ജാതി അധിക്ഷേപ കേസ്: ബി.ജെ.പി എം.എൽ.എ മുനിരത്‌നയെ കോടതി വെറുതെ വിട്ടു

ബെംഗളൂരു: ജാതി അധിക്ഷേപ കേസിൽ ആർ.ആർ നഗർ ബി.ജെ.പി എം.എൽ.എ മുനിരത്‌നയ്ക്ക് വൻ നിയമശ്വാസം. ബെംഗളൂരുവിലെ വ്യാലികാവൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി എം.എൽ.എയെ കുറ്റവിമുക്തനാക്കി. മുൻ ബി.ബി.എം.പി കോർപ്പറേറ്റർ വേലു നായ്ക്കർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മുനിരത്‌നയ്‌ക്കെതിരെ കേസ് എടുത്തിരുന്നത്. മുനിരത്‌ന തനിക്കെതിരെ ജാതീയമായ അധിക്ഷേപങ്ങൾ നടത്തിയെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. തുടർന്ന് കർണാടക പ്രത്യേക അന്വേഷണ സംഘം (SIT) കേസ് ഏറ്റെടുക്കുകയും എം.എൽ.എമാർക്കും എം.പിമാർക്കുമായുള്ള പ്രത്യേക കോടതിയിൽ വിശദമായ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.

തനിക്കെതിരെ മുന്നോട്ട് പോകാൻ തക്കതായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി മുനിരത്‌ന സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ പുതിയ ഉത്തരവ്. കേസ് റെക്കോർഡുകൾ പരിശോധിച്ച പ്രത്യേക കോടതി, എം.എൽ.എയ്‌ക്കെതിരെ തുടർനടപടികളുമായി മുന്നോട്ട് പോകാൻ ആവശ്യമായ തെളിവുകളില്ലെന്ന് നിരീക്ഷിക്കുകയും അദ്ദേഹത്തെ കേസിൽ നിന്ന് ഒഴിവാക്കാൻ ഉത്തരവിടുകയുമായിരുന്നു. ഫോറൻസിക് തെളിവുകൾ, സാക്ഷിമൊഴികൾ, മറ്റ് രേഖകൾ എന്നിവ ഉൾപ്പെടുത്തി എസ്.ഐ.ടി 590 പേജുള്ള വിപുലമായ കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.

  സിനിമയല്ലിത് ജീവിതം; രാഷ്ട്രീയത്തിൽ ചരിത്രമെഴുതി വിജയ്; എതിരാളികൾ വീണിടത്ത് 'ദളപതി' ഉദിച്ചുയർന്നത് എങ്ങനെ?

പട്ടികജാതി-പട്ടികവർഗ (പീഡന നിരോധന) നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പൊതുമധ്യത്തിൽ വെച്ച് ഒരു പട്ടികജാതിക്കാരനെ അപമാനിച്ചതിനാണ് മുനിരത്‌നയ്‌ക്കെതിരെ നേരത്തെ കേസെടുത്തിരുന്നത്. ഇതിന് പുറമെ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ, സമാധാന അന്തരീക്ഷം തകർക്കാൻ മനഃപൂർവം അപമാനിക്കൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കൽ തുടങ്ങിയ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിരുന്നു. മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി നൽകിയ മൂന്ന് ദൃക്‌സാക്ഷികൾ ഉൾപ്പെടെ 53 സാക്ഷികളുടെ മൊഴികളും 157 രേഖകളും എസ്.ഐ.ടി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. വേലു നായ്ക്കർക്കെതിരെ ജാതീയ അധിക്ഷേപം നടത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഓഡിയോ ക്ലിപ്പിലെ ശബ്ദം മുനിരത്‌നയുടേത് തന്നെയാണെന്ന് ഫോറൻസിക് ലാബ് റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നതായും എസ്.ഐ.ടി ചൂണ്ടിക്കാണിച്ചിരുന്നു. കരാറുകാരനായ ചലുവരാജുവിനോട് കൈക്കൂലി നൽകരുതെന്ന് താൻ ഉപദേശിച്ചതിനാണ് മുനിരത്‌ന ജാതീയമായി അധിക്ഷേപിച്ചതെന്നാണ് വേലു നായ്ക്കർ ആരോപിച്ചിരുന്നത്.

  "സെന്റിമെന്റ്സ് വേണ്ട, മീം മതി; ബെം​ഗളൂരു ഇൻഫോസിസിലെ പടിയിറക്കം കളറാക്കി യുവാവ്, മറുപടിയുമായി 'സിമ്രാനും' 'അനിൽ കപൂറും'!"

നിലവിൽ ഈ കേസിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കപ്പെട്ടെങ്കിലും മുനിരത്‌നയ്‌ക്കെതിരെ രാമനഗര ജില്ലയിലെ കഗ്ഗലിപുര പോലീസ് സ്റ്റേഷനിൽ മറ്റൊരു ക്രിമിനൽ കേസ് കൂടി നിലവിലുണ്ട്. ബലാത്സംഗം, ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, പണം തട്ടിയെടുക്കൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഈ കേസിൽ അദ്ദേഹം നേരിടുന്നത്. എങ്കിലും വ്യാലികാവൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ജാതി അധിക്ഷേപ കേസിൽ പ്രത്യേക കോടതിയുടെ പുതിയ ഉത്തരവോടെ മുനിരത്‌നയ്ക്ക് താൽക്കാലിക ആശ്വാസം ലഭിച്ചിരിക്കുകയാണ്.

  ബെംഗളൂരുവിൽ ഓട്ടോ നിരക്ക് കുതിക്കുന്നു; ആപ്പ് അധിഷ്ഠിത സേവനങ്ങളിൽ 40 ശതമാനം വരെ വർധന
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us