ദത്തപീഠത്തിൽ ഹിന്ദു ആചാരങ്ങൾ അനുഷ്ഠിക്കാൻ മുജാവറിനെ നിയമിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ബെംഗളൂരു: ചിക്കമംഗളൂരു ജില്ലയിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ഗുരു ദത്താത്രേയ പീഠം–ബാബ ബുഡൻഗിരി ദർഗ തർക്കവുമായി ബന്ധപ്പെട്ട സുപ്രധാന ഉത്തരവ്, കർണ്ണാടക ഹൈക്കോടതി ചൊവ്വാഴ്ച റദ്ദാക്കി. ഒരു മുജവാറിന് (മുസ്ലീം പുരോഹിതന്) മാത്രം പൂക്കൾ അർപ്പിക്കാനും നന്ദ ദീപം തെളിയിക്കാനുമുള്ള സംസ്ഥാന സർക്കാറിന്റെ ഉത്തരവാണ് കോടതി റദ്ദാക്കിയത്. ദത്താത്രേയ സ്വാമിയുടെ നന്ദ ദീപം തെളിയിക്കുന്നത് മുസ്ലീംവിശ്വാസ സമ്പ്രദായത്തിന് എതിരാണെന്നും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 ഉറപ്പു നൽകുന്ന രണ്ട് സമുദായങ്ങളുടെയും (ഹിന്ദുക്കളും മുസ്ലീങ്ങളും) അവകാശങ്ങളുടെ കടുത്ത ലംഘനമാണ് ഈ ഉത്തരവെന്ന് ഹൈക്കോടതി പറഞ്ഞു. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറാണ് നിയമനം നടത്തിയത്. ഗുഹയുടെ…

Read More
Click Here to Follow Us