ആട് ചത്താൽ 5000 പശുവിനു 10000, സർക്കാർ നഷ്ടപരിഹാരം നൽകും 

ബെംഗളൂരു : മൃഗസംരക്ഷണ, മത്സ്യബന്ധന വകുപ്പിന് ബജറ്റിൽ സർക്കാർ 3024 കോടി രൂപ ഗ്രാന്റ് അനുവദിച്ചു.

കൂടാതെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ നേരത്തെ നടപ്പാക്കിയ അനുഗ്രഹ പദ്ധതിയും പുനരാരംഭിച്ചു.

ഈ പദ്ധതി മൂലം അബദ്ധത്തിൽ മരിക്കുന്ന ആടിന് 5,000 രൂപയും പശു, പോത്ത്, കാള എന്നീ കന്നുകാലികളുടെ ഉടമകൾക്ക് 10,000 രൂപയും സർക്കാർ നഷ്ടപരിഹാരം നൽകും.

  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി

സംസ്ഥാനത്ത് ത്വക്ക് രോഗം ബാധിച്ച് ചത്ത 25,859 കന്നുകാലികൾക്കായി ബജറ്റിൽ 53 കോടി വകയിരുത്തി.

നഷ്ടപരിഹാരം വിതരണം ചെയ്യാൻ നടപടി ഉടൻ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.

കന്നുകാലി ഉൽപന്ന സംസ്കരണം, മൂല്യവർദ്ധന യൂണിറ്റുകൾ എന്നിവയുമായുള്ള സ്വകാര്യ പങ്കാളിത്തവും മെച്ചപ്പെട്ട വിപണി വികസനവും ഗുണമേന്മയുള്ള പ്രോട്ടീൻ സമ്പുഷ്ടമായ മാംസവും മുട്ടയും ഉപഭോക്താക്കൾക്ക് താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിത മരണം; ഹൃദയാഘാതം മൂലം 13 വയസ്സുകാരിക്ക് ദാരുണാന്ത്യം
[masterslider id="10"]

Related posts