിരീക്ഷണം ഏർപ്പെടുത്തും. കുറ്റക്കാരായ യാത്രക്കാർക്ക് ബിഎംആർസിഎൽ നിയമങ്ങൾ അനുസരിച്ച് പിഴ ചുമത്തുമെന്നും അറിയിച്ചു.

  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ

കൂടാതെ, മെട്രോ പരിസരത്ത് പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് യാത്രക്കാരെ ബോധവത്‌കരിക്കുന്നതിനായി ബിഎംആർസിഎൽ വിപുലമായ ബോധവത്കരണ കാമ്പെയിനുകളും ആരംഭിക്കും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts