ഇനി ബിഎംടിസി ബസ്സുകളില്‍ മുന്‍കൂട്ടി സീറ്റ് ബുക്ക്‌ ചെയ്യാം..

ബെംഗളൂരു : ബിഎംടിസി എസി ബസുകളിൽ സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാൻ സൗകര്യം ഏർപ്പെടുത്തും.

സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ബിഎംടിസിയുടെ മൊബൈൽ ആപ്പിൽ ലഭ്യമാക്കും. ആപ്പിൽ മാറ്റം വരുത്താൻ സോഫ്‌റ്റ്‌വെയർ എൻജിനീയർമാരുടെ സഹായം തേടിയിട്ടുണ്ട്. ആപ്പ് വഴി ബുക്ക് ചെയ്യുന്നവർക്കു ബസ് എവിടെയെത്തിയെന്ന തൽസമയ വിവരവും അറിയാനാകും.

  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ

ആദ്യഘട്ടത്തിൽ വിമാനത്താവളത്തിലേക്കുള്ള വായുവജ്ര ബസുകളിലാണ് സീറ്റ് റിസർവേഷൻ നടപ്പാക്കുക. തുടർന്ന് ഐടി ഹബ്ബുകളായ വൈറ്റ്ഫീൽഡ്, ഇലക്ട്രോണിക് സിറ്റി ഭാഗങ്ങളിലേക്കുള്ള എസി ബസുകളിലും സംവിധാനം ഏർപ്പെടുത്തും.

ബസ് കാത്തു നിൽക്കുന്നത് ഒഴിവാക്കാനും തിരക്കേറിയ ബസിൽ ഇരുന്നു യാത്ര ചെയ്യാനും സൗകര്യം ലഭിക്കുന്നതോടെ എസി ബസുകളിൽ കൂടുതൽ യാത്രക്കാരെത്തുമെന്നാണ് ബിഎംടിസിയുടെ കണക്കുകൂട്ടൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts