എച്.എ.എൽ.ന് അടുത്ത് വിഭൂതിപൂരയിൽ പിതാവ് മകനെ കെട്ടിത്തൂക്കി കൊന്നു; ഭാര്യയെയും കൊന്നതാണെന്നു സംശയം!!

ബെംഗളൂരു: എച്.എ.എൽ.ന് അടുത്ത് വിഭൂതിപൂരയിൽ പിതാവ് മകനെ കെട്ടിത്തൂക്കി കൊന്നു; ഭാര്യയെയും കൊന്നതാണെന്നു സംശയം. മകനെ കൊന്ന് കെട്ടിത്തൂക്കിയ പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. 45 വയസുള്ള സുരേഷ് ബാബുവാണ് 12 വയസുകാരന്‍ വരുണിനെ വീട്ടിലെ ഫാനില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്.

കെട്ടിത്തൂക്കുന്ന ദൃശ്യങ്ങള്‍ മകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. 17 കാരിയായ മകൾ പേടിച്ച് ഒച്ചവെച്ചതിനാൽ ആളുകൾ ഓടിക്കൂടി മകളെ ഇയാളിൽനിന്നും രക്ഷിക്കുകയായിരുന്നു. ഭാര്യയെയും ഇയാള്‍ കൊലപ്പെടുത്തിയതായി സംശയം. ഭാര്യയുടെ മൃതദേഹം തറയില്‍ കിടക്കുന്നതും വിഡിയോയില്‍ കാണാം.

  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ

ചെറിയ മേശയില്‍ കയറി നില്‍ക്കുന്ന സുരേഷ് ബാബു കുട്ടിയുടെ കഴുത്തില്‍ കിടക്കവിരി ചുറ്റി മുറുക്കി ഫാനില്‍ കെട്ടുന്നതാണ് വിഡിയോ. കുട്ടി യാതൊരു തരത്തിലുള്ള പ്രതിഷേധവും പ്രകടിപ്പിക്കുന്നില്ല. കടക്കെണിയില്‍ അകപ്പെട്ട കുടുംബം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നെന്ന് പ്രതി പൊലീസിനോടു പറഞ്ഞു.

മകൾ പകർത്തിയ വീഡിയോ മറ്റാർക്കോ അയച്ചു കൊടുക്കുകയും അത് വൈറലാവുകയും ചെയ്തു. പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്‌ത് വരികയാണ് എന്ന് ഡെപ്യൂട്ടി കമ്മീഷ്ണർ അബ്ദുൽ അഹദ് പറഞ്ഞു.

  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ
[masterslider id="10"]

Related posts