ശ്രദ്ധിക്കുക; ബെം​ഗളുരുവിൽ മാലിന്യം വലിച്ചെറിഞ്ഞാൽ വൊളന്റിയർമാർ പിടികൂടും

ബെം​ഗളുരു; മാലിന്യം പൊതു സ്ഥലങ്ങളിൽ വലിച്ചെറിയുന്നവരെ കയ്യോടെ പിടികൂടാൻ മാർഷലുമാർക്കൊപ്പം ഇനി മുതൽ വൊളന്റിയർമാരും രം​ഗത്ത്.

ഇത്തരത്തിൽ 641 വൊളന്റിയർമാർക്കാണ് പരിശീലനം നൽകിയിരിക്കുന്നത്. മാലിന്യ നിർമാർജനത്തിൽ ന​ഗര വാസികളെക്കൂടി ഉൾപ്പെടുത്തുന്ന ശുചിമിത്ര പദ്ധതിയിൽ വൊളന്റിയർമാരാകാൻ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ട് വന്നവരാണിവർ.

  സ്വാതന്ത്ര്യദിനത്തിൽ വിധാൻ സൗധയിൽ 'ഫ്രീഡം ഹബ്ബ': പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം

ഓരോ വാർഡിലെയും ബ്ലോക്ക്, ലെയ്ൻ തലത്തിലുള്ള മാലിന്യ നിർമാർജനത്തിനും ബോധവത്ക്കരണത്തിനുമാണ് ഇവരുടെ സേവനം ഉപയോ​ഗപ്പെടുത്തുക.

പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കാനും അധികാരം നൽകിയിരിക്കുന്ന ഇവർക്ക് ബിബിഎംപി തിരിച്ചറിയൽ കാർഡുകളും നൽകും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts