ബെംഗളൂരു: ദുരന്തനിവാരണത്തിനുള്ള തയ്യാറെടുപ്പുകൾ എടുക്കാനുള്ള പരിശീലനം നൽകുന്നതിന്റെ ഭാഗമായിസൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ബെംഗളൂരു ഡിവിഷനും എൻ ഡി ആർ എഫ് പത്താം ബറ്റാലിയനുംഎസ്.ഡി.ആർ.എഫും ചേർന്ന് വ്യാഴാഴ്ച യശ്വന്ത്പൂർ യാർഡിൽ മോക്ക് ഡ്രിൽ നടത്തി. ഒരു ട്രെയിൻ അപകടം ഉണ്ടായാൽ എങ്ങനെ ഇടപെടും എന്നതിൽ പരിശീലനം നൽകാൻ ഒരു അപകടത്തിന്റെസാഹചര്യം സൃഷ്ടിക്കാൻ രണ്ട് കോച്ചുകൾ പാളം തെറ്റിക്കുകയും പരിശീലനത്തിന്റെ ഭാഗമായി പരിക്കേറ്റയാത്രക്കാരുടെ വിവരങ്ങൾ സൈറൺ ശബ്ദത്തിലൂടെ അറിയിക്കുകയും ചെയ്തു. തുടർന്ന്, ഒരുദുരന്തമുണ്ടാകുമ്പോൾ ചെയ്യേണ്ടത് പോലെ എൻ ഡി ആർ എഫ് , എസ് ഡി ആർ…
Read MoreAuthor: WEB TEAM
പ്രതിഷേധത്തെത്തുടർന്ന്, കരാർ ആശുപത്രി ജീവനക്കാരുടെ കാലാവധി നീട്ടി സർക്കാർ
ബെംഗളൂരു: പകർച്ചവ്യാധി സമയത്ത് കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട ആശുപത്രി ജീവനക്കാരുടെ ജോലി ഡിസംബർ 31 വരെ നീട്ടുമെന്ന് കർണാടക സർക്കാർ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. സ്ഥിരമായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബർ 22 –ന് സംസ്ഥാനത്തുടനീളമുള്ള കരാർ ആശുപത്രി ജീവനക്കാർ ബെംഗളൂരുവിൽ പ്രതിഷേധിച്ചതിന് ശേഷമാണ് ഈ തീരുമാനം വന്നിരിക്കുന്നത്. അവരുടെ കരാർ 2021 സെപ്റ്റംബർ 30 –ന് അവസാനിക്കാനിരിക്കെയാണ് കരാർ കാലാവധി സർക്കാർ നീട്ടിയത്. പ്രതിഷേധത്തിനിടെ, സെപ്റ്റംബർ 30 –ന് തങ്ങളുടെ തൊഴിൽ അവസാനിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള സർക്കാർ സർക്കുലർ കരാർ ജീവനക്കാർ മാധ്യമങ്ങളെ കാണിച്ചിരുന്നു. ഡോക്ടർമാർ, നഴ്സുമാർ, ലാബ്ടെക്നീഷ്യൻമാർ, ഫാർമസിസ്റ്റുകൾ, ഡാറ്റാ എൻട്രി…
Read Moreബെംഗളൂരു സ്ഫോടന കേസ്: മഅദനിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് വരുത്താനാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: 2008 ലെ ബെംഗളൂരു ബോംബ് സ്ഫോടന കേസിൽ വിചാരണ തീരുന്നതുവരെ ജാമ്യവ്യവസ്ഥയിൽ ഇളവ് വരുത്താനും കേരളത്തിലേക്ക് പോയി സ്വന്തം നാട്ടിൽ താമസിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസ്തുത കേസിൽ കുറ്റാരോപിതനായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് അബ്ദുൾ നാസർ മഅദനി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. 2014 ജൂലൈ 11 ന് ജാമ്യം അനുവദിക്കുമ്പോൾ ബെംഗളൂരു നഗരം വിട്ട് പോകരുതെന്ന സുപ്രീം കോടതിഏർപ്പെടുത്തിയ നിബന്ധനയിൽ ഇളവ് ആവശ്യപ്പെട്ട് മഅദനി സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് എസ്.അബ്ദുൾനസീറിന്റെയും ജസ്റ്റിസ് കൃഷ്ണ മുരാരിയുടെയും ബെഞ്ച് തള്ളിയത് . ജാമ്യ വ്യവസ്ഥകളിൽ ഇളവ്…
Read Moreതുമക്കുരു-ബെംഗളൂരു റെയിൽവേ ലൈനിന്റെ വൈദ്യുതീകരണം പൂർത്തിയായി. മെമു ട്രെയിനുകൾ ഉടൻ.
ബെംഗളൂരു: 69.47 കി.മീ നീളം വരുന്ന തുമക്കുരു-ബെംഗളൂരു റെയിൽവേ ലൈനിന്റെ വൈദ്യുതീകരണം പൂർത്തിയായി. ഇപ്പോൾ ട്രയൽ റണ്ണുകൾ നടന്നു വരുകയാണ്. “ഞങ്ങൾ ഇലക്ട്രിക് ലോക്കോമോട്ടീവ് ട്രയൽ റൺ നടത്തി കഴിഞ്ഞു. റെയിൽവേ സുരക്ഷാ കമ്മീഷണറുടെ പരിശോധനയ്ക്ക് അപേക്ഷിക്കുന്നതിനുള്ള രേഖകൾ തയ്യാറാക്കുകയും ചെയ്തു,” എന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സിആർഎസ് അംഗീകാരം ലഭിച്ചതിനുശേഷം മെമു ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 856.76 കോടി രൂപ ചെലവിൽ നിർമിക്കുന്ന ചിക്കബനാവര-ഹുബ്ബള്ളി റെയിൽവേ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമാണ് തുമകുരു ഭാഗം. സെൻട്രൽ ഓർഗനൈസേഷൻ ഫോർ…
Read Moreപൗരന്മാരുടെ വീടുകളിൽ പോയി വാക്‌സിൻ കുത്തിവയ്പ്പ് എടുക്കാനൊരുങ്ങി ബിബിഎംപി
ബെംഗളൂരു: 198 വാർഡുകളിലും വാർഡ് തിരിച്ചുള്ള വാക്സിനേഷൻ ക്യാമ്പുകളിലൂടെ 84 ശതമാനത്തിലധികം ജനങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകിയയതായി ബിബിഎംപി അറിയിച്ചു. ബാക്കി വരുന്നവർക്ക് കൂടി വാക്‌സിൻ നൽകാൻ പൗരന്മാരുടെ വീടുകളിൽ നേരിട്ട് പോയി വാക്‌സിൻ കുത്തിവെയ്പ്പ് നടത്താനും ബിബിഎംപി പദ്ധതി തയ്യാറാക്കുന്നു. “ഞങ്ങൾ ഉദ്ദേശിച്ച ജനസംഖ്യയുടെ വലിയൊരു ഭാഗം വാക്‌സിൻ എടുത്തു കഴിഞ്ഞതിനാൽ ബാക്കിവരുന്നവർക്ക് വാക്‌സിൻ എത്തിക്കുന്നതിനുള്ള പദ്ധതിയിൽ മാറ്റം വരുത്തേണ്ടതുണ്ട്,” എന്ന് ബൃഹത് ബെംഗളൂരു മഹാനഗരപാലികെ (ബിബിഎംപി) സ്പെഷ്യൽ കമ്മീഷണർ (ആരോഗ്യം) രൺദീപ് ഡി പറഞ്ഞു. ആളുകൾ ക്യാമ്പുകളിലേക്ക് വരുന്നത് നോക്കിയിരിക്കുന്നതിന് പകരം, ടീമുകൾ പുറത്തുപോയി ആളുകൾക്ക് വാക്സിനേഷൻ നൽകും എന്നും…
Read Moreഎഞ്ചിനീയറിംഗ് കോഴ്സുകളുടെ ഫീസിൽ വർധനവില്ല
ബെംഗളൂരു: എഞ്ചിനീയറിംഗ് കോഴ്സുകളിലെ ഫീസ് വർധിപ്പിക്കേണ്ട എന്ന് സംസ്ഥാന സർക്കാരും സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകളും തമ്മിൽ സമവായ ധാരണയിലെത്തിയതായി സംസ്ഥാന ഉന്നത വിദ്യാഭ്യാസമന്ത്രി സി എൻ അശ്വത് നാരായൺ സെപ്റ്റംബർ 29 ബുധനാഴ്ച പറഞ്ഞു. സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകളുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം എടുത്തത്. എഞ്ചിനീയറിംഗ് കോളേജുകളിൽ ഈ വർഷം സർക്കാർ ക്വാട്ടയിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കുള്ള എഞ്ചിനീയറിംഗ് കോഴ്‌സുകളുടെ ഫീസ് യഥാക്രമം 65,340 രൂപ, 58,806 രൂപ എന്നിങ്ങനെ രണ്ട് വ്യത്യസ്ത സ്ലാബുകളിൽ തുടരുമെന്ന് മന്ത്രി പറഞ്ഞു. ‘വിവിധ ഫീസുകൾ‘, ‘നൈപുണ്യ ഫീസ്‘ തുടങ്ങിയ ഫീസിനങ്ങളിൽ പരമാവധി 20,000 രൂപ വരെയെ ഈടാക്കാനാകു…
Read Moreസ്വർണകടത്ത്: ബെംഗളൂരു എയർപോർട്ടിൽ മലയാളി യുവാവ് പിടിയിൽ
ബെംഗളൂരു: മാലദ്വീപിലെ മാലിയിൽ നിന്ന് കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മലയാളി യുവാവിൽ നിന്ന് 99 ലക്ഷം രൂപയുടെ സ്വർണം ബെംഗളൂരു കസ്റ്റംസ് സംഘം പിടിച്ചെടുത്തു. പേസ്റ്റ് രൂപത്തിൽ തുണി സഞ്ചിയിലാക്കി അടിവസ്ത്രത്തിൽ കെട്ടിയിട്ടാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളിൽ നിന്ന് 2 കിലോയിലധികം തൂക്കം വരുന്ന സ്വർണം പിടിച്ചെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം മാലിയിൽ നിന്നുള്ള ഗോഫസ്റ്റ് എയർലൈൻസ് വിമാനം (ജി 84032) വൈകുന്നേരം 6.15 ന് ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങിയതിന് ശേഷമാണ് കള്ളക്കടത്ത് ശ്രമം നടന്നതെന്ന് അധികൃതർ പറഞ്ഞു. കേരളത്തിലെ മലപ്പുറം സ്വദേശിയായ 23-കാരൻ സംശയാസ്പദമായി പെരുമാറിയ…
Read Moreനഗരത്തിൽ കണ്ടെത്തിയ 185 ജീർണിച്ച കെട്ടിടങ്ങളിൽ അകെ പൊളിച്ചുമാറ്റിയത് 10 എണ്ണം മാത്രം
ബെംഗളൂരു: രണ്ട് വർഷം മുമ്പ് നഗരവ്യാപകമായി നടത്തിയ സർവേയിൽ കണ്ടെത്തിയ താമസയോഗ്യമല്ലാത്ത 185 ജീർണിച്ച കെട്ടിടങ്ങളിൽ 10 എണ്ണം മാത്രമാണ് ഇതുവരെ പൊളിച്ചുമാറ്റിയതെന്ന് ബിബിഎംപി അറിയിച്ചു. 2019 ൽ ദക്ഷിണ ബെംഗളൂരുവിലെ ജെപി നഗറിലുള്ള ജീർണാവസ്ഥയിലായ ഒരു കെട്ടിടം തകർന്നതിനെ തുടർന്നാണ് സർവേ നടത്തിയത്. അടുത്ത 15 ദിവസത്തിനുള്ളിൽ നഗരത്തിലുടനീളമുള്ള ജീർണിച്ച കെട്ടിടങ്ങളുടെ ഒരു പുതിയ സർവേ നടത്തുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പ്രഖ്യാപിച്ചു. ഈ ആഴ്ച നഗരത്തിൽ തകർന്ന് വീണ കെട്ടിടങ്ങളിൽ രണ്ടെണ്ണം 2019 ലെ സർവേയിൽ കണ്ടെത്തിയിരുന്നില്ല. സെപ്തംബർ…
Read Moreദത്തപീഠത്തിൽ ഹിന്ദു ആചാരങ്ങൾ അനുഷ്ഠിക്കാൻ മുജാവറിനെ നിയമിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
ബെംഗളൂരു: ചിക്കമംഗളൂരു ജില്ലയിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ഗുരു ദത്താത്രേയ പീഠം–ബാബ ബുഡൻഗിരി ദർഗ തർക്കവുമായി ബന്ധപ്പെട്ട സുപ്രധാന ഉത്തരവ്, കർണ്ണാടക ഹൈക്കോടതി ചൊവ്വാഴ്ച റദ്ദാക്കി. ഒരു മുജവാറിന് (മുസ്ലീം പുരോഹിതന്) മാത്രം പൂക്കൾ അർപ്പിക്കാനും നന്ദ ദീപം തെളിയിക്കാനുമുള്ള സംസ്ഥാന സർക്കാറിന്റെ ഉത്തരവാണ് കോടതി റദ്ദാക്കിയത്. ദത്താത്രേയ സ്വാമിയുടെ നന്ദ ദീപം തെളിയിക്കുന്നത് മുസ്ലീംവിശ്വാസ സമ്പ്രദായത്തിന് എതിരാണെന്നും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 ഉറപ്പു നൽകുന്ന രണ്ട് സമുദായങ്ങളുടെയും (ഹിന്ദുക്കളും മുസ്ലീങ്ങളും) അവകാശങ്ങളുടെ കടുത്ത ലംഘനമാണ് ഈ ഉത്തരവെന്ന് ഹൈക്കോടതി പറഞ്ഞു. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറാണ് നിയമനം നടത്തിയത്. ഗുഹയുടെ…
Read Moreദമ്പതികളുടെ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ ചിത്രീകരിച്ച സംഘം അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിലെ ഒരു ഒഴിഞ്ഞ പ്രദേശത്ത് കാറിൽ ഇരിന്നിരുന്ന യുവ ദമ്പതികളുടെ വീഡിയോ എടുക്കാൻ ശ്രമിച്ച അഞ്ച് പേരെ പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 25 –നാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. ഒരുമിച്ച് കുറച്ച് സമയം പുറത്ത് ചെലവഴിക്കാൻ ആഗ്രഹിച്ച യുവ ദമ്പതികൾ അവരുടെ കാറിൽ ഒരു സ്വകാര്യ സ്ഥലത്ത് ഇരിക്കുമ്പോഴാണ് അഞ്ച് പേരടങ്ങുന്ന സംഘം അവിടെ എത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ, പ്രതികൾ ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ എടുത്തതായി ദമ്പതികളോട് പറഞ്ഞതായി പോലീസ് പറഞ്ഞു. ആഷിഫ് (29), നവാസ് പാഷ (22), ലിയാഖത്ത് പാഷ (30),…
Read More