ഇന്ദിരാന​ഗർ റെസ്റ്റോറന്റിലെ വൃത്തിയിൽ തൃപ്തനല്ല; മിന്നൽ പരിശോധനയിൽ മാനേജർമാരെ തൂക്കി ബെംഗളൂരു സംരംഭകൻ

ബെംഗളൂരു: ഭക്ഷണശാലകളിലെ ശുചിത്വം ഉറപ്പുവരുത്തുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി ബെംഗളൂരുവിലെ പ്രമുഖ സംരംഭകൻ അഭിജിത് ഗുപ്ത. തന്റെ ഉടമസ്ഥതയിലുള്ള ‘സ്മാഷ് ഗയ്‌സി’ന്റെ ഇന്ദിരാനഗർ ഔട്ട്‌ലെറ്റിൽ നടത്തിയ അപ്രതീക്ഷിത പരിശോധനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. “എവിടെയാണ് വൃത്തിയുടെ ആഴം?” റെസ്റ്റോറന്റിലെ പ്രതിവാര ‘ഡീപ്പ് ക്ലീനിംഗ്’ (Deep Cleaning) വിലയിരുത്താനാണ് ദ പിസ്സ ബേക്കറി, പാരീസ് പാണിനി, സ്മാഷ് ഗയ്‌സ് എന്നിവയുടെ സഹസ്ഥാപകനായ അഭിജിത് നേരിട്ടെത്തിയത്. കിച്ചണിലും സർവീസ് ഏരിയയിലും നടത്തിയ പരിശോധനയ്ക്കിടെ ശുചിത്വത്തിലെ പോരായ്മകൾ അദ്ദേഹം ജീവനക്കാരെ ചൂണ്ടിക്കാട്ടി. “ഡീപ്പ് ക്ലീനിംഗ് എന്ന് പറയുമ്പോൾ…

Read More

ഐടി നഗരത്തിലെ സ്ത്രീകൾ സമ്മർദ്ദക്കടലിൽ; പഠനറിപ്പോർട്ട് പുറത്ത്

ബെംഗളൂരു: സിലിക്കൺ വാലിയിലെ സ്ത്രീകൾക്കിടയിൽ മാനസിക സമ്മർദ്ദം വർദ്ധിച്ചുവരുന്നതായി ആദിത്യ ബിർള വിദ്യാഭ്യാസ ട്രസ്റ്റിന്റെ കീഴിലുള്ള ‘എംപവർ’ നടത്തിയ പഠന റിപ്പോർട്ട്. ജോലിസ്ഥലത്തെ സമ്മർദ്ദം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, വ്യക്തിബന്ധങ്ങളിലെ തകർച്ച എന്നിവയാണ് നഗരത്തിലെ സ്ത്രീകൾ നേരിടുന്ന പ്രധാന മാനസികാരോഗ്യ പ്രശ്നങ്ങളെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എംപവറിന്റെ കൗൺസിലിംഗ് സെന്ററുകൾ, ഹെൽപ്പ് ലൈനുകൾ എന്നിവ വഴി ബെംഗളൂരുവിലെ വിവിധ പ്രായത്തിലുള്ള 29,801 സ്ത്രീകളുമായി നടത്തിയ ആശയവിനിമയത്തിലൂടെയാണ് ഈ വിവരങ്ങൾ ശേഖരിച്ചത്. ഇതിൽ 18 വയസ്സിന് താഴെയുള്ള 17,102 പെൺകുട്ടികളും ഉൾപ്പെടുന്നു. 18-25 പ്രായവിഭാഗത്തിലുള്ള 6,085 സ്ത്രീകൾ അക്കാദമിക്…

Read More

ടവൽ ധരിച്ച് ബോളിവുഡ് ഗാനത്തിന് ചുവടുവച്ച് വിദ്യാർത്ഥിനികൾ!

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള ഒരു സ്‌കൂളിൽ നടന്ന സാംസ്‌കാരിക പരിപാടിയിൽ രണ്ട് വിദ്യാർത്ഥിനികൾ ടവൽ ഡാൻസ് കളിച്ചതിന് പിന്നാലെ വിമർശനം ശക്തം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശുദ്ധിയെ ചോദ്യം ചെയ്ത് നിരവധി ചോദ്യങ്ങളാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. മേരേ ഖാബോം മേം എന്ന ദിൽവാലേ ദുൽഹനിയ ലേ ജായേംഗേ എന്ന ചിത്രത്തിലെ ഗാനത്തിനാണ് വിദ്യാർത്ഥിനികൾ ഗാനരംഗത്തെ നടി കജോളിന്റെ വേഷത്തിന് സമാനമായി ടവൽ ഉപയോഗിച്ച് നൃത്തം ചെയ്തത്. എക്‌സിൽ വൈറലായ വീഡിയോക്ക് താഴെ മോശവും അശ്ലീലവുമായ നൃത്തം എന്ന കമന്റുകളാണ് കൂടുതലുമുള്ളത്.

Read More

തിരക്കിൽ പെട്ടു വലയേണ്ട; ബെംഗളൂരു – കേരള യാത്ര സുഗമമാക്കാൻ ഈ ട്രെയിൻ സർവീസ് പ്രയോജനപ്പെടുത്താം”

ബെംഗളൂരു: സിലിണ്ടർ ക്ഷാമവും അപ്രതീക്ഷിത അവധിയും കാരണം ബെംഗളൂരുവിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും ആശ്വാസമായി ട്രെയിൻ സർവീസ്. നഗരത്തിൽ എൽ.പി.ജി സിലിണ്ടർ ക്ഷാമം രൂക്ഷമായതോടെ മെസ്സുകളും ഹോട്ടലുകളും പ്രതിസന്ധിയിലാവുകയും, ഇതിന് പിന്നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ദീർഘകാല അവധി പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് മലയാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നത്. എന്നാല്‍ ഇത്രയേറെ ആളുകള്‍ക്ക് ഒരുമിച്ച് കേരളത്തിലേക്കെത്താന്‍ മതിയായ ട്രെയിനുകളില്ലാ എന്നതാണ് വാസ്തവം. പെട്ടെന്നുണ്ടായ ഈ തിരക്ക് മുതലെടുത്ത് സ്വകാര്യ ബസ്സുകൾ അമിത നിരക്ക് ഈടാക്കുന്നത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സാധാരണക്കാരെ വലിയ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. കെ.എസ്.ആർ.ടി.സി ബസ്സുകളിലും…

Read More

ജോലി വേണോ വീട് വേണോ? നഗരത്തിൽ ഒരല്പം ഇടത്തിനായി അവൻ അലഞ്ഞത് മാസങ്ങൾ; ഒടുവിൽ കൈവിട്ടത് സ്വപ്നതുല്യമായ ജോലി

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ വീട്ടുവാടകയും വീട് കണ്ടെത്താനുള്ള നെട്ടോട്ടവും സാധാരണക്കാരെ എത്രത്തോളം പ്രതിസന്ധിയിലാക്കുന്നു എന്നതിന്റെ നേർക്കാഴ്ചയായി ഒരു യുവാവിന്റെ കുറിപ്പ്. മാസങ്ങളോളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അലഞ്ഞിട്ടും ഒരു വീട് കണ്ടെത്താനാകാത്ത നിരാശയിൽ തന്റെ ജോലി പോലും രാജിവെക്കാൻ ഒരുങ്ങുകയാണെന്ന് റെഡ്ഡിറ്റ് (Reddit) പോസ്റ്റിലൂടെ ഇയാൾ വെളിപ്പെടുത്തി. മാസങ്ങൾ നീണ്ട തിരച്ചിൽ, ഒടുവിൽ നിരാശ ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് എംജി റോഡിന് സമീപമുള്ള പുതിയ ഓഫീസിലേക്ക് മാറിയതോടെയാണ് യുവാവിന്റെ ദുരിതം തുടങ്ങിയത്. ദിവസവും 52 കിലോമീറ്റർ യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ…

Read More

രജനി ‘ഫാക്ടർ’ വില്ലനായി; തമിഴ്‌നാട്ടിൽ ബിജെപി-വിജയ് സഖ്യം തുലാസിൽ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎയും നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകവും (ടിവികെ) തമ്മിൽ സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടി. നടൻ രജനീകാന്തിനെതിരെ ടിവികെ നേതാവ് ആദവ് അർജുന നടത്തിയ വിവാദ പരാമർശങ്ങളാണ് കാരണം. ഡിഎംകെ കുടുംബത്തിൽ നിന്നുള്ള ഭീഷണി മൂലമാണ് രജനീകാന്ത് രാഷ്ട്രീയത്തിൽനിന്ന് പിന്മാറിയതെന്നാണ് ആദവ് അർജുന പറഞ്ഞത്. അണ്ണാ ഡിഎംകെ, ബിജെപി നേതാക്കൾ ടിവികെയെ പരസ്യമായി വിമർശിച്ച് രംഗത്തെത്തി. അർജുനയുടെ ആരോപണം രജനീകാന്ത് നിഷേധിച്ചു. ഇതിനു മറുപടി നൽകാൻ കാലം കാത്തിരിക്കുന്നുണ്ടെന്ന് രജനീകാന്ത് പറഞ്ഞു. ടിവികെയും ബിജെപിയും തമ്മിൽ…

Read More

‘മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി പിഷാരടി’; രാഹുലിന്റെ പാത പിന്തുടരുമെന്നും പ്രഖ്യാപനം; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

കൊച്ചി: പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരരംഗത്തിറങ്ങുന്ന രമേഷ് പിഷാരടി, മുതിർന്ന നടൻ മമ്മൂട്ടിയിൽ നിന്ന് അനുഗ്രഹം വാങ്ങിയതായി വെളിപ്പെടുത്തി. രാഷ്ട്രീയ തീരുമാനങ്ങളിലും മറ്റും മമ്മൂട്ടിയുമായി നിരന്തരം ചർച്ചകൾ നടത്താറുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുൻ എംഎൽഎമാരായ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും പാലക്കാട് വലിയ വിപ്ലവമാണ് നടത്തിയത്. രാഹുൽ ചെയ്ത നല്ല കാര്യങ്ങളുടെ തുടർച്ച തന്നിലുമുണ്ടാകുമെന്ന് പിഷാരടി വ്യക്തമാക്കി. എന്നാൽ പിഷാരടിയുടെ ഈ പരാമർശം പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൻതോതിലുള്ള ട്രോളുകളാണ് ഉയരുന്നത്. ‘അയ്യോ വേണ്ടായേ’ എന്ന തരത്തിലുള്ള കമന്റുകളുമായാണ് സോഷ്യൽ മീഡിയ…

Read More

വികാരനിർഭരമായ തുടക്കം: അപ്പ’യുടെ സന്നിധിയിൽ നിന്നും പുതുപ്പള്ളി വീണ്ടും ജനകീയ പോരാട്ടത്തിലേക്ക്

വികാരനിർഭരമായ തുടക്കം: ‘അപ്പ’യുടെ സന്നിധിയിൽ നിന്നും പുതുപ്പള്ളി വീണ്ടും ജനകീയ പോരാട്ടത്തിലേക്ക്! പുതുപ്പള്ളി: സ്നേഹതീരത്തിന്റെ ഓർമ്മകൾ ഇരമ്പുന്ന സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ പ്രാർത്ഥനയോടെ ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം. ജനനായകന്റെ വേർപാടിന് ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ, പിതാവിന്റെ പാത പിന്തുടർന്ന് ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് ചാണ്ടി ഉമ്മന്റെ തീരുമാനം. അപ്പയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയപ്പോൾ വികാരാധീനനായ ചാണ്ടി ഉമ്മനെ ആശ്വസിപ്പിക്കാൻ നൂറുകണക്കിന് പ്രവർത്തകരാണ് എത്തിയത്. പുതുപ്പള്ളിയുടെ വികസനക്കുതിപ്പിന് അപ്പ നൽകിയ കരുത്താണ് തന്റെ ഊർജ്ജമെന്ന് അദ്ദേഹം…

Read More

ഗംഗാ നദിയിൽ ഇഫ്താർ വിരുന്ന്; 14 പേർ അറസ്റ്റിൽ; യുവാക്കൾ ചിക്കൻ ബിരിയാണി കഴിച്ചെന്ന് വാരണാസി പൊലീസ്

ലഖ്നൗ: ഗംഗാ നദിയിൽ ബോട്ടുകളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് വാരണാസിയിൽ ചൊവ്വാഴ്ച 14 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നദിയിൽ വെച്ച് ചിക്കൻ ബിരിയാണി കഴിക്കുകയും അവശിഷ്ടങ്ങൾ ഗംഗയിലേക്ക് എറിയുകയും ചെയ്തതിനാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വാരണാസി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ വിജയ് പ്രതാപ് സിംഗ് അറിയിച്ചു. പിടിയിലായവർ എല്ലാവരും 20 വയസ്സിന് താഴെയുള്ളവരാണ്. നഗരത്തിലെ സാരി കടകളിൽ ജോലി ചെയ്യുന്ന പ്രാദേശിക താമസക്കാരാണ് ഇവരെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇവർ ഇഫ്താർ…

Read More

ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര, കല്‍പ്പറ്റ, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വടകരയില്‍ എം കെ ഭാസ്‌കരനും കൂത്തുപറമ്പില്‍ പി കെ പ്രവീണും കല്‍പറ്റയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് പി.കെ അനില്‍ കുമാറും മത്സരിക്കും. ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാറാണ് മണ്ഡലങ്ങളിലെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

Read More
Click Here to Follow Us