രാഷ്ട്രീയ ലക്ഷ്യവുമായി പ്രധാനമന്ത്രിയെ കാണാൻ പോയ മുഖ്യമന്ത്രിയെയും സംഘത്തേയും രാഷ്ട്രീയമായി തന്നെ നേരിട്ട് പ്രധാനമന്ത്രി;കേന്ദ്രം നൽകിയ ഫണ്ട് ഇതുവരെ ഉപയോഗിക്കാത്ത പദ്ധതികളുടെ ലിസ്റ്റ് നീട്ടി; റയിൽവേ കോച്ച് ഫാക്ടറി എന്തുകൊണ്ട് യുപിഎ സർക്കാറിനോട് ചോദിച്ചില്ല ?

ഡൽഹി : മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തന്നെ കാണാനെത്തിയ സർവ്വകക്ഷി സംഘത്തെ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തെ കൂട്ടാതെ തന്നെ കാണാൻ എത്തിയതാണ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത്. കേരളം ഉന്നയിച്ച ഒറ്റആവശ്യത്തിലും അനുകൂലമായി പ്രതികരിക്കാതിരുന്ന പ്രധാനമന്ത്രി സർവ്വകക്ഷിസംഘത്തെ രാഷട്രീയമായി നേരിട്ടുവെന്നാണ് സൂചന.
മുൻകാലങ്ങളിൽ കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നല്‍കിയിട്ടും കേരളം നടപ്പാക്കാത്ത പദ്ധതികളുടെ പട്ടിക പ്രധാനമന്ത്രി മുഖ്യമന്ത്രിയ്ക്ക് കൈമാറി. റെയിൽവേയുടേതടക്കം നിരവധി പദ്ധതികൾ ഇൗ പട്ടികയിലുണ്ടെന്നാണ് സൂചന. പാലക്കാട് കോച്ച് ഫാക്ടറിക്കൊപ്പം പ്രഖ്യാപിച്ച റായ്ബറേലി കോച്ച് ഫാക്ടറി യഥാർത്ഥ്യമായെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി കോച്ച് ഫാക്ടറി യഥാർത്ഥ്യമാക്കാനുള്ള സമ്മർദ്ദം എന്ത് കൊണ്ട് യുപിഎ സർക്കാരിൽ കേരളം ചെലുത്തിയില്ലെന്നും ചോദിച്ചു.
2012-ൽ അനുവദിച്ച പദ്ധതിയാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറിയെന്നും ആ പദ്ധതി നടപ്പാക്കാതെ പോയെങ്കിൽ അതിന് ഉത്തരവാദി അന്നത്തെ സർക്കാരാണെന്നും പ്രധാനമന്ത്രി സർവ്വകക്ഷിസം​ഘത്തോട് പറഞ്ഞു എന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോക്സോ കേസ് പ്രതിയെ പെൺകുട്ടിയുടെ പിതാവും സംഘവും കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളി
  ബെംഗളൂരു മതിൽ അപകടം: പ്രധാനമന്ത്രി അനുശോചിച്ചു; 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ റെക്കോർഡ് ചൂട്: പത്തു വർഷത്തിനിടയിലെ ഉയർന്ന താപനിലയിൽ മൂന്നാമത്
[masterslider id="10"]

Related posts