ബിഡബ്ല്യുഎസ്എസ്ബിയുടെ തുറന്നുകിടന്ന ഭൂഗര്‍ഭ ടാങ്കില്‍ വീണ് 14 വയസ്സുകാരൻ മരിച്ചു; മൃതദേഹം കണ്ടെത്തിയത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന്

ബെംഗളുരു: കാണാതായ പതിനാലുകാരന്‍ ഭൂഗര്‍ഭ ടാങ്കില്‍ മരിച്ച നിലയില്‍ ബെംഗളുരു 3 ദിവസം മുന്‍പ് കാണാതായ കൗമാരക്കാരനെ ബെംഗളൂരു ജല അതോറിറ്റിയുടെ ഭൂഗര്‍ഭ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കനകപുര റോഡ് താത്താഗുനി സ്വദേശി പ്രീതം (14) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെ ജനകപുര റോഡിലെ ഭൂഗര്‍ഭ ടാങ്കില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

പൊലീസ് കേസെടുത്തു. പ്രീതം അബദ്ധത്തില്‍ ടാങ്കില്‍ വീണ താണെന്ന നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ കാണാതായത്. അതേസമയം, മകനെ കാണാതായതായി പൊലീസില്‍ പരാതി കൊടുത്തിട്ടും അന്വേഷിക്കാന്‍ തയാറായില്ലെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. തിരക്കുണ്ടെന്നും തനിയെ അന്വേഷിച്ചോളാനുമാണ് പൊലീസ് പറഞ്ഞതെന്നും കുടുംബം പറഞ്ഞു.

  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും

കനകപുര റോഡിലെ താത്താധുനിയില്‍ ഭൂഗര്‍ഭ ടാങ്കില്‍ വീണ് ഒന്‍പതാം ക്ലാസ്സുകാരന്‍ പ്രീതം മരിച്ചതിനു കാരണം ബെംഗളുരു ജല അതോറിറ്റിയുടെ അനാസ്ഥ. കുടിവെള്ള പൈപ്പ് ലൈനിന്റെ നിര്‍മാണം നടക്കുന്ന ഇവിടെ ഭൂഗര്‍ഭ ടാങ്ക് മുടാതെ ഇട്ടതാണ് അപകടത്തിന് കാരണമെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.

ബാരിക്കേഡുകളോ മുന്നറിയിപ്പ് ബോര്‍ഡുകളോ സ്ഥാപിക്കാതെയായിരുന്നു ടാങ്ക് മൂടാതെ ഇട്ടിരുന്നത്.
നിര്‍മാണ സ്ഥലത്ത് പാലിക്കേണ്ട അടിസ്ഥാന സുരക്ഷാ ക്രമീ കരണങ്ങള്‍ പോലും ഒരുക്കിയിരുന്നില്ല. അനാസ്ഥയ്ക്കു കാരണമായ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ജല അതോറിറ്റി എന്‍ജിനീയര്‍ക്കും മറ്റു ജീവനക്കാര്‍ക്കുമെതിരെ പൊലീസ് അനാസ്ഥയ്ക്കു കേസെടുത്തു. ബന്ധുവീട്ടില്‍ പോയി മടങ്ങി വരുന്നതിനിടെയാണു പ്രീതം ഭൂഗര്‍ഭ ടാങ്കില്‍ വീണത്.

  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ

നഗരത്തിന്റെ പല ഭാഗങ്ങളിലും ജല അതോറിറ്റിയുടെ നിര്‍മാണം നടക്കുന്ന സ്ഥലത്തു മുന്നറിയിപ്പ് ബോര്‍ഡോ സുരക്ഷാ ക്രമീകരണങ്ങളോ ഒരുക്കാതെ റോഡ് കുഴിച്ചിട്ടിരിക്കുന്നത് കാണാം. മിക്കയിടങ്ങളിലും മാസങ്ങള്‍ കഴിഞ്ഞാണു നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. അതുവരെ ഈ ഭാഗത്തുകൂടി യാത്രക്കാര്‍ക്കു ജീവന്‍ പണയം വച്ച് സഞ്ച രിക്കേണ്ട അവസ്ഥയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts