തമിഴ്‌നാട് മന്ത്രിക്ക് കുരുക്ക്; 2 അഴിമതിക്കേസ് വിധി കൂടി പുനഃപരിശോധിക്കും

ചെന്നൈ: അഴിമതി നിരോധന നിയമപ്രകാരമുള്ള കേസിൽ ഡിഎംകെ മന്ത്രിയെയും അണ്ണാ ഡിഎംകെയിലെ മുൻ മന്ത്രിയെയും വിട്ടയച്ച കീഴ്‌ക്കോടതി വിധി പുനപരിശോധിക്കാൻ മദ്രാസ് ഹൈക്കോടതി സ്വമേധയാ തീരുമാനിച്ചു. ഡിഎംകെ സർക്കാരിലെ ഗ്രാമവികസന മന്ത്രി ഐ. പെരിയസാമിക്കെതിരെയും അണ്ണാ ഡി.എംകെ സർക്കാരിലെ സാമൂഹിക ക്ഷേമ മന്ത്രിയായിരുന്ന വി.വളർക്കെതിരെയുമുള്ള കേസുകളിലെ വിധിയാണ് ജസ്റ്റിസ് എൻ ആനന്ദ് വെങ്കിഷ് പുനഃപരിശോധിക്കുക. ഇതോടെ ഹൈക്കോടതി സ്വമേധയാ പുനപരിശോധിക്കുന്ന വിധികളുടെ എണ്ണം ആറായി. നേരത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പൊന്മുടി, റവൻയു മന്ത്രി കെ.എസ്.എസ്.ആർ രാമചന്ദ്രൻ ധനമന്ത്രി തങ്കം തെങ്കാശ് മുൻമുഖ്യമന്ത്രി ഒ.പനീർശെൽവം…

Read More

അനുഷ്‌ക്കയുടെ ചലഞ്ച് ഏറ്റെടുത്ത് പ്രഭാസ് 

prabhas

അനുഷ്ക ഷെട്ടി നൽകിയ കുക്കറി ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് പ്രഭാസ്. തന്റെ പുതിയ ചിത്രമായ ‘മിസ്സ് ഷെട്ടി മിസ്റ്റർ പോളി ഷെട്ടി’ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി അനുഷ്‌ക്ക ഇഷ്ടവിഭവത്തിന്റെ റെസിപ്പിയും അത് തയ്യാറാക്കുന്ന രീതിയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനായി പ്രഭാസിനെ ചലഞ്ച് ചെയ്തു. അനുഷ്‌ക്കയുടെ ചലഞ്ച് സ്വീകരിച്ച പ്രഭാസ് തന്റെ പ്രിയ വിഭവമായ റൊയ്യാല പുലാവിന്റെ റെസിപ്പിയും ഉണ്ടാക്കുന്ന വിഭവവും തയ്യാറാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. പ്രഭാസിന്റെ അടുത്ത സുഹൃത്താണ് അനുഷ്ക. സിനിമയുടെ പ്രമോഷൻ കുറച്ചുകൂടി ആരംഭിക്കുകയാണ് ചലഞ്ചിന്റെ ഉദ്ദേശമെന്നാണ് സൂചന.…

Read More

പ്രതിഷേധ പരിപാടിക്കിടെ തേനിച്ചകളുടെ കുത്തേറ്റ് എംപി അടക്കമുള്ളവർക്ക് പരിക്ക്

ബെംഗളൂരു: ബിജെപി പ്രതിഷേധ പരിപാടിക്കിടെ തേനിച്ചകളുടെ കുത്തേറ്റ് എംപി അടക്കമുള്ളവർക്ക് പരിക്ക്. കോലാറിലെ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന് മുന്നിൽ വെള്ളിയാഴ്‌ചയാണ് സംഭവം. സംസ്ഥാന സർക്കാരിനെതിരെ കർഷക മോർച്ച നടത്തിയ സമരത്തിനിടെയിലാണ് ബിജെപി എംപി എസ് മുനിസ്വാമി അടക്കമുള്ളവർക്ക് തേനീച്ചയുടെ കുത്തേറ്റത്. പ്രവർത്തകർ ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കിയതോടെ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന്റെ മേൽക്കൂരയിലുള്ള തേനീച്ചക്കൂട്ടം സമരത്തിൽ പങ്കെടുത്തവരെയും പോലീസുകാരെയും സമരസ്ഥലത്ത് തടിച്ചുകൂടിയ മാധ്യമ പ്രവർത്തകരെയും ആക്രമിക്കുകയായിരുന്നു.

Read More

ചെന്നൈ നഗരത്തിൽ അതിശക്തമായ മഴ; 16 വിമാനങ്ങൾ വൈകി; വെള്ളക്കെട്ടിൽ ഗതാഗതക്കുരുക്ക്

ചെന്നൈ: വ്യാഴാഴ്ച പെയ്ത കനത്ത മഴയിൽ ചെന്നൈ മാനത്താവളത്തിന്റെ പ്രവർത്തന ബാധിച്ചു. റൺവേയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് 6 രാജ്യാന്തര സർവീസുകളടക്കം 16 വിമാനങ്ങൾ പുറപ്പെടാൻ മണിക്കൂറുകളോളം വൈകി. 64 യാത്രക്കാരുമായി വിജയവാഡയിൽ നിന്നെത്തിയ വിമാനം തിരുച്ചിറപ്പള്ളിയിലേക്ക് ഒരു തിരിച്ചുവിട്ടു. അതിശക്തമായ കാറ്റും മഴയുമാണു വ്യാഴാഴ്ച രാത്രി നഗരത്തിലുണ്ടായത്. മീനമ്പാക്കം, ഗിണ്ടി, കെ.കെ നഗർ തുടങ്ങിയ പ്രദേശങ്ങളിൽ റോഡുകളിലടക്കം വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതത്തെ ബാധിച്ചു. നഗരത്തിൽ അടുത്ത രണ്ട് ദിവസം അനന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളിൽ ഇടിയോടു കൂടിയ ചെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.…

Read More

ബിഎംടിസിക്ക് ഇനി 320 എ.സി ഇലക്ട്രിക് ബസുകൾ സ്വന്തമാക്കാം; ഫണ്ട് അനുവദിച്ച് സർക്കാർ

ബെംഗളൂരും: 320 എസി ഇലക്ട്രിക് ബസുകൾ വാങ്ങാൻ ബിഎംടിസിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. 150 കോടി രൂപ ഇതിനായി അനുവദിച്ചു. ബിഎ ടിസി ആദ്യമായാണ് എസി ഇലക്ട്രിക് ബസുകൾ വാങ്ങുന്നത്. നിലവിൽ നോൺ എസി ഇലക്ട്രിക് ബസുകളാണു ബിഎടിസിക്കുള്ളത്. നേരത്തേ ഡബിൾ ഡെക്കർ എസി ബസുകൾ വാങ്ങാൻ ഗതാഗതവകുപ്പ് കരാർ ക്ഷണിച്ചിരുന്നു. ബംഗളൂരുവിൽ നിന്നും സമീപ ജില്ലകളിലേക്കു കർണാടക ആർടി നോൺ എസി ഇലക്ട്രിക് ബസ് സർവീസ് നടത്തുന്നുണ്ട്. മൈസൂരു ഉൾപ്പെടെയുള്ള റൂട്ടുകളിൽ യാത്രക്കാരിൽ നിന്നു മ കച്ച പ്രതികരണമാണു ലഭിക്കുന്നത്. ഇതിന്…

Read More

ബസ് ടിക്കറ്റിനെ ചൊല്ലി വഴക്ക്; പോലീസ് സ്റ്റേഷനിലേക്ക് ബസ് കൊണ്ടുപോയി ഡ്രൈവർ

ബെംഗളൂരു: കഴിഞ്ഞ ദിവസം രാത്രി ഹൂബ്ലിയിലെ പുതിയ ബസ് സ്‌റ്റേഷനു സമീപം യാത്രക്കാരും ബസുടമയും തമ്മിൽ വാക്കേറ്റമുണ്ടായി. ഒടുവിൽ പ്രശ്‌നം പരിഹരിക്കാൻ ഡ്രൈവർ ബസ് പോലീസ് സ്റ്റേഷനിലെത്തിച്ചു. ടിക്കറ്റിനെ ചൊല്ലി വനിതാ കണ്ടക്ടറും യാത്രക്കാരിയും തമ്മിലാണ് തർക്കമുണ്ടായത്. ഈ വഴക്ക് രൂക്ഷമായതോടെ ബസ് ഡ്രൈവർ പ്രശ്‌നം പരിഹരിക്കാൻ ബസ് ഗോകുൽ റോഡ് പോലീസ് സ്‌റ്റേഷനിലെത്തിച്ചു. എന്നാൽ യാത്രക്കാരുടെയും കണ്ടക്ടറുടെയും പ്രശ്‌നം കേട്ട് പോലീസ് ഇരുവരെയും സമാധാനിപ്പിച്ച് പറഞ്ഞയച്ചു. ഇതുകാരണം ബസിലുണ്ടായിരുന്ന സഹയാത്രികർ കുറച്ചുനേരം ബുദ്ധിമുട്ടി. എന്നാൽ ബസ് ഡ്രൈവറുടെയും പോലീസിന്റെയും പെരുമാറ്റത്തിൽ ബസിലെ യാത്രക്കാർ…

Read More

അരവിന്ദ് സ്വാമി തന്റെ മകനെന്ന വെളിപ്പെടുത്തലുമായി നടന്‍ ഡല്‍ഹി കുമാര്‍

പഴയ കാല റൊമന്റിക് ഹീറോയും പുതിയ കലാതിയെ വില്ലൻ കഥാപ്രതങ്ങളെയും അഭിനയ മികവ് കൊണ്ട് ത്രസിപ്പിച്ച നടനാണ് അരവിന്ദ് സ്വാമി. റോജ, ബോംബെ പോലുള്ള സിനിമകള്‍ റിലീസായ കാലത്ത് നിരവധി സ്ത്രീ ആരാധകർ ഉണ്ടായിരുന്ന നടൻ കൂടിയാണ് അരവിന്ദ് സ്വാമി. എന്നാൽ ഇടക്കൊന്നു അഭിനയത്തിൽനിന്നും ഇടവേളയെടുത്തെങ്കിലും മികച്ച വില്ലൻ കഥാപാത്രത്തിലൂടെയാണ് അരവിന്ദ് സ്വാമി മടങ്ങിയെത്തിയത്. എന്നാലിപ്പോൾ അരവിന്ദ് സ്വാമിയുമായി ബന്ധപ്പെട്ട മറ്റൊരു വിവാദ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. അരവിന്ദ് സ്വാമി തന്റെ മകനാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഡല്‍ഹി കുമാര്‍. മെട്ടിഒലി എന്ന സീരിയലിലൂടെ…

Read More

ഈജിപ്പുര മേൽപ്പാല നിർമാണം വീണ്ടും ആരംഭിച്ചു; ഇക്കൊല്ലമെങ്കിലും പാലം കടക്കുമോ “നാരായണ” എന്ന് ജനങ്ങൾ

ബെംഗളൂരു: കരാറുകാരൻ ഉപേക്ഷിച്ചതിനെ തുടർന്ന് 2018ൽ പാതിവഴിയിൽ നിലച്ച ഈജിപ്പുര പാലത്തിന്റെ നിർമാണം പുതിയ കരാറുകാരനെ ഏൽപിച്ച തോടെ വീണ്ടും സജീവമാകുന്നു. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കണമെന്ന നിബന്ധനയോടെയാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്കാണ് കരാർ സംസ്ഥാന സർക്കാർ നൽകിയിട്ടുള്ളത്. 104 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. കോറമംഗല 100 ഫീറ്റ് റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ വേണ്ടിയാണ് ഈജിപ്പുര ശ്രീനിവാഗിലും ജംക്‌ഷൻ മുതൽ കോറമംഗല കേന്ദ്രീയ സദൻ വരെ നീളുന്ന 2.5 കിലോമീറ്റർ ദൂരം വരുന്ന മേൽപാലത്തിന്റെ നിർമാണം 2017ൽ ആരംഭിച്ചത്. കൊൽക്കത്ത…

Read More

ബെംഗളൂരു വൈറ്റ് ഫീൽഡ് കണ്ണമംഗലയ സുമദുര അസ്പയർ ഓറം അപ്പാർട്ട്മെന്റ് മലയാളികളുടെ ഓണാഘോഷപരിപാടികൾ 17ന്

ബെംഗളൂരു: മലയാളികളുടെ മനസ്സില്‍ സന്തോഷവും, സൗഹൃദവും , സ്‌നേഹവും നിറഞ്ഞു നില്‍ക്കുന്ന ആഘോഷമാണ് ഓണം. അത്തച്ചമയവും, പുലി കളിയും , വള്ളം കളിയും ഓണാഘോഷത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള ഓണപ്പൊട്ടന്റെ വരവും എല്ലാം കെങ്കേമമായി നാട്ടില്‍ നടന്നിരുന്നു. പൂക്കളമിടലും കൈക്കൊട്ടിക്കളിയും, തുമ്പിതുള്ളലും, ഓണത്തല്ലും, ഉൾപ്പെടെയുള്ള വിവിധ പരിപാടികളോടെയാണ് മലയാളികൾ ഓണം ആഘോഷിച്ചത്. ഇതിന്റെ ഭാഗമായി ബെംഗളൂരു വൈറ്റ് ഫീൽഡ് കണ്ണമംഗലയിലെ സുമദുര അസ്പയർ ഓറം അപ്പാർട്ട്മെന്റിലെ മലയാളികൾ ഒത്തു ചേർന്ന് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുകയാണ്. സെപ്തംബർ 17 ന് പൂക്കള മത്സരത്തോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെയുള്ള…

Read More

ഓണാഘോഷങ്ങൾക്ക് തിരികൊളുത്താൻ ഒരുങ്ങി നന്മ ബെംഗളൂരു കേരള സമാജം

ബെംഗളൂരു: ഓണാഘോഷം കെങ്കേമമാക്കാൻ ഒരുങ്ങി നന്മ ബെംഗളൂരു കേരള സമാജം. ഒക്റ്റോബർ 8 ഞായറാഴ്ച്ച കനകപുരറോഡ് കോണൻകുണ്ടേ ക്രോസിലുള്ള ലക്ഷിമിവല്ലഭ കല്ല്യാണമണ്ടപത്തിലും വെച്ചാണ് വിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കുന്നത്. പായസമത്സരം ചെണ്ടമേളം കൾച്ചറൽ പ്രോഗ്രാം വടംവലി ഉറിയടി നാടൻകലാപരിപാടികൾ ഓണസദ്യ എന്നിങ്ങനെ ഒട്ടേറെ പരിപാടികൾ നടത്തും. പ്രിസിഡന്റ് ഹരിദാസന്റെ അദ്യക്ഷതയിൽ ചേർന്നയോഗത്തിലാണ് ഓണാഘോഷം തകൃതിയാക്കാൻ തീരുമാനിച്ചത്. സെക്രട്ടറി വാസുദേവൻ ട്രഷറർ ശിവൻകുട്ടി ജോയന്റ് സെക്രട്ടറി ജലീൽ വൈസ് പ്രസിഡന്റ് ചന്ദ്രൻ, മനോഹരൻ, സുരേഷ്ബാബു, എന്നിവർ ചടങ്ങിൽ സംസാരിച്ചു

Read More
Click Here to Follow Us