ബെംഗളുരു; യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പോലീസ് പിടിയിലായി. അന്നപൂർണ്ണേശ്വരി നഗറിലാണ് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളുരുവിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറും , പണമിടപാട് സ്ഥാപന നടത്തിപ്പുകാരനുമായ കന്തരാജുവാണ് (41) പോലിസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ഭാര്യ രൂപയെ (31) രഹസ്യ ബന്ധമുണ്ടെന്ന് ആരോപിച്ച് ഇയാൾ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയത്. നന്ദി ഹിൽ സിൽ കൊണ്ടുപോയി തള്ളി ഇടാനടക്കം മുൻ കാലങ്ങളിൽ പലപ്പോഴും ഇയാൾ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നന്നതായി പോലീസ്.
Read MoreAuthor: News Team
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ; പോലീസിന്റെ റാണി ചെന്നമ്മ പടെ
ബെംഗളുരു; വനിതാ പോലീസുകാരുടെ പ്രത്യേക സേന രൂപീകരിച്ച് പോലീസ് സേന. സ്ത്രീകൾക്ക് സ്വയം പ്രതിരോധത്തിനുള്ള പരിശീലനവും ബോധവത്ക്കരണവും നൽകും. റാണി ചെന്നമ്മ പടെ എന്നാണ് ഈ സേന അറിയപ്പെടുക . സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷ്ണർ ജോഷി ശ്രീനാഥിനാണ് ചുമതല. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ സേന രൂപീകരിച്ചിരിക്കുന്നത്. വിവിധ സ്റ്റേഷനുനകളിൽ നിന്ന് തിരഞ്ഞെടുത്ത വനിതാ പോലീസുകാരെയാണ് റാണി ചെന്നമ്മ പടെയിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. ബോധവത്ക്കരണ പ്രവർത്തനങ്ങൾ്ക്കൊപ്പം കുറ്റകൃതൃങ്ങളെ അതിജീവിക്കുന്നവർക്ക് കൗൺസിലിംഗിനുള്ള സൗകര്യമൊരുക്കുന്നതും സേനയായിരിക്കും. സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന…
Read Moreഅടിച്ചുപൂസാകുന്നവരെ ഊതിക്കാൻ ഡിസ്പോസിബിൾ സ്ട്രോ
ബെംഗളുരു; കോവിഡ് കാലത്ത് അടിച്ചുപൂസാകുന്നവരെ ഊതിക്കാൻ ഡിസ്പോസിബിൾ സ്ട്രോയുമായി പോലീസ് രംഗത്ത്. കോവിഡ് കേസുകൾ കുറഞ്ഞതോടെയാണ് കഴിഞ്ഞ ആഴ്ച്ച മുതൽ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ പോലീസ് ഊർജിതമായി രംഗത്തെത്തിയത്. ഇനി മുതൽ പോലീസ് നൽകുന്ന ഡിസ്പോസിബിൾ സ്ട്രോ ഉപയോഗിച്ചാവണം ആൽക്കോമീറ്ററിലേക്ക് ഊതേണ്ടത്. ഇവ ഉപയോഗിക്കാൻ മടിക്കുന്നവർ ഉണ്ടെന്ന് പോലീസ്. അതിനാൽ അത്തരക്കാരെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തുമെന്നും വ്യക്തമാക്കി. മദ്യപിച്ച് വാഹനാപകടങ്ങൾ സ്ഥിരമായതിനെ തുടർന്നാണ് പോലീസ് ഊർജിതമായി രംഗത്തെത്തിയിരിക്കുന്നത്.
Read Moreസർക്കാർ വകുപ്പുകളിൽ നിന്ന് പണം ഈടാക്കാനൊരുങ്ങി ആർടിസി
ബെംഗളുരു; വിവിധ വകുപ്പുകളിൽ നിന്ന് സൗജന്യ പാസുകൾ നൽകുന്നതിന് ലഭിക്കേണ്ട തുക പിരിച്ചെടുക്കാൻ കർണ്ണാടക ആർടിസി രംഗത്ത് . തൊഴിൽ, സാമൂഹിക ക്ഷേമം, പൊതു വിദ്യാഭ്യാസം , എന്നീ വ്യത്യസ്ത വകുപ്പുകളിൽ നിന്നായാണ് പണം ലഭിക്കാനുള്ളത്. 437 കോടി രൂപ എസ് സി വിഭാഗത്തിലെ വിദ്യാർഥികൾക്ക് പാസ് അനുവദിച്ച തുകയടക്കം ലഭ്യമാകാനുണ്ടെന്നിരിക്കെയാണ് കർണ്ണാടക ആർടിസി രംഗത്ത് എത്തിയിരിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പ് ജനറൽ വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് 13.86 ലക്ഷം പാസുകളാണ് അനുവദിച്ചത്. എന്നാൽ കോവിഡിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം…
Read Moreകരസേനാ താവളത്തിന്റെ മതിലിലേക്ക് കാർ ഇടിച്ചു കയറ്റി; യുവാവ് പിടിയിൽ
ബെംഗളുരു; കരസേനാ താവളത്തിന്റെ മതിലിലേക്ക് കാർ ഇടിച്ചു കയറ്റിയ യുവാവ് പിടിയിൽ. ഓൾഡ് എയർപോർട്ട് റോഡിൽ കരസേനാ താവളത്തിന്റെ പ്രവേശന കവാടത്തിനു സമീപത്തെ മതിലിലേക്ക് യുവാവ് കാർ ഇടിച്ചു കയറ്റുകയായിരുന്നു. മറ്റൊരു കാറിന്റെ പിന്നിലിടിച്ച ശേഷമാണ് എഎസ്സി സെന്റർ ആൻഡ് കോളേജിന്റെ മതിലിലേക്ക് യുവാക്കൾ സഞ്ചരിച്ച കാർ ഇടിച്ചു കയറിയത്. ബെംഗളുരുവിലെ ടെക്സ്റ്റൈൽ കമ്പനി ഉടമയുടെ മകൻ ജാവിർ കരീം മേവാനി(32)യെയാണ് അൾസൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് മെഡിക്കൽ പരിശോധനയിൽ വ്യക്തമായി. കരീം ഉൾപ്പെടെ കാറിലുണ്ടായിരുന്ന 3 പേരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.…
Read Moreബിഎസ്എഫ് ക്യാംപ് ;14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ബെംഗളുരു; യെലഹങ്ക ബിഎസ്എഫ് പരിശീലന ക്യാംപിൽ 14 സൈനികർ കൂടി പോസിറ്റീവായതോടെ ആകെ കേസുകൾ 94 ആയി ഉയർന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കഴിഞ്ഞ ആഴ്ച്ചകളിലായി പരിശീലനത്തിനായി എത്തിയ സൈനികരാണ് ഇപ്പോൾ കോവിഡ് പോസിറ്റീവായിരിയ്ക്കുന്നത്. പ്രകാശ് ആശുപത്രിയിലും , ദേവനഹള്ളി ഗവൺമെൻറ് ആശുപത്രിയിലും ക്യാംപിലെ കോവിഡ് കെയർ കേന്ദ്രത്തിലുമായി ചികിത്സയിലാണുള്ളത്. കോവിഡ് ലക്ഷണങ്ങളുള്ളവരെയാണ് ആശുപത്രിയിൽ അഡ്മിറ്റാക്കിയിരിക്കുന്നത്. മേഘാലയയിൽ നിന്നും ഷില്ലോങിൽ വന്ന 34 സൈനികർക്കാണ് ആദ്യം കോവിഡ് സ്ഥിതീകരിയ്ച്ചത്.
Read Moreബിഎംടിസി ഡിപ്പോകളിൽ ഇനി സോളാർ പ്ലാന്റുകളും
ബെംഗളുരു; ബിഎംടിസി ഡിപ്പോകളിൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നു. സുമനഹള്ളി, കല്യാൺ നഗർ ഡിപ്പോകളിലാണ് ബെസ്കോമിന്റെ പ്ലാൻുകൾ സ്ഥാപിയ്ച്ചത്. 49 കിലോവാട്ട് ശേഷിയുള്ള പ്ലാന്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രതിമാസം 1.7 കോടി രൂപയാണ് വൈദ്യുതി നിരക്കായി ബിഎംടിസി ബെസ്കോമിന് നൽകുന്നത്. ശാന്തി നഗർ ഡിപ്പോയാണ് കൂടുതൽ വൈദ്യുതി നിരക്ക് നൽകുന്നത്. കൂടാതെ ബെസ്കോമിന് പുറമെ കർണ്ണാടക ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ, കർണ്ണാടക റിന്യൂവബിൾ, എനർജി ഡവലപ്പ്മെന്റ് ലിമിറ്റഡ്, എന്നിവയുടെയും സഹകരണത്തോടെയാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ആവശ്യത്തിന് ശേഷമുള്ള വൈദ്യുതി ബെസ്കോം ഗ്രിഡില്ലേക്ക് കൈമാറാൻ സാധിക്കും. കൂടുതൽ ഡിപ്പോകളിലേക്ക് പദ്ധതി…
Read Moreശ്രദ്ധിക്കുക; ബെംഗളുരുവിൽ മാലിന്യം വലിച്ചെറിഞ്ഞാൽ വൊളന്റിയർമാർ പിടികൂടും
ബെംഗളുരു; മാലിന്യം പൊതു സ്ഥലങ്ങളിൽ വലിച്ചെറിയുന്നവരെ കയ്യോടെ പിടികൂടാൻ മാർഷലുമാർക്കൊപ്പം ഇനി മുതൽ വൊളന്റിയർമാരും രംഗത്ത്. ഇത്തരത്തിൽ 641 വൊളന്റിയർമാർക്കാണ് പരിശീലനം നൽകിയിരിക്കുന്നത്. മാലിന്യ നിർമാർജനത്തിൽ നഗര വാസികളെക്കൂടി ഉൾപ്പെടുത്തുന്ന ശുചിമിത്ര പദ്ധതിയിൽ വൊളന്റിയർമാരാകാൻ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ട് വന്നവരാണിവർ. ഓരോ വാർഡിലെയും ബ്ലോക്ക്, ലെയ്ൻ തലത്തിലുള്ള മാലിന്യ നിർമാർജനത്തിനും ബോധവത്ക്കരണത്തിനുമാണ് ഇവരുടെ സേവനം ഉപയോഗപ്പെടുത്തുക. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കാനും അധികാരം നൽകിയിരിക്കുന്ന ഇവർക്ക് ബിബിഎംപി തിരിച്ചറിയൽ കാർഡുകളും നൽകും.
Read Moreബിഎംടിസി- ഇ ഫീഡർ ബസ്; ആദ്യ ബസ് ഇന്നെത്തും
ബെംഗളുരു; കരാർ അടിസ്ഥാനത്തിൽ ഇറക്കുന്ന ഇലക്ട്രിക് ബസുകളിൽ ആദ്യത്തേത് ഇന്ന് ബെംഗളുരുവിലെത്തും. ബെംഗളുരു സ്മാർട്ട് സിറ്റി പദ്ധതിയിൽ പെടുത്തി 90 നോൺ എസി ഇ ബസുകൾ ഇറക്കാൻ എൻടിപിസി വിദ്യുത് വ്യാപാർ നിഗം ലിമിറ്റഡിനാണ് കരാർ ലഭിച്ചത്.. പരീക്ഷണ സർവ്വീസിനുള്ള ബസാണ് ഇന്നെത്തുന്നത്. 9 മീറ്റർ നീളമുള്ള ബസിൽ 30- 35 പേർക്ക് ഇരുന്ന് യാത്ര ചെയ്യാനാകും. മിനി ബസ് ആയതിനാൽ ഇടറോഡുകളിലൂടെയും സർവ്വീസ് നടത്താനാകും. പരീക്ഷണ സർവ്വീസ് വിജയകരമായി മാറിയാൽ വർഷാവസാനത്തോടെ ഘട്ടം ഘട്ടമായി ബാക്കി ഇ ബസുകളും ഇറക്കും. ഡ്രൈവറെയും കരാർ…
Read Moreനിഖിൽ ഗൗഡയ്ക്ക് കുഞ്ഞ് പിറന്നു; കുഞ്ഞിനെ താലോലിച്ച് ദേവഗൗഡ
ബെംഗളുരു; മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകനും നടനുമായ നിഖിൽ ഗൗഡ- രേവതി ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു. കുഞ്ഞിനെ കുമാര സ്വാമിയും, ഭാര്യ അനിതയും മുത്തച്ഛൻ എച്ച് ഡി ദേവഗൗഡയും താലോലിക്കുന്ന ചിത്രം നിഖിൽ ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു നിഖിലിന്റെ വിവാഹം. ദൾ യുവജന വിഭാഗം പ്രസിഡന്റാണ് നിഖിൽ. കുടുംബത്തിലെ പുതിയ അംഗത്തിന്റെ വരവ് ആഘോഷമാക്കി കുമാരസ്വാമി ചിത്രങ്ങൾ ട്വീറ്റ് ചെയ്തിരുന്നു.
Read More