ശ്രദ്ധിക്കുക; ബെം​ഗളുരുവിൽ മാലിന്യം വലിച്ചെറിഞ്ഞാൽ വൊളന്റിയർമാർ പിടികൂടും

ബെം​ഗളുരു; മാലിന്യം പൊതു സ്ഥലങ്ങളിൽ വലിച്ചെറിയുന്നവരെ കയ്യോടെ പിടികൂടാൻ മാർഷലുമാർക്കൊപ്പം ഇനി മുതൽ വൊളന്റിയർമാരും രം​ഗത്ത്. ഇത്തരത്തിൽ 641 വൊളന്റിയർമാർക്കാണ് പരിശീലനം നൽകിയിരിക്കുന്നത്. മാലിന്യ നിർമാർജനത്തിൽ ന​ഗര വാസികളെക്കൂടി ഉൾപ്പെടുത്തുന്ന ശുചിമിത്ര പദ്ധതിയിൽ വൊളന്റിയർമാരാകാൻ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ട് വന്നവരാണിവർ. ഓരോ വാർഡിലെയും ബ്ലോക്ക്, ലെയ്ൻ തലത്തിലുള്ള മാലിന്യ നിർമാർജനത്തിനും ബോധവത്ക്കരണത്തിനുമാണ് ഇവരുടെ സേവനം ഉപയോ​ഗപ്പെടുത്തുക. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കാനും അധികാരം നൽകിയിരിക്കുന്ന ഇവർക്ക് ബിബിഎംപി തിരിച്ചറിയൽ കാർഡുകളും നൽകും.  

Read More
Click Here to Follow Us