മെസേജിങ് ആപ്ലിക്കേഷനായ യാഹൂ മെസഞ്ചര്‍ ഇനിയില്ല

ഇരുപത് വര്‍ഷത്തെ വിജയകരമായ ഓട്ടത്തിന് ശേഷം മെസേജിങ് ആപ്ലിക്കേഷനായ യാഹൂ മെസഞ്ചര്‍ പിന്‍‌‌‌‌‌‌വലിച്ചു. യാഹൂ ജൂലൈ 17 ഓടെ അടച്ചുപൂട്ടുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. അതേസമയം ചാറ്റ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാന്‍ ആറുമാസത്തെ സാവകാശം ഉപയോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.

യാഹൂ മെയില്‍, യാഹൂ ഫാന്റസി തുടങ്ങിയവ ഉപയോഗിക്കുന്നതിന് യാഹൂ മെസഞ്ചര്‍ ഐഡി തുടര്‍ന്നും ഉപയോഗിക്കാവുന്നതാണ്. യാഹൂ മെസഞ്ചറിലെ ചാറ്റ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഡൗണ്‍ലോഡര്‍ റിക്വസ്റ്റ് സൈറ്റില്‍ ലോഗിന്‍ ചെയ്യണം.

ഇവിടെ അക്കൗണ്ട് വെരിഫൈ ചെയ്യുന്നതിനുള്ള ഓപ്ഷന്‍ സെലക്ട് ചെയ്യുകയും പാസ്‌വേഡ് നല്‍കുകയും വേണം. ഇതിനു ശേഷം ഉപയോക്താക്കള്‍ക്ക് ചാറ്റ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്ത് ഇമെയില്‍ ചെയ്ത് സൂക്ഷിക്കാവുന്നതുമാണ്.

  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം

ചാറ്റ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്ത ശേഷം യാഹൂ മെസഞ്ചര്‍ ആപ് ഡിലീറ്റ് ചെയ്യാനാണ് കമ്പനി ഉപയോക്താക്കള്‍ക്ക് നല്‍കുന്ന നിര്‍ദേശം. ഫേസ്ബുക്ക് മെസഞ്ചര്‍, വാട്‌സ്ആപ്പ് ആപ്ലിക്കേഷനുകള്‍ ജനകീയമായതോടെയാണ് യാഹൂ മെസഞ്ചറിനെ ഉപയോക്താക്കള്‍ കൈവിട്ടത്.

സ്‌ക്വിറല്‍ എന്ന പേരില്‍ പുതിയ ഗ്രൂപ്പ് ചാറ്റ് ആപ്ലിക്കേഷന്‍ യാഹൂ പരീക്ഷിക്കുന്നുണ്ട്. ഇത് ബീറ്റാ വെര്‍ഷനിലാണ് ഇപ്പോഴുള്ളത്. സ്‌ക്വിറലിന്‍റെ വരവിന് തടസമാകാതിരിക്കാനും കൂടിയാണ് മെസഞ്ചര്‍ പിന്‍വലിക്കാന്‍ കമ്പനി തീരുമാനിച്ചത്.

  പിൻ നമ്പർ വേണ്ട; ഗൂഗിൾ പേയിലൂടെ ഇനി വിരലടയാളം ഈ രീതിയിൽ പണമയയ്ക്കാം; പുതിയ ഫീച്ചർ ഇങ്ങനെ

1998 മാര്‍ച്ച് എട്ടിന് യാഹൂ പേജര്‍ എന്ന പേരില്‍ ആണ് യാഹൂ മെസഞ്ചര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അപ്പപ്പോള്‍ സന്ദേശങ്ങള്‍ അയയ്ക്കാനും ചിത്രങ്ങള്‍ കൈമാറാനും സൗകര്യമുള്ള ആദ്യ ആപ്ലിക്കേഷന്‍ ആയിരുന്നു യാഹൂ പേജര്‍. 2015 ഡിസംബറില്‍ പുതിയ വെര്‍ഷന്‍ കൊണ്ടുവന്ന കമ്പനി 2016 ആഗസ്ത് അഞ്ചിന് പഴയ വേര്‍ഷനിലുള്ള യാഹൂ മെസഞ്ചര്‍ സേവനം നിര്‍ത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ
[masterslider id="10"]

Related posts