ഡി.കെ ശിവകുമാർ സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ചില്ലു തകർന്നു അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ബംഗളൂരു: കോൺഗ്രസ്‌ അധ്യക്ഷൻ ഡി കെ ശിവകുമാർ സഞ്ചരിച്ച  ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

ഹെലികോപ്റ്ററിൽ പരുന്ത് ഇടിച്ചതിനെ തുടർന്ന് കോപ്റ്ററിന്റെ ചില്ലുകൾ തകർന്നു. റാലിക്കായി മുൾബാഗിലുവിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

ജക്കൂർ എയർപോർട്ടിൽ നിന്നാണ് ഹെലികോപ്റ്റർ പറന്നുയർന്നത്. പരുന്ത് ഇടിച്ചതിന് പിന്നാലെ ഹെലികോപ്റ്റർ ബംഗളൂരു എച്ച്എൽ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഒപ്പമുള്ള ചാനൽ ക്യാമറാമാന് ചില്ല് തകർന്ന് പരിക്ക് പറ്റിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പച്ചപ്പും തിളക്കവും നൽകാൻ വെള്ളരിക്കയിൽ പെയിന്റിംഗ്'; റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള വീഡിയോ വൈറൽ, വ്യാപക പ്രതിഷേധം
  ബഹിരാകാശത്ത് പുതിയ ചരിത്രം; ഭൂമിയിൽ നിന്ന് ഏറ്റവും അകലെയെത്തുന്ന മനുഷ്യർ; 1970ലെ റെക്കോര്‍ഡ് മറികടന്ന് ആര്‍ട്ടിമിസ് 2 സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us