ചെന്നൈ നഗരത്തിൽ അതിശക്തമായ മഴ; 16 വിമാനങ്ങൾ വൈകി; വെള്ളക്കെട്ടിൽ ഗതാഗതക്കുരുക്ക്

ചെന്നൈ: വ്യാഴാഴ്ച പെയ്ത കനത്ത മഴയിൽ ചെന്നൈ മാനത്താവളത്തിന്റെ പ്രവർത്തന ബാധിച്ചു.

റൺവേയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് 6 രാജ്യാന്തര സർവീസുകളടക്കം 16 വിമാനങ്ങൾ പുറപ്പെടാൻ മണിക്കൂറുകളോളം വൈകി.

64 യാത്രക്കാരുമായി വിജയവാഡയിൽ നിന്നെത്തിയ വിമാനം തിരുച്ചിറപ്പള്ളിയിലേക്ക് ഒരു തിരിച്ചുവിട്ടു.

അതിശക്തമായ കാറ്റും മഴയുമാണു വ്യാഴാഴ്ച രാത്രി നഗരത്തിലുണ്ടായത്.

  ബെംഗളൂരുവിൽ കനത്ത മഴ: 750 ചേരിനിവാസികൾ അന്തിയുറങ്ങിയത് പെരുവഴിയിൽ; വീടുകൾ വെള്ളത്തിനടിയിൽ

മീനമ്പാക്കം, ഗിണ്ടി, കെ.കെ നഗർ തുടങ്ങിയ പ്രദേശങ്ങളിൽ റോഡുകളിലടക്കം വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതത്തെ ബാധിച്ചു.

നഗരത്തിൽ അടുത്ത രണ്ട് ദിവസം അനന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളിൽ ഇടിയോടു കൂടിയ ചെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്തു ചില പ്രദേശങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വരുന്നു സ്മാർട്ട് പാർക്കിംഗ്; പരീക്ഷണാടിസ്ഥാനത്തിൽ ജയനഗറിൽ എഐ അധിഷ്ഠിത സംവിധാനം; പുതിയ പദ്ധതിയെ പറ്റി അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us