ഒരു കുടുംബത്തിലെ നാലുപേരുടെ മരണത്തിന് പിന്നിൽ ഷോർട്ട് സർക്യൂട്ട്

ബെംഗളൂരു : വ്യാഴാഴ്ച രാത്രി താലൂക്കിലെ മറിയമ്മനഹള്ളിയിൽ ഒരു കുടുംബത്തിലെ നാലുപേരുടെ മരണത്തിന് പിന്നിൽ വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തം. ഡി വെങ്കിടേഷ് (42), ഭാര്യ ഡി ചന്ദ്രകല (38), മക്കളായ പ്രേരണ (14), അർധ്വിക് (16) എന്നിവർ ആണ് മരിച്ചത്.

ശ്വാസംമുട്ടിയും പൊള്ളലേറ്റതുമാണ് മരണകാരണമെന്ന് പോസ്റ്മോർട്ടൻ റിപ്പോർട്ടിൽ പറയുന്നു. സംഭവം നടക്കുമ്പോൾ അഞ്ചാം വാർഡിലെ വീട്ടിൽ ഏവരും ഉറക്കത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു.

  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത

വ്യാപാരിയായ രാഘവേന്ദ്ര ഷെട്ടിയും ഭാര്യ രാജേശ്വരിയും കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഉറങ്ങുകയായിരുന്നു, വെങ്കിടേഷും കുടുംബാംഗങ്ങളും ഒന്നാം നിലയിലായിരുന്നു. വൈദ്യുത ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തമുണ്ടായത്.

ഷെട്ടിക്ക് ചെറിയ പൊള്ളലേറ്റെങ്കിലും അവർ സുരക്ഷിത സ്ഥാനത്തേക്ക് ഓടി. എന്നാൽ വെങ്കിടേഷും മറ്റ് മൂന്ന് പേരും ശ്വാസം മുട്ടിയും കിടക്കയിൽ പൊള്ളലേറ്റുമാണ് മരിച്ചതെന്ന് എസ്പി ഡോ.അരുൺ കെ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ
[masterslider id="10"]

Related posts