തിരക്കിൽ പെട്ടു വലയേണ്ട; ബെംഗളൂരു – കേരള യാത്ര സുഗമമാക്കാൻ ഈ ട്രെയിൻ സർവീസ് പ്രയോജനപ്പെടുത്താം”

ബെംഗളൂരു: സിലിണ്ടർ ക്ഷാമവും അപ്രതീക്ഷിത അവധിയും കാരണം ബെംഗളൂരുവിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും ആശ്വാസമായി ട്രെയിൻ സർവീസ്. നഗരത്തിൽ എൽ.പി.ജി സിലിണ്ടർ ക്ഷാമം രൂക്ഷമായതോടെ മെസ്സുകളും ഹോട്ടലുകളും പ്രതിസന്ധിയിലാവുകയും, ഇതിന് പിന്നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ദീർഘകാല അവധി പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് മലയാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നത്. എന്നാല്‍ ഇത്രയേറെ ആളുകള്‍ക്ക് ഒരുമിച്ച് കേരളത്തിലേക്കെത്താന്‍ മതിയായ ട്രെയിനുകളില്ലാ എന്നതാണ് വാസ്തവം.

പെട്ടെന്നുണ്ടായ ഈ തിരക്ക് മുതലെടുത്ത് സ്വകാര്യ ബസ്സുകൾ അമിത നിരക്ക് ഈടാക്കുന്നത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സാധാരണക്കാരെ വലിയ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. കെ.എസ്.ആർ.ടി.സി ബസ്സുകളിലും ട്രെയിനുകളിലും ആഴ്ചകൾക്ക് മുൻപേ ടിക്കറ്റുകൾ തീർന്നതും യാത്രക്കാരെ വലയ്ക്കുന്നു. ഈ സാഹചര്യത്തിലാണ് കുറഞ്ഞ ചിലവിൽ സുരക്ഷിതമായി നാട്ടിലെത്താൻ സഹായിക്കുന്ന ട്രെയിൻ സർവീസ് യാത്രക്കാർക്ക് തുണയാകുന്നത്.

  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ

ബെംഗളൂരു-കേരള ട്രെയിന്‍

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്ന ഭൂരിഭാഗം ആളുകള്‍ക്കുമിടയില്‍ അത്ര സുപരിചിതമല്ലാത്ത ട്രെയിനാണ് കടലൂര്‍ പോര്‍ട്ട് എക്‌സ്പ്രസ്. എന്നാല്‍ ഈ ട്രെയിന്‍ ഒരിക്കലും കേരളത്തിലേക്ക് ഉള്ളതല്ല. ബെംഗളൂരുവില്‍ നിന്ന് സേലത്തേക്ക് പോകുന്ന ട്രെയിനാണിത്. സേലത്ത് എത്തിയതിന് ശേഷം കേരളത്തിലേക്ക് ട്രെയിന്‍ കയറാവുന്നതാണ്.

സമയവും സ്‌റ്റോപ്പുകളും

എല്ലാ ദിവസവും വൈകിട്ട് 4.15നാണ് ട്രെയിന്‍ മൈസൂരു ജങ്ഷനില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്നത്. മാണ്ഡ്യ, മഡൂര്‍, കെങ്കേരി എന്നീ സ്റ്റോപ്പുകള്‍ക്ക് ശേഷം വൈകിട്ട് 7 മണിക്ക് കെഎസ്ആര്‍ ബെംഗളൂരുവിലെത്തും. ബെംഗളൂരു കന്റോണ്‍മെന്റ്, കര്‍മേലാരം, ഹോസൂര്‍, ധര്‍മപുരി, സേലം ജങ്ഷന്‍ എന്നിവയാണ് മറ്റ് സ്റ്റോപ്പുകള്‍. രാത്രി 11.45നാണ് ട്രെയിന്‍ സേലത്തെത്തുക.

കേരളത്തിലേക്ക് ട്രെയിന്‍ കയറാം

സേലത്തെത്തിയ ശേഷം തിരുവനന്തപുരം ഭാഗത്തേക്ക്, അതായത് പാലക്കാട് വഴി തിരുവനന്തപുരത്തേക്ക് പോകാനായി കന്യാകുമാരി എക്‌സ്പ്രസിന് കയറാവുന്നതാണ്. അര്‍ധരാത്രി 12.25നാണ് ട്രെയിന്‍ പുറപ്പെടുക.

  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത

സ്റ്റോപ്പുകള്‍

സേലം ജങ്ഷന്‍, ഈറോഡ് ജങ്ഷന്‍, തിരുപ്പൂര്‍, കോയമ്പത്തൂര്‍ ജങ്ഷന്‍, പാലക്കാട് ജങ്ഷന്‍, ഒറ്റപ്പാലം, വടക്കാഞ്ചേരി, തൃശൂര്‍, പുതുക്കാട്, ഇരിഞ്ഞാലക്കുട, ചാലക്കുടി, അങ്കമാലി, ആലുവ, എറണാകുളം ടൗണ്‍, തൃപ്പുണ്ണിത്തുറ, പിറവം റോഡ്, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം ജങ്ഷന്‍, കരുനാഗപ്പള്ളി, ശാംസ്താംകോട്ട, കൊല്ലം ജങ്ഷന്‍, പറവൂര്‍, വര്‍ക്കല ശിവഗിരി, കടക്കാവൂര്‍, ചിറയിന്‍കീഴ്, കഴക്കൂട്ടം, തിരുവനന്തപുരം പേട്ട, തിരുവനന്തപുരം സെന്‍ട്രല്‍, നെയ്യാറ്റിന്‍കര, പാറശാല, കുളിട്ടുറൈ, ഇറാനിയല്‍, നാഗര്‍കോവില്‍ ജങ്ഷന്‍, കന്യാകുമാരി എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്‌റ്റോപ്പുകളുള്ളത്. ഉച്ചയ്ത്ത് 12 മണിയോടെയാണ് ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരുക.

  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts