ഗണേശോത്സവം ആഘോഷിക്കാൻ അനുമതി ആവശ്യപ്പെട്ട് ബെംഗളൂരു നിവാസികൾ രംഗത്തെത്തി

ബെംഗളൂരു: പൊതുസ്ഥലങ്ങളിൽ ഗൗരിഗണേശ ആഘോഷങ്ങൾ നടത്തണമെന്ന് നഗരത്തിലെ നിരവധി പൗരന്മാരും പ്രവർത്തകരും ആവശ്യപ്പെട്ടു. വലതുപക്ഷ രാഷ്ട്രീയപ്രവർത്തകരും പാർട്ടി പ്രവർത്തകരും ഈ ആവശ്യം ആദ്യമേ ഉന്നയിച്ചിരുന്നു.

കോവിഡ് -19 കേസുകൾ കുറഞ്ഞു. പലരും കുറഞ്ഞത് ഒരു ഡോസ് വാക്സിൻ എങ്കിലും എടുക്കുകയും ആളുകൾ ഓഫീസുകളിലേക്ക് പോകുകയും ചെയ്യുന്നു തുടങ്ങിയ കാരണങ്ങൾ മുൻനിർത്തിയാണ് അവർ ആവശ്യം ഉന്നയിക്കുന്നത്. “യാത്രകൾക്കും മറ്റ് നിരവധി പ്രവർത്തനങ്ങൾക്കും അനുമതി ലഭിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോലും തുറക്കുകയും ചെയ്യുമ്പോൾ, എന്തുകൊണ്ടാണ് ഗണേശ ചതുർത്ഥി ഒരു സാമൂഹിക പരിപാടിയായി സർക്കാർ അനുവദിക്കാത്തത്?” എന്ന് ഒരു പ്രവർത്തകൻ ചോദിച്ചു.

  പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ

ആഘോഷങ്ങൾ എങ്ങനെ നടത്തണമെന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കാത്ത സമയത്താണ് ആവശ്യം ഉയർന്നിരിക്കുന്നത്. വിദഗ്ധരുടെ ഉപദേശപ്രകാരം, പൊതുയോഗങ്ങൾ അനുവദിക്കാൻ സർക്കാർ താൽപര്യപ്പെടുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
[masterslider id="10"]

Related posts