തിരക്കു കുറഞ്ഞ സമയങ്ങളിലും നമ്മ മെട്രോ കൂടുതൽ സർവീസുകൾ നടത്തും.

ബെംഗളൂരു : തിരക്കു കുറഞ്ഞ സമയങ്ങളിലും നമ്മ മെട്രോ കൂടുതൽ സർവീസുകൾ നടത്തും. രാവിലെ 11.30നും വൈകിട്ട് നാലിനുമിടയിൽ ഓരോ എട്ട് മിനിറ്റിലും ഇനി ട്രെയിനെത്തും. നേരത്തെ 10 മിനിറ്റ് ഇടവേളകളിൽ ആയിരുന്നു സർവീസ്. ഇടവേളകൾ കുറച്ചതോടെ ഒരു ദിവസം 311 ട്രിപ്പ് നടത്തി ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) ചരിത്രം കുറിച്ചു. നമ്മ മെട്രോ സർവീസ് ആരംഭിച്ച ശേഷം ഒരു ദിവസം ഇത്രയധികം ട്രിപ്പുകൾ നടത്തിയിരുന്നില്ല.

  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

തിരക്കേറിയ പർപ്പിൾ ലൈനിൽ (ബയ്യപ്പനഹള്ളി–മൈസൂരു) 179 ട്രിപ്പും ഗ്രീൻലൈനിൽ (നാഗസന്ദ്ര–യെലച്ചനഹള്ളി) 171 ട്രിപ്പുമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. സർവീസുകൾ കൂടിയതോടെ യാത്രക്കാരുടെ എണ്ണം നാലു ലക്ഷം കവിയുകയും ചെയ്തു. 1.15 കോടി രൂപയാണ് ടിക്കറ്റിനത്തിൽ ദിവസേനയുള്ള ശരാശരി വരുമാനം. കൂടുതൽ യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ആറു കോച്ച് മെട്രോ ഓടിത്തുടങ്ങിയതോടെ ബിഎംആർസിഎല്ലിന്റെ വരുമാനം ഗണ്യമായി വർധിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 'സേഫ് ഫുട്പാത്ത്' കാമ്പയിൻ ശക്തം; 61 കിലോമീറ്റർ പാത കൂടി കൈയേറ്റങ്ങളിൽ നിന്ന് മുക്തമാക്കി
[masterslider id="10"]

Related posts