തട്ടിക്കൊണ്ടുപോയി സ്വകാര്യഭാഗങ്ങളിൽ ഷോക്കേൽപ്പിച്ചു; 7 പേർ അറസ്റ്റിൽ 

ബെംഗളൂരു: മൂന്നുപേരെ തട്ടിക്കൊണ്ടുപോയി സ്വകാര്യഭാഗങ്ങളിൽ ഷോക്കേൽപ്പിച്ച് പീഡിപ്പിച്ചതായി പരാതി.

ഒറ്റപ്പെട്ട സ്ഥലത്ത് തടവിലാക്കിയ ഇരകളെ വടികൊണ്ട് ശാരീരികമായി ആക്രമിക്കുകയും പണത്തിനായി നിർബന്ധിക്കുകയും ചെയ്യുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കൽബുർഗി ജില്ലയിലാണ് സംഭവം.

മൂന്ന് കാർ ഡീലർമാരെയാണ് തട്ടിക്കൊണ്ടുപോയി അവരുടെ സ്വകാര്യഭാഗങ്ങളിൽ വൈദ്യുതി പ്രവഹിച്ച് ഷോക്കേൽപ്പിച്ച് പീഡിപ്പിച്ചത്.

  യാത്രക്കാര്‍ ശ്രദ്ധിക്കൂ; ബെംഗളൂരുവിൽ നിന്നുളള വന്ദേ ഭാരത് സര്‍വീസില്‍ മാറ്റം; യാത്രക്കാര്‍ ശ്രദ്ധിക്കൂ

സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോയിൽ നഗ്നരായിരിക്കുന്ന മൂന്ന് പുരുഷന്മാരുടെ സ്വകാര്യ ഭാഗങ്ങളിൽ വൈദ്യുതി ഷോക്കേൽപ്പിക്കുന്നത് കാണിക്കുന്നുണ്ട്.

മൂന്ന് പേരെ മറ്റുള്ളവർ ചേർന്ന് മർദ്ദിക്കുന്നതിൻ്റെ വീഡിയോകൾ പ്രചരിക്കുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട് മെയ് 5 ന് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും 7 പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്യുകയും ചെയ്തതായി പോലീസ് പറഞ്ഞു.

ഇമ്രാൻ പട്ടേൽ, സ്റ്റീൽ മത്തീൻ എന്ന മുഹമ്മദ് മത്തീൻ, മുഹമ്മദ് സിയാ ഉൽ ഹുസൈൻ, മുഹമ്മദ് അഫ്സൽ ഷെയ്ക്, ഹുസൈൻ ഷെയ്ക്, രമേഷ്, സാഗർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹം നടക്കാത്തതിൽ മനംനൊന്ത് സംസ്ഥാനത്ത് രണ്ട് യുവാക്കൾ ആത്മഹത്യ ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പൂർ സഫാരിക്കെതിരെ കർഷകരോഷം; നാളെ മുതൽ മരണം വരെ നിരാഹാര സമരം
[masterslider id="10"]

Related posts

Click Here to Follow Us