യാത്രക്കാര്‍ ശ്രദ്ധിക്കൂ; ബെംഗളൂരുവിൽ നിന്നുളള വന്ദേ ഭാരത് സര്‍വീസില്‍ മാറ്റം; യാത്രക്കാര്‍ ശ്രദ്ധിക്കൂ

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് മധുര വരെ സര്‍വീസ് നടത്തുന്ന ബെംഗളൂരു വന്ദേ ഭാരത് ട്രെയിനിന്റെ സമയത്തില്‍ മാറ്റം.

വന്ദേ ഭാരതിന് പുറമെ ബെംഗളൂരു-ജോലാര്‍പേട്ട പാസഞ്ചര്‍ ട്രെയിനിന്റെ സര്‍വീസിലും മാറ്റമുണ്ട്. ചെന്നൈ ഡിവിഷനിലെ ജോലാര്‍പേട്ടയില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചില ട്രെയിന്‍ സര്‍വീസുകള്‍ മാറ്റം വരുത്തിയതായി ദക്ഷിണ റെയില്‍വേ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

ട്രെയിന്‍ സര്‍വീസിലെ മാറ്റങ്ങള്‍
മാര്‍ച്ച് 18, 19, 24 തീയതികളില്‍ രാവിലെ 8.45ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന പാസഞ്ചര്‍ ട്രെയിന്‍ നമ്പന്‍ 66550, സോമനായക്കന്‍പട്ടിക്കും ജോലാര്‍പേട്ടയ്ക്കും ഇടയില്‍ ഭാഗികമായി സര്‍വീസ് റദ്ദാക്കി. ജോലാര്‍പേട്ടയിലേക്ക് ബെംഗളൂരുവില്‍ നിന്ന് സര്‍വീസ് നടത്തുന്ന ട്രെയിനാണിത്.

  ഗോരക്ഷകർക്ക് പ്രത്യേക സംരക്ഷണം ബക്രീദിനോട് അനുബന്ധിച്ച് കന്നുകാലി കശാപ്പ് വിലക്കി മഹാരാഷ്ട്ര സർക്കാർ

മാര്‍ച്ച് 18, 19, 24 തീയതികളില്‍ ജോലാര്‍പേട്ടയിലേക്കുള്ള മറ്റൊരു ട്രെയിന്‍ സര്‍വീസിലും മാറ്റമുണ്ട്. രാവിലെ 6 മണിക്ക് ഈറോഡില്‍ നിന്ന് പുറപ്പെട്ട് ജോലാര്‍പേട്ടയില്‍ എത്തുന്ന പാസഞ്ചര്‍ ട്രെയിന്‍ 56108 തിരുപ്പടൂരിനും ജോലാര്‍പേട്ടയ്ക്കും ഇടയില്‍ ഭാഗിമകമായി റദ്ദാക്കും. തിരുപ്പട്ടൂരിലാകും അവസാന സ്റ്റോപ്പ്.

ജോലാര്‍പേട്ടയില്‍ നിന്നും പുറപ്പെട്ട് ഈറോഡിലേക്ക് പോകുന്ന പാസഞ്ചര്‍ ട്രെയിനും മാര്‍ച്ച് 18, 19, 24 തീയതികളില്‍ ജോലാര്‍പേട്ടയ്ക്കും തിരുപ്പട്ടൂരിനും ഇടയില്‍ സര്‍വീസ് റദ്ദാക്കുന്നതാണ്. തിരുപ്പട്ടൂരില്‍ നിന്ന് ഉച്ചയ്ക്ക് 2.55 നായിരിക്കും ഈറോഡിലേക്കുള്ള ട്രെയിന്റെ യാത്ര.

  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്

ഉച്ചകഴിഞ്ഞ് 3 മണിക്ക് ജോലാര്‍പേട്ടയില്‍ നിന്ന് പുറപ്പെടുന്ന ബെംഗളൂരു-ജോലാര്‍പേട്ട് പാസഞ്ചര്‍ ട്രെയിന്റെയും (66549) സര്‍വീസ് ജോലാര്‍പേട്ടയ്ക്കും സോമനായക്കന്‍പട്ടിക്കും ഇടയില്‍ ഇന്നേദിവസങ്ങളില്‍ തന്നെ റദ്ദാക്കിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 3.12ന് സോമനായക്കന്‍പട്ടിയില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുക.

മാര്‍ച്ച് 18ന് ഉച്ചയ്ക്ക് 1.30ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് പിറ്റേദിവസം, മാര്‍ച്ച് 19ന് മധുരയില്‍ എത്തിച്ചേരേണ്ട വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ (20672) 45 മിനിറ്റ് വൈകിയാകും എത്തുക എന്നും ഉത്തരവിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts