സ്വാതന്ത്ര്യദിനാവധിക്ക് നാട്ടിലെത്താം; കർണാടക ആർ.ടി.സി.യുടെ 8 പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു; വിശദാംശങ്ങൾ

bus

ബെംഗളൂരു: സ്വാതന്ത്ര്യദിനാവധിയോടനുബന്ധിച്ച് നഗരത്തിൽ നിന്നും നാട്ടിലേക്ക് ഉള്ള യാത്രത്തിരക്ക് കണക്കിലെടുത്ത് കർണാടക ആർ.ടി.സി. 8 പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ചു.

തിങ്കളാഴ്ച ഒരു ദിവസം അവധിയെടുത്താൽ നാലു ദിവസം അടുപ്പിച്ച് അവധി ലഭിക്കുന്നതിനാൽ ഒട്ടേറെ പേരാണ് നാട്ടിൽ പോകാനിരിക്കുന്നത്.

ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽനിന്നുമാണ് പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.

നാട്ടിലേക്കുള്ള യാത്രത്തിരക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന ഓഗസ്റ്റ് 11-നാണ് പ്രത്യേക ബസുകൾ സർവീസ് നടത്തുന്നത്.

ബെംഗളൂരുവിൽ നിന്ന് എറണാകുളം (3), കോട്ടയം (1), തൃശ്ശൂർ (1), പാലക്കാട് (1), മൈസൂരുവിൽനിന്ന് എറണാകുളം (1), കോഴിക്കോട് (1) എന്നിവിടങ്ങളിലേക്കാണ് പ്രത്യേക ബസുകൾ പ്രഖ്യാപിച്ചത്.

  ഭക്ഷണ വിതരണ രംഗത്ത് വിപ്ലവവുമായി 'ടോയിംഗ്'; റെസ്റ്റോറന്റ് വിലയിൽ ബിരിയാണിയും ബർഗറും ഇനി ബെംഗളൂരുവിലെ വീട്ടിലെത്തും

പ്രത്യേക ബസ് സർവീസുകളുടെ വിശദാംശം ചുവടെ;

  1. എറണാകുളം: രാത്രി 8.38, 8.48, 9.10 (ഐരാവത് ക്ലബ് ക്ലാസ്).
  2. ബെംഗളൂരു – കോട്ടയം: രാത്രി 7.40 (ഐരാവത് ക്ലബ് ക്ലാസ്)
  3. ബെംഗളൂരു – തൃശ്ശൂർ: രാത്രി 9.28 (ഐരാവത് ക്ലബ് ക്ലാസ്).
  4. ബെംഗളൂരു – പാലക്കാട്: രാത്രി 9.40 (ഐരാവത് ക്ലബ് ക്ലാസ്)
  5. മൈസൂരു – എറണാകുളം: രാത്രി 9.28 (ഐരാവത് ക്ലബ് ക്ലാസ്).
  6. മൈസൂരു – കോഴിക്കോട്: രാത്രി 9.28 (ഐരാവത് ക്ലബ് ക്ലാസ്).
  നേരിയ ആശ്വാസത്തിന് വഴി: അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

അതെസമയം ഓണാവധിയോടനുബന്ധിച്ച് കർണാടക ആർ.ടി.സി. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

നിലവിൽ ഓണാവധിയോടനുബന്ധിച്ച് കർണാടക ആർ.ടി.സി. മൂന്നു പ്രത്യേക സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാചകം വിറകടുപ്പിലാണോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം!! വിറകടുപ്പിലെ പുക വെറുമൊരു പുകയല്ല
[masterslider id="10"]

Related posts

Click Here to Follow Us