എംഡിഎംഎയുമായി മലയാളി സംഘം പിടിയിൽ 

ബെംഗളൂരു: 110 ഗ്രാം എം.ഡി.എം.എയുമായി മാഹിപള്ളൂർ സ്വദേശി ഉള്‍പ്പെടെ എട്ടംഗ മലയാളി സംഘം ബെംഗളൂരുവിൽ പിടിയില്‍.

ബെംഗളൂരുവിലെ ഒരു ലോഡ്ജില്‍ പരിശോധന നടത്തിയപ്പോഴാണ് സംഘം പോലീസ് വലയിലായത്.

ബെംഗളൂരുവിൽ നിന്നും വാങ്ങിക്കുന്ന രാസലഹരിമരുന്ന് ബെംഗളൂരുവിലെയും കേരളത്തിലെ കണ്ണൂർ, കോഴിക്കോട്, മാഹി പ്രദേശങ്ങളിലെയും കോളജ് വിദ്യാർത്ഥികള്‍ക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചതായിരുന്നു.

ഇവരില്‍ നിന്ന് രണ്ട് കാറുകള്‍, 8 മൊബൈല്‍ ഫോണുകള്‍ എന്നിവ ഉള്‍പ്പെടെ 27 ലക്ഷത്തിൻ്റെ വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്.

  ബെംഗളൂരുവിൽ തെരുവ് നായയെ പുള്ളിപ്പുലി ആക്രമിച്ചു.

എട്ടു പേരില്‍ ഒരാള്‍ പള്ളൂർ സ്വദേശിയായ മുഹമ്മദ് ഷാക്കീർ ആണ്. മറ്റുള്ളവർ നാദാപുരം ഭാഗത്തുള്ളവരാണ്.

ദക്ഷിണേന്ത്യയിലെ വൻ ലഹരിമരുന്ന് ശൃംഖലയിലെ കണ്ണികളാണ് ഇവർ. തുടരന്വേഷണത്തിനു തടസ്സമാകാതിരിക്കാൻ പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പള്ളൂർ സ്വദേശിയായ യുവാവ് പള്ളൂർ പോലീസ് സ്റ്റേഷന് സമീപം ഹാർഡ് വേർ കട നടത്തുന്നയാളാണ്. ഇയാള്‍ മുമ്ബ് ഒരു എസ്.ഐയേയും ഒരു പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനേയും കൈയ്യേറ്റം ചെയ്ത രണ്ട് വ്യത്യസ്ത കേസുകളില്‍ പ്രതിയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
[masterslider id="10"]

Related posts