എഞ്ചിനീയറിംഗ് ഫീസ് വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം, വിദ്യാർത്ഥികൾ ആശങ്കയിൽ.

ബെംഗളൂരു: ഈ വർഷം മുതൽ സംസ്ഥാനത്തെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകൾ 30 ശതമാനം ഫീസ് വർധിപ്പിക്കാൻ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ വകുപ്പ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നിരുന്നാലും, ഇത് വിദ്യാർത്ഥികളെ അസന്തുഷ്ടരാക്കി. എഞ്ചിനീയറിംഗ് കോളേജുകൾക്ക് ഫീസ് വർദ്ധിപ്പിക്കാൻ അനുവാദം ലഭിച്ചിട്ട് കുറച്ച് കാലമായെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള ഉന്നത വൃത്തങ്ങൾ പറഞ്ഞു. അവസാനമായി ഫീസ് വർധിപ്പിച്ചത് 2019 ലാണ്. നിരവധി മാസങ്ങൾക്ക് മുമ്പാണ് ഫീസ് വീണ്ടും വർധിപ്പിക്കാനുള്ള ആവശ്യങ്ങൾ ഉന്നയിച്ചത്, അതേക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. “സെപ്റ്റംബർ രണ്ടാം വാരത്തോടെ ഒരു മീറ്റിംഗ് ആസൂത്രണം ചെയ്തിട്ടുണ്ട്, സമവായത്തിന്റെ അടിസ്ഥാനത്തിൽ, ഫീസ് വർദ്ധനവ് തീരുമാനിക്കും,”…

Read More

കേരളത്തിൽ നിന്ന് സംസ്ഥാനത്തെത്തുന്നവർക്ക് ഒരാഴ്ച്ചത്തെ ഇൻസ്റ്റിറ്റ്യുഷണൽ ക്വാറന്റൈനിൽ വിട്ടുവീഴ്ചയില്ല : ആരോഗ്യ മന്ത്രി

ബെംഗളൂരു: കേരളത്തിൽ നിന്ന് സംസ്ഥാനത്തേക്ക്  വരുന്നവർ നിർബന്ധിത ഇൻസ്റ്റിറ്റ്യുഷണൽ ക്വാറന്റൈനിൽ പോകണം എന്ന റിപ്പോർട്ടുകൾ കേരളത്തിൽ നിന്ന് സംസ്ഥാനത്തേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന  ആളുകളിൽ ചൊവ്വാഴ്ചയും ആശയക്കുഴപ്പം സൃഷ്ട്ടിച്ചു.  കേരളത്തിൽ നിന്നുള്ളവർ എവിടെയാണ് ക്വാറന്റൈൻ ചെയ്യേണ്ടതെന്ന് വ്യക്തമാക്കുന്ന  ഒരു ഉത്തരവോ മാർഗനിർദേശങ്ങളോ ഇതുവരെ പുറത്തുവരാത്തതിനാൽ യാത്രക്കാർ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. കർണാടക ആരോഗ്യവകുപ്പ് ട്വിറ്ററിൽ പങ്കുവെച്ചതായി കണ്ട ഒരു ഉത്തരവിൽ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മാത്രമേ ക്വാറന്റൈൻ ബാധകമാവുകയുള്ളൂവെന്ന് പരാമർശിച്ചിരുന്നു. ഈ ഉത്തരവ് എല്ലാവർക്കും ബാധകമായിരിക്കുമെന്ന് പിന്നീട് സർക്കാർ വ്യക്തമാക്കി. അയൽ സംസ്ഥാനമായ കേരളത്തിൽ നിന്ന് കർണാടകയിൽ പ്രവേശിക്കുന്ന എല്ലാ ആളുകളും വാക്‌സിൻ എടുത്തതിന്റെ…

Read More

ഓഫ്‌ലൈൻ ക്ലാസുകൾ നിർബന്ധമല്ല, വിദ്യാർത്ഥികൾ ബാച്ചുകളായി ക്ലാസ്സുകളിൽ പങ്കെടുക്കണം.

ബെംഗളൂരു: സെപ്റ്റംബർ 6 മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ 6 മുതൽ 8 വരെയുള്ള ക്ലാസുകൾക്കായി സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനിരിക്കെ, സ്കൂളിൽ കുട്ടികൾ ഹാജർ ആകേണ്ടത് നിർബന്ധമല്ലെന്നും കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകളിൽ  പങ്കെടുക്കാമെന്നും വകുപ്പ് വ്യക്തമാക്കി. ഓൺലൈൻ ക്ലാസ്സുകൾക്ക് പുറമെ ടെലികാസ്റ്റ്  പ്രോഗ്രാമുകളിലൂടെ പഠനം ഉറപ്പുവരുത്തുമെന്നും വകുപ്പിൽ നിന്നുള്ള സർക്കുലർ ചൊവ്വാഴ്ച പറഞ്ഞു. ശനിയാഴ്ചകൾ വിദ്യാർത്ഥികൾക്ക് അവധിയായി പ്രഖ്യാപിക്കും, പരിസരം പൂർണമായും ശുചീകരിക്കാൻ ഈ ദിവസം മാറ്റിവയ്ക്കും. മാതാപിതാക്കളിൽ നിന്നുള്ള സമ്മതപത്രം ഹാജരാക്കേണ്ടതാണ്.  വിദ്യാർത്ഥിക്ക് കോവിഡ് ലക്ഷണങ്ങളൊന്നുമില്ലെന്നുള്ളത് ഉറപ്പുവരുത്തണം എങ്കിൽ മാത്രമേ ക്ലാസുകളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ അനുവദിക്കുകയുള്ളൂ. അവർ ഭക്ഷണവും വെള്ളവും വീട്ടിൽ നിന്ന് കൊണ്ടുപോകണം. എന്നിരുന്നാലും,…

Read More

സൂക്ഷിക്കുക! സൈബർ തട്ടിപ്പിൻ്റെ”പുതിയ മുഖം”;നഷ്ടപ്പെട്ടത് ലക്ഷങ്ങൾ.

ബെംഗളൂരു: ഒരു വലിയ സൈബർ തട്ടിപ്പിൽ, നഗരത്തിലും പുറത്തുമുള്ള നിരവധി ആളുകളെ സൈബർ കുറ്റവാളികൾ വഞ്ചിച്ചു. കോടിക്കണക്കിന് രൂപയ്ക്ക് നഗരത്തിലെ പ്രശസ്ത സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായ ബാംഗ്ലൂർ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിന് (ബിബിഎച്ച്) വൃക്ക വിൽക്കാം എന്ന് തെറ്റ് ധരിപ്പിച്ചാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. തട്ടിപ്പുകാർ ആശുപത്രിയുടെ പേരിൽ വ്യാജ വെബ്‌സൈറ്റ് സൃഷ്ടിക്കുകയും അവിടെയുള്ള ഒരു ഡോക്ടറുടെ പേര് ഉപയോഗിക്കുകയും ചെയ്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. വൃക്ക വിൽക്കുന്നതിന് മുൻപായി രജിസ്ട്രേഷൻ ചെയ്യണമെന്നും, അതിനായി ആശുപത്രിക്ക് പണം ആവശ്യമാണെന്നും കുറ്റവാളികൾ പറഞ്ഞതിനെത്തുടർന്ന് വൃക്ക വിൽക്കാൻ തയ്യാറുണ്ടായിരുന്ന ചിലർ 25,000 രൂപ മുതൽ 2 ലക്ഷം രൂപ വരെയുള്ളതുകകൾ തട്ടിപ്പുകാർക്ക് നൽകി.…

Read More

മൈസൂർ റോഡ്-കെങ്കേരി മെട്രോയുടെ ഒന്നാം ദിവസം 7,500 പേർ യാത്ര ചെയ്തു.

ബെംഗളൂരു: മൈസൂരു റോഡ്–കെങ്കേരി മെട്രോ ലൈനിന്റെ വാണിജ്യ പ്രവർത്തനങ്ങളുടെ ആദ്യ ദിവസമായ തിങ്കളാഴ്ച ഏകദേശം 7,500 പേർ ഈ ലൈനിൽ സഞ്ചരിച്ചു. ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ (ബിഎംആർസിഎൽ) ഉദ്യോഗസ്ഥർ പങ്കുവെച്ച വിവരങ്ങൾ അനുസരിച്ച്, പുതിയ മെട്രോ സ്റ്റേഷനുകളിൽ നിന്ന് 7,476 പേർ പുറത്തിറങ്ങി, മൊത്തം പ്രതിദിന യാത്രക്കാരുടെ എണ്ണം 1.83 ലക്ഷമായി. അതേസമയം, സ്മാർട്ട് കാർഡുകൾ റീചാർജ് ചെയ്യുന്നതിലെ കാലതാമസം ആദ്യ ദിവസം പ്രവർത്തനത്തെ ബാധിച്ചു. “ക്യൂആർ കോഡ് പേയ്മെന്റ് മോഡിനെ പിന്തുണയ്ക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യ സ്വീകരിച്ചതു മൂലം റീചാർജ് ചെയ്യുന്ന സമയത്ത് പ്രശ്നങ്ങൾ പരിഹരിക്കേണ്ട ചില പ്രശ്നങ്ങൾ…

Read More

ഗണേശോത്സവം ആഘോഷിക്കാൻ അനുമതി ആവശ്യപ്പെട്ട് ബെംഗളൂരു നിവാസികൾ രംഗത്തെത്തി

ബെംഗളൂരു: പൊതുസ്ഥലങ്ങളിൽ ഗൗരി–ഗണേശ ആഘോഷങ്ങൾ നടത്തണമെന്ന് നഗരത്തിലെ നിരവധി പൗരന്മാരും പ്രവർത്തകരും ആവശ്യപ്പെട്ടു. വലതുപക്ഷ രാഷ്ട്രീയപ്രവർത്തകരും പാർട്ടി പ്രവർത്തകരും ഈ ആവശ്യം ആദ്യമേ ഉന്നയിച്ചിരുന്നു. കോവിഡ് -19 കേസുകൾ കുറഞ്ഞു. പലരും കുറഞ്ഞത് ഒരു ഡോസ് വാക്സിൻ എങ്കിലും എടുക്കുകയും ആളുകൾ ഓഫീസുകളിലേക്ക് പോകുകയും ചെയ്യുന്നു തുടങ്ങിയ കാരണങ്ങൾ മുൻനിർത്തിയാണ് അവർ ഈ ആവശ്യം ഉന്നയിക്കുന്നത്. “യാത്രകൾക്കും മറ്റ് നിരവധി പ്രവർത്തനങ്ങൾക്കും അനുമതി ലഭിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോലും തുറക്കുകയും ചെയ്യുമ്പോൾ, എന്തുകൊണ്ടാണ് ഗണേശ ചതുർത്ഥി ഒരു സാമൂഹിക പരിപാടിയായി സർക്കാർ അനുവദിക്കാത്തത്?” എന്ന് ഒരു പ്രവർത്തകൻ ചോദിച്ചു. ആഘോഷങ്ങൾ എങ്ങനെ നടത്തണമെന്ന കാര്യത്തിൽ…

Read More

യോഗ്യതയുള്ളവർക്കെല്ലാം പ്രതിരോധ കുത്തിവയ്പ്പ് നൽകുന്ന ആദ്യ നഗരമാക്കി ബെംഗളൂരുവിനെ മാറ്റാൻ സർക്കാർ

ബെംഗളൂരു: യോഗ്യരായ മുഴുവൻ ജനങ്ങൾക്കും പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് നൽകിയ ഇന്ത്യയിലെ ആദ്യത്തെ മെട്രോ നഗരമാക്കി ബെംഗളൂരുവിനെ മാറ്റാൻ സർക്കാർ ലക്ഷ്യമിടുന്നുവെന്ന് കർണാടക ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു. ഡിസംബർ അവസാനത്തോടെ യോഗ്യരായ മുഴുവൻ ജനങ്ങൾക്കും പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് നൽകുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. എല്ലാ ദിവസവും അഞ്ച് ലക്ഷം പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്, ബുധനാഴ്ച 10 ലക്ഷം പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിന് പ്രത്യേക വാക്സിനേഷൻ യജ്ഞം നടത്തും. ഓഗസ്റ്റിൽ കേന്ദ്രം 1.10 കോടി വാക്സിനുകൾ നൽകിയതായി സുധാകർ പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ…

Read More

തട്ടിക്കൊണ്ടുപോയി 60,000 രൂപയ്ക്ക് വിറ്റ 3-വയസ്സുകാരൻ 10 മാസത്തിനുശേഷം അമ്മയുമായി വീണ്ടും ഒന്നിച്ചു! സംഭവത്തിലേക്ക് നയിച്ചത് പോലീസിൻ്റെ ബുദ്ധിപരമായ ഇടപെടൽ.

ബെംഗളൂരു : നഗരത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയി ഒരു കുടുംബത്തിന് 60,000 രൂപയ്ക്ക് വിറ്റ മൂന്ന് വയസ്സുകാരനെ 10 മാസത്തിന് ശേഷം സ്വന്തം അമ്മക്ക് തിരിച്ച് കിട്ടി. കഴിഞ്ഞ വർഷം നവംബറിൽ മൈസൂരു റോഡിലെ ഷാമന്ന ഗാർഡനിലെ വീടിന് സമീപത്തുനിന്നാണ് കുട്ടിയെ കാണാതായത്. ബയട്യാരായണപുര പോലീസ് കുട്ടിയെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും കുറച്ച് കാലത്തെ അന്വേഷണത്തിന് ശേഷം കേസ് ഉപേക്ഷിച്ചു. ഒരു മാസം മുമ്പ് കേസ് ബസവനഗുഡി വനിതാ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പക്ഷേ, പോലീസുകാർ ഇപ്പോഴും കേസ് അന്വേഷിക്കുകയാണെന്നും മകനെ കണ്ടെത്താൻ അവരെ സഹായിക്കുമെന്നും കരുതി, കുട്ടിയുടെ അമ്മ മിക്കവാറും എല്ലാ…

Read More

ബെംഗളൂരു മുതൽ ഹൊസ്‌കോട്ടെ വരെ മെട്രോ സൗകര്യം ഒരുക്കണമെന്ന് ചെറുകിട വ്യവസായ മന്ത്രി എംടിബി നാഗരാജ്

ബെംഗളൂരു: നിരവധി ഐടി പാർക്കുകൾ പ്രവർത്തിക്കുന്ന വൈറ്റ്ഫീൽഡിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്നവരെ സഹായിക്കാൻ ബെംഗളൂരു മുതൽ ഹൊസ്‌കോട്ടെ വരെ മെട്രോ സൗകര്യം ഒരുക്കണമെന്ന് ചെറുകിട വ്യവസായ മന്ത്രി എംടിബി നാഗരാജ് അഭ്യർത്ഥിച്ചു. വൈറ്റ്ഫീൽഡിന് അടുത്തുള്ള ഹോസ്കോട്ടെ ബിബിഎംപി പരിധിക്ക് 10 കിലോമീറ്റർ അകലെയാണ്. ബെംഗളൂരു മെട്രോയുടെ മൈസൂർ റോഡിനും കെങ്കേരിക്കുമിടയിലെ വിപുലീകരിച്ച പാത ഉദ്ഘാടനം ചെയ്ത കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിക്ക് മന്ത്രി ഒരു മെമ്മോറാണ്ടം സമർപ്പിച്ചു. വൈറ്റ്ഫീൽഡിൽ ഐടി പാർക്കുകൾ മാത്രമല്ല, വാണിജ്യ, അപ്പാർട്ട്മെന്റ് സമുച്ചയങ്ങളും ഉണ്ടെന്ന് നാഗരാജ് തന്റെ മെമ്മോറാണ്ടത്തിൽ പറഞ്ഞു. ഈ പാതയിലൂടെ ധാരാളം ആളുകൾ സഞ്ചരിക്കുന്നതിനാൽ മെട്രോ…

Read More

മൂന്നാം കോവിഡ് തരംഗത്തിനായുള്ള തയ്യാറെടുപ്പുകൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങി പി. എച്. എ.എൻ.എ.

ബെംഗളൂരു: പ്രൈവറ്റ് ഹോസ്പിറ്റൽ ആന്റ് നഴ്സിംഗ് അസോസിയേഷൻ (പി. എച്. എ.എൻ.എ), ഡോക്ടർ ഹേമ ദിവാകറിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതിയും സ്പെഷ്യലിസ്റ്റുകളുടെ ഒരു സംഘവും തയ്യാറാക്കിയ കോവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾ വ്യക്തമാക്കുന്ന റിപ്പോർട്ട്, തിങ്കളാഴ്ച ആരോഗ്യ മന്ത്രി ഡോ കെ സുധാകറിന് സമർപ്പിക്കും. സ്വകാര്യ ആശുപത്രികളിൽ ഹെൽത്ത് കെയർ ജീവനക്കാരെ പരിശീലിപ്പിക്കുന്നത്തിനുള്ള ടീമിന്റെ ശുപാർശകൾ ഇതിൽ ഉൾപ്പെടുന്നു. കിടക്കകളുടെ എണ്ണം അപ്പപ്പോൾ പുതുക്കി രേഖപ്പെടുത്തുന്നതിനായി ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെയുടെ ബെഡ് പോർട്ടലുമായി ഫാന ബെഡ് പോർട്ടലിനെ ബന്ധിപ്പിക്കാൻ കമ്മിറ്റി തീരുമാനിച്ചു. ഇത് ടെലിമെഡിസിൻ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും, പ്രവേശനവും ഡിസ്ചാർജുകളും ഉടൻ…

Read More
Click Here to Follow Us