ഹിജാബ്, ഹലാൽ വിവാദം അനാവശ്യം ; യെദ്യൂരപ്പ

ബെംഗളൂരു: ഹിജാബ്, ഹലാല്‍ ഉല്‍പന്ന വിവാദങ്ങള്‍ അനാവശ്യമായിരുന്നെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ബി.എസ്.യെദ്യൂരപ്പ.

ഹിന്ദുക്കളും മുസ്‍ളീങ്ങളും സഹോദരന്മാരെ പോലെ ജീവിക്കണം. വിഷയത്തിന്റെ തുടക്കം മുതല്‍ തനിക്ക് ഇതേ നിലപാടായിരുന്നെന്നും ഇത്തരം കാര്യങ്ങളെ പിന്തുണക്കില്ലെന്നും യെദ്യൂരപ്പ വ്യക്തമാക്കി.

മുസ്‍ലിം സംഘടനകളുടെ പരിപാടികളില്‍ ക്ഷണിച്ചിട്ടും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പങ്കെടുക്കാതിരുന്നതിനെയും യെദ്യൂരപ്പ വിമര്‍ശിച്ചു. ക്രിസ്ത്യന്‍, മുസ്‍ലിം സംഘടനകളുടെ പരിപാടിയില്‍ ഞാന്‍ പോകാറുണ്ട്. ബസവരാജ് ബൊമ്മെയും പോകാറുണ്ടായിരുന്നു.

  കുട്ടികളുടെ പഠനവിവരങ്ങൾ അപ്പപ്പോൾ അച്ഛനമ്മമാരുടെ ഫോണിലെത്തും; എൽ.കെ.ജി മുതൽ കുട്ടികളുടെ സകല രഹസ്യങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; സംസ്ഥാനത്ത് വൻ വിദ്യാഭ്യാസ പരിഷ്കാരം

അവര്‍ ക്ഷണിച്ചതാണെങ്കില്‍ അദ്ദേഹം പങ്കെടുക്കണമായിരുന്നു. ഇത്തരം പരിപാടികള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും യെദ്യൂരപ്പ ചൂണ്ടിക്കാട്ടി. സീറ്റിനെ ചൊല്ലിയുള്ള ബി.ജെ.പിയിലെ തര്‍ക്കവും വിമത നീക്കവും തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്നും ചില മണ്ഡലങ്ങളില്‍ വിമതര്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ പാര്‍ട്ടിയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം; നോ കാർ ഡേ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജോസഫ് വിജയ് ആകിയ നാൻ..; തമിഴ്‌നാട് മുഖ്യമന്ത്രിയായി നാളെ വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ ആകാംശയിൽ ജനം
[masterslider id="10"]

Related posts