നമ്മ മെട്രോ യാത്ര ഇനി പഴയ പോലെ അല്ല;സ്മാര്‍ട്ട്‌ കാര്‍ഡ്‌ നിര്‍ബന്ധം.

ബെംഗളുരു : നിയന്ത്രണങ്ങളോ ടെ അടുത്തയാഴ്ച നമ്മ മെട്രോ ട്രെയിൻ സർവീസ് പുനരാരംഭിക്കാനിരിക്കെ സ്മാർട് കാർഡ് ഉള്ളവർക്കു മാത്രമേ യാത്ര ചെയ്യാനാകൂ.

മാത്രമല്ല, പുതിയ യാത്രക്കാർ എവിടെ നിന്നു സ്മാർട് കാർഡ് എടുക്കുമെന്നതിനെ കുറിച്ചും സംശയം ഉണ്ട്,അങ്ങനെഎങ്കില്‍ നിലവില്‍ കാര്‍ഡ്‌ ഉള്ളവര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ,എന്ന് വച്ചാല്‍ മെട്രോ കുറച്ചു കാലത്തേക്ക് എങ്കിലും സ്ഥിര യാത്രക്കാര്‍ക്ക് മാത്രമായി ചുരുങ്ങും.

നിലവിൽ കാർഡുള്ളവർ മെട്രോ സ്റ്റേഷനുകളിലെ കൗണ്ടറുകളിലൂടെയാണ് റീചാർജ് ചെയ്തിരുന്നത്. ഇവയൊന്നും തുറക്കില്ലെന്നു വ്യക്തമാക്കിയതിനാൽ മെട്രോ റെയിൽ കോർപറേഷന്റെ webtopup.bmrc.co.in എന്ന വെബ് സൈറ്റിലുടെ മാത്രമേ സ്മാർട് കാർഡ് റീചാർജിങ് ചെയ്യാനാകൂ.

  ഇറാൻ-ഇസ്രായേൽ യുദ്ധം ബാധിക്കുന്നത് കർണാടകയിലെ സാധാരണക്കാരന്റെ വയറിനെ; വെറൈറ്റി മെനു കട്ട്; ഇനി ഇന്ദിര കാന്റീനിലെ മെനു ഇത്!!!

പക്ഷേ, റീചാർജ് തുക, ബാലൻസ് തുടങ്ങിയ വിവരങ്ങൾ – ഇതിൽ ലഭ്യമാകില്ല.മാത്രമല്ല ഈ പോര്‍ട്ടലിലൂടെ റീചാര്‍ജ് ചെയ്‌താല്‍ ഒരു മണിക്കൂറിനു ശേഷം മാത്രമേ ബാലന്‍സ് അക്കൗണ്ടില്‍ വരികയുള്ളൂ.

ഇത്തരം പരാതികൾ വ്യാപകമായതോടെ പേടിഎം  ഉൾപ്പെടെ മറ്റ്-വോലറ്റുകൾ വഴിയും റീചാർജ് നടത്താന്‍ ഉള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

എടിഎം കാർഡ് പോലെ എപ്പോഴും കൈവശം വയ്ക്കാവുന്ന സ്മാർട് കാർഡ് കൂടുതൽ സൗകര്യപ്രദമാണെന്നാണു ബിഎംആർസിയുടെ നിലപാട്.

  വിവാഹം നടക്കാത്തതിൽ മനംനൊന്ത് സംസ്ഥാനത്ത് രണ്ട് യുവാക്കൾ ആത്മഹത്യ ചെയ്തു

സമ്പർക്കം ഒഴിവാക്കാം, ടിക്കറ്റ് നിരക്കിൽ 5% ഇളവ്, സ്റ്റേഷനിൽ ക്യൂ നിൽക്കേണ്ട… ഇങ്ങനെ പോകുന്നു സ്മാർട് കാർഡ്സവിശേഷത. പക്ഷേ ഇവ എങ്ങനെ റീചാർജ് ചെയ്യുമെന്നതാണ്
ഇനിയുള്ള തലവേദന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഹൂർത്തം തെറ്റുമെന്ന് പത്മജ; 'ടോക്കൺ' കിട്ടിയത് ഞങ്ങൾക്കെന്ന് സുനിൽ കുമാർ! പത്രികാ സമർപ്പണത്തിനിടെ സ്ഥാനാർഥികൾ തമ്മിൽ അടി
[masterslider id="10"]

Related posts

Click Here to Follow Us