ഭാര്യയുമായി രഹസ്യ ബന്ധം; യുവാവിനെ സംഘം ചേർന്ന് കൊലപെടുത്താൻ ശ്രമം 

ബെംഗളൂരു: കുടകില്‍ യുവാവിനെ കൊലപ്പെടുത്താനും തടയാന്‍ ശ്രമിച്ച കര്‍ണാടക പോലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ചു കൊലപ്പെടുത്താനും ശ്രമിച്ച പാമ്പാടി കുമ്പന്താനം സ്വദേശികളായ രണ്ടു പേര്‍ പിടിയില്‍.

മുഖ്യപ്രതിയും കൂട്ടാളിയും ഒളിവിലാണ്.

പാമ്പാടി കുമ്പന്താനം ഭാഗത്ത് ഉള്ള എബി, സുരേഷ്, സ്റ്റീഫന്‍ ,സാമുവല്‍ എന്നിവരാണു കേസിലെ പ്രതികള്‍.

ഇതില്‍ സ്റ്റീഫനെയും ,സാമുവലിനെയും കസ്റ്റഡിയില്‍ എടുത്തു.

ഇവര്‍ സഞ്ചരിച്ച ഇന്നോവ ക്രിസ്റ്റ കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

മറ്റു രണ്ടു പേരും ഒളിവിലാണ്.

  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍

കുമ്പന്താനം സ്വദേശി എബി എസ്‌റ്റേറ്റ് നടത്തിപ്പിനിടെ കുടക് സ്വദേശിനിയുമായി രഹസ്യബന്ധമുണ്ടായിരുന്നു.

ഇതു യുവതിയുടെ ഭര്‍ത്താവ് അറിയുകയും യുവതിയെ മര്‍ദിക്കുകയും ചെയ്തതോടെ എബി ഉള്‍പ്പടെയുള്ള സുഹൃത്തുക്കളുമായി കുടകില്‍ പോയി യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം നടത്തുകയായിരുന്നു.

തുടർന്ന് ഇവിടെ നിന്നു രക്ഷപെടുന്നത് തടയാന്‍ ശ്രമിച്ച കര്‍ണാടക പോലീസിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്താനും ശ്രമിച്ചു.

ഇവിടെ നിന്നു കേരളത്തിലേക്ക് രക്ഷപെട്ട സംഘത്തിലെ രണ്ടു പേരെ പമ്പാടി പോലീസിന്റെ സഹായത്തോടെ കർണാടക പോലീസ് പിടികൂടുകയായിരുന്നു.

കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയുടെ നിര്‍ദേശപ്രകാരം പാമ്പാടി എസ്.എച്ച.ഒ റിച്ചാര്‍ഡ് വര്‍ഗീസിന്റെ നേതൃത്തിലുള്ള പോലീസ് സംഘമാണ് പ്രതികളായ സ്റ്റീഫനെയും സാമുവലും അറസ്റ്റു ചെയ്തത്.

  ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു

ഇവര്‍ക്കൊപ്പം കര്‍ണ്ണാടക പോലീസിലെ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

മറ്റ് രണ്ട് പ്രതികളായ സുരേഷ് ,എബി എന്നിവര്‍ പോലീസിനെ കണ്ട് ഓടി രക്ഷപെട്ടു.

ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
[masterslider id="10"]

Related posts