ജലനിരപ്പ് ഉയര്‍ന്ന്‍ ഇടുക്കി അണക്കെട്ട്; മുന്‍കരുതലുമായി സര്‍ക്കാര്‍

കേരള ചരിത്രത്തിലെ ഏറ്റവും വലിയ നീരൊഴുക്ക് തുടരുന്ന ഇടുക്കി ഡാമില്‍ ഡാം തുറന്നുവിടേണ്ടി വരുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും, സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളും വിലയിരുത്തിയത്.

ഇതിന്‍റെ ഭാഗമായി പുഴയോരത്തെ നൂറ് മീറ്റര്‍ ചുറ്റളവിലുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ശേഖരിച്ചു. ഡാമിന്‍റെ പരിധിയിലുള്ള വീടുകളുടേയും അവിടുത്തെ താമസക്കാരുടെയും വിവരങ്ങള്‍ ശേഖരിക്കുകയാണ്.

അണക്കെട്ട് തുറന്നുവിടേണ്ട ചാലുകളിലെ തടസം കണ്ടെത്താന്‍ സര്‍വ്വേ നടത്താനും ഉന്നതതല യോഗം നിര്‍ദ്ദേശം നല്‍കി.

  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു

പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്

1. പുഴയോരത്തെ നൂറ് മീറ്റര്‍ ചുറ്റളവിലുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ശേഖരിക്കുക.
2. ഡാം പരിധിയില്‍ വരുന്ന വീടുകളുടേയും താമസക്കാരുടേയും വിവരങ്ങള്‍ ശേഖരിക്കുക.
3. അണക്കെട്ട് തുറന്നുവിടേണ്ട ചാലുകളിലെ തടസം കണ്ടെത്താന്‍ സര്‍വ്വേ.
4. ജലനിരപ്പ് സംബന്ധിച്ച് കെഎസ്ഇബിയോട് വിശദാംശങ്ങള്‍ അന്വേഷിക്കുക.
5. അടിയന്തിര സാഹചര്യം നേരിടാന്‍ ഇടുക്കി, എറണാകുളം ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിദ്ദേശം.
6. വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ വിലയിരുത്താന്‍ നിര്‍ദ്ദേശം.

നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2390 അടിയില്‍ എത്തിയിരിക്കുകയാണ്. പരമാവധി ജലനിരപ്പായ 2400 അടി എത്തിയാല്‍ ഡാം ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി കളയാനാണ് തീരുമാനം.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

ഏതെങ്കിലും സാഹചര്യത്തില്‍ ഷട്ടറുകള്‍ തുറക്കേണ്ടി വന്നാല്‍ 26 വര്‍ഷത്തിനുശേഷമാകും ഇടുക്കി ഡാം തുറക്കുക. 1981, 1992 വര്‍ഷങ്ങളില്‍ ഡാം തുറന്നുവിട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം
[masterslider id="10"]

Related posts