നോര്‍ത്ത്ഈസ്റ്റിനെ ജംഷഡ്പൂര്‍ 1-1നു പിടിച്ചുകെട്ടി

ഐഎസ്എൽ: നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡും ജംഷഡ്പൂര്‍ എഫ്‌സിയും സമനില സമ്മതിച്ചു പിരിഞ്ഞു. ഹോംഗ്രൗണ്ടായ ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ നോര്‍ത്ത്ഈസ്റ്റിനെ ജംഷഡ്പൂര്‍ 1-1നു കുരുക്കുകയായിരുന്നു. ഒരു ഗോളിന് ലീഡ് ചെയ്ത ശേഷമാണ് ഗോള്‍ വഴങ്ങി നോര്‍ത്ത്ഈസ്റ്റ് ജയം കൈവിട്ടത്.

എങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം തിരികെ പിടിക്കാന്‍ നോര്‍ത്ത്ഈസ്റ്റിന് ഈ സമനില മതിയായിരുന്നു. നാലു മല്‍സരങ്ങളില്‍ നിന്നും രണ്ടു വീതം ജയവും സമനിലയുമടക്കം എട്ടു പോയിന്റോടെയാണ് നോര്‍ത്ത്ഈസസ്റ്റ് ഒന്നാമതെത്തിയത്. ഏഴു പോയിന്റ് വീതമുള്ള എഫ്‌സി ഗോവയും ബെംഗളൂരു എഫ്‌സിയുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ആറു പോയിന്റോടെ ജംഷഡ്പൂര്‍ നാലാമതുണ്ട്. നോര്‍ത്ത്ഈസ്റ്റിന്റെ മുന്നേറ്റങ്ങളോടെയാണ് മല്‍സരം ആരംഭിച്ചത്. 20ാം മിനിറ്റില്‍ തന്നെ അവര്‍ അതിനു ഫലം കാണുകയും ചെയ്തു.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

ബാര്‍ത്തോലോം ഒഗ്‌ബെച്ചെയാണ് നോര്‍ത്ത്ഈസ്റ്റിന്റെ അക്കൗണ്ട് തുറന്നത്. മികച്ചൊരു ഷോട്ടിലൂടെയാണ് താരം ജംഷഡ്പൂരിന്റെ ഗോള്‍വല കുലുക്കിയത്. രണ്ടാംപകുതി തുടങ്ങി നാലു മിനിറ്റിനകം ജംഷഡ്പൂര്‍ സമനില പിടിച്ചുവാങ്ങി.

ഫറൂഖ് ചൗധരിയുടെ വകയായിരുന്നു സന്ദര്‍ശകരുടെ സമനില ഗോള്‍. ഇടതു വിങില്‍ നിന്നും പാബ്ലോ മൊര്‍ഗാഡോ നല്‍കിയ മനോഹരമായ ക്രോസ് ഗോളിയെ നിസ്സഹായനാക്കി ഫറൂഖ് ഗോളിലേക്ക് പായിക്കുകയായിരുന്നു. തുടര്‍ന്നു ഇരുടീമുകളും വിജയഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ബോള്‍ പൊസെഷനിലും ഗോള്‍ ഷോട്ടുകളിലുമെല്ലാം ജംഷഡ്പൂരിനായിരുന്നു കളിയില്‍ മേല്‍ക്കൈ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
[masterslider id="10"]

Related posts