മെട്രോയിൽ യാത്രക്കാരുടെ എണ്ണം ഉയർന്നു; സർവീസുകളുടെ എണ്ണം കുറവെന്ന് പരാതി

ബെം​ഗളുരു; ഏറെക്കാലമായി നിലനിന്നിരുന്ന കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ് .

പക്ഷേ, യാത്രക്കാരുടെ എണ്ണം കൂടിയിട്ടും  സർവീസുകളുടെ എണ്ണം കൂട്ടണമെന്നും ഇടവേളകൾ കുറക്കണമെന്നുമുള്ള ആവശ്യം പരി​ഗണിക്കുന്നില്ലെന്നും യാത്രക്കാർ പരാതിപ്പെടുന്നു.

4.5-5 ലക്ഷം പേരോളമായിരുന്നു കോവിഡ് പ്രതിസന്ധിക്ക് മുൻപ് യാത്രക്കാരായി ഉണ്ടായിരുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ സർവീസ് തുടങ്ങിയപ്പോഴത് വെറും 20,000 താഴെ മാത്രമായിരുന്നു.

  കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം

കോവിഡ് കനത്ത രണ്ടാം ലോക്ഡൗണിൽ സർവീസ് നിർത്തിവക്കുകയും ചെയ്തിരുന്നു. ബെം​ഗളുരുവിലെ സ്വകാര്യസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ച് തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണവും ഉയർന്നു തുടങ്ങിയിരുന്നു.

ഓഫീസ് സമയങ്ങളിൽ 10 മിനിറ്റ് ഇടവേളകളിലും, മറ്റ് സമയങ്ങളിൽ 15 മിനിറ്റും ഇടവേളകളിലാണ് സർവ്വീസ്. കോവിഡിന് മുൻപ് തിരക്കേറുന്നതിനനുസരിച്ച് 3 മിനിറ്റ് ഇടവേളകളിൽ പോലും മെട്രോ ഓടിച്ചിരുന്നു.

രാവിലെ 5 മുതൽ രാത്രി 12 മണിവരെ ഉണ്ടായിരുന്ന സർവ്വീസ് രാവിലെ 6 മുതൽ രാത്രി 10 വരെയാക്കി ചുരുക്കുകയും ചെയ്തിരുന്നു.

  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!
[masterslider id="10"]

Related posts