ബെംഗളൂരു : മൈസൂരുവിൽ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ അഞ്ചു പ്രതികൾക്ക് 20 വർഷം കഠിന തടവ്. മൈസൂരുവിലെ ഏഴാം അഡീ. ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതി ശാന്തിനഗർ സ്വദേശി റഫീഖ് അഹമ്മദ് (26), രണ്ടാം പ്രതി മണ്ടി മൊഹല്ല സ്വദേശി ആർ. മഞ്ജുനാഥ് (25), മൂന്നാം പ്രതി ലഷ്കർ മൊഹല്ല സ്വദേശി മനു (23), നാലാം പ്രതി ലഷ്കർ മൊഹല്ല സ്വദേശി രേവണ്ണ (27), അഞ്ചാം പ്രതി ലഷ്കർ മൊഹല്ല സ്വദേശി കൃഷ്ണ (40) എന്നിവരാണ് പ്രതികൾ .
2021 ഫെബ്രുവരി 15ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. രാത്രി ഒൻപത് മണി സമയം. റഫീഖ് ഒരു സ്ത്രീക്കൊപ്പം ലഷ്കർ മൊഹല്ലക്ക് സമീപമുള്ള ബെങ്കി നവാബ് സ്ട്രീറ്റിലെ കടയുടെ മുന്നിലെത്തി. തുടർന്ന് അതേ സ്ഥലത്ത് വെച്ച് പീഡിപ്പിക്കുകയും പിന്നീട് മറ്റൊരു കടയ്ക്ക് സമീപമുള്ള വെളിച്ചം കുറഞ്ഞ ഭാഗത്തേയ്ക്ക് കൊണ്ടുപോയി വീണ്ടും പീഡിപ്പിക്കുകയുമായിരുന്നു.
കൂട്ട പീഡനത്തെ തുടർന്ന് യുവതി മരിച്ചു. യുവതി അബോധാവസ്ഥയിലാണെന്ന് കരുതിയ പ്രതികൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയിരുന്നു. രഹസ്യ വിവരത്തെ തുടർന്ന്, അന്നത്തെ ദേവരാജ ഇൻസ്പെക്ടർ ആർ. ദിവാകറും സബ് ഇൻസ്പെക്ടർ രാജുവും അന്വേഷണം ആരംഭിക്കുകയും അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]