ബംഗളുരു: ശീര്‍ഷകം വായിച്ചപ്പോള്‍ ഒന്ന് ഞെട്ടി അല്ലെ,നമ്മള്‍ ഓണം ആഘോഷിക്കുന്ന അതേ പുരാണ കഥ തന്നെ,പക്ഷേം ദിവസം മാത്രം മാറിയിരിക്കുന്നു.അതെ..
ബാലിപാഡ്യമി എന്ന് കര്‍ണാടകയിലും ബലി പ്രതിപദ എന്ന് മഹാരാഷ്ട്രയിലും ആഘോഷിക്കുന്ന ഉത്സവമാണ് ഇന്ന്,സംസ്കൃതത്തിലും “ബലി പ്രതിപദ”തന്നെ.
ദീപാവലിയുടെ നാലാം ദിവസം ആണ് ഈ ആഘോഷം.
പ്രഹ്ലാദന്റെ ചെറുമകനായ വിഷ്ണുഭക്തനായ അസുരരാജാവ് ബലി ഈ നാട് ഭരിച്ചിരുന്നു, ഇന്ദ്രനെ കീഴടക്കി അദ്ദേഹം ദേവലോകം തൻ്റെ ഭരണത്തിൻ കീഴിലാക്കി, എന്നാൽ അദ്ദേഹം തൻ്റെ പ്രജകളെ നല്ല രീതിയിൽ നോക്കുന്നവനും പരിപാലിക്കുന്നവനുമായിരുന്നു, പ്രജകൾ എല്ലാവരും വളരെ സന്തോഷത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്.
എന്നാൽ ഇന്ദ്രാതി ദേവൻമാരുടെ നിർബന്ധത്തിന് വഴങ്ങി മഹാവിഷ്ണു ബലിയെ വധിക്കാൻ കഴിയില്ല എന്നാൽ മറ്റൊരു ലോകത്ത് എത്തിക്കാം എന്ന് ഉറപ്പ് നൽകി വാമന രൂപം പൂണ്ട് മഹാബലിയുടെ യജ്ഞ ശാലയിലെത്തുകയായിരുന്നു. തുടർന്ന് നമുക്കെല്ലാം അറിയാവുന്നതു പോലെ 3 അടി മണ്ണ് ആവശ്യപ്പെട്ട്, അവസായം ബലിയെ പതാള ലോകത്തേക്ക് പറഞ്ഞയക്കുന്നു.
തൻ്റെ പ്രജകളെ കാണാൻ അദ്ദേഹത്തിന് വീണ്ടും വർഷത്തിൽ ഒരിക്കൽ അവസരം ലഭിക്കുന്നു, അതാണ് കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ മുകളിൽ പറഞ്ഞ വ്യത്യസ്ത പേരുകളിൽ ആഘോഷിക്കുന്നത്.
വീടിൻ്റെ മുൻപിൽ ബലിയുടെയും ഭാര്യ വിദ്യാവലിയുടെയും കോലങ്ങൾ തീർക്കും, ചിലർ ബലിയുടെയും പത്നിയുടെയും പ്രതിമകൾ മണ്ണിലോ ചാണകത്തിലോ സൃഷ്ടിച്ച് പൂജകൾ ചെയ്യും.
ചില സ്ഥലങ്ങളിൽ കേദാര ഗൗരി പൂജ നടത്തുന്നു, കർഷകർ ഗോപൂജയും, ആചാരങ്ങളോടെ തൊഴുത്ത് വൃത്തിയാക്കുന്നതും ഇന്നാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.