ബെംഗളൂരു വൈറ്റ് ഫീൽഡ് കണ്ണമംഗലയ സുമദുര അസ്പയർ ഓറം അപ്പാർട്ട്മെന്റ് മലയാളികളുടെ ഓണാഘോഷപരിപാടികൾ 17ന്

ബെംഗളൂരു: മലയാളികളുടെ മനസ്സില്‍ സന്തോഷവും, സൗഹൃദവും , സ്‌നേഹവും നിറഞ്ഞു നില്‍ക്കുന്ന ആഘോഷമാണ് ഓണം.

അത്തച്ചമയവും, പുലി കളിയും , വള്ളം കളിയും ഓണാഘോഷത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള ഓണപ്പൊട്ടന്റെ വരവും എല്ലാം കെങ്കേമമായി നാട്ടില്‍ നടന്നിരുന്നു.

പൂക്കളമിടലും കൈക്കൊട്ടിക്കളിയും, തുമ്പിതുള്ളലും, ഓണത്തല്ലും, ഉൾപ്പെടെയുള്ള വിവിധ പരിപാടികളോടെയാണ് മലയാളികൾ ഓണം ആഘോഷിച്ചത്.

ഇതിന്റെ ഭാഗമായി ബെംഗളൂരു വൈറ്റ് ഫീൽഡ് കണ്ണമംഗലയിലെ സുമദുര അസ്പയർ ഓറം
അപ്പാർട്ട്മെന്റിലെ മലയാളികൾ ഒത്തു ചേർന്ന് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുകയാണ്.

  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം

സെപ്തംബർ 17 ന് പൂക്കള മത്സരത്തോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെയുള്ള വർണശബളമായ ഘോഷയാത്ര ആഘോഷത്തിന് മാറ്റ് കൂട്ടും.

തിരുവാതിരകളി, ഓണപ്പാട്ട് ,ഡാൻസ് തുടങ്ങിയ കലാപരിപാടികളും അരങ്ങിലെത്തും.

കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ചിട്ടുള്ള വടം വലി ഉൾപ്പെടെയുള്ള വിവിധ മത്സരങ്ങൾ ഒത്തു ചേരലിന് ആവേശം പകരും.

  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം

ഓണ സദ്യയോടുകൂടിയാണ് ആലോഷ പരിപാടികൾ സമാപിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റേണുകാസ്വാമി വധക്കേസ്: കന്നഡ നടൻ ദർശന്റെ ജയിൽവാസം ഒരു വർഷം പൂർത്തിയാകുന്നു;നാൾ വഴികൾ ഇങ്ങനെ
[masterslider id="10"]

Related posts