സംസ്ഥാനത്തെ മുതിർന്ന നേതാവ് എം.എൽ.സി യിൽ നിന്നും കോൺഗ്രസിലേക്ക്

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന സാഹചര്യത്തിൽ ബി.ജെ.പിക്ക് തിരിച്ചടിയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്.

ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം (എം.എല്‍.സി) ബാബുറാവു ചിഞ്ചന്‍സുര്‍ കൗണ്‍സില്‍ ചെയര്‍പേഴ്സന്‍ ബസവരാജ് ഹൊരാട്ടിക്ക് രാജി സമര്‍പ്പിച്ചു.

ഇദ്ദേഹം മാര്‍ച്ച്‌ 25ന് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന. ഈ മാസം രാജിവെക്കുന്ന രണ്ടാമത്തെ ബി.ജെ.പി എം.എല്‍.സിയാണ് ഇദ്ദേഹം. സംസ്ഥാന സര്‍ക്കാറിനെതിരെ അഴിമതി ആരോപണമുന്നയിച്ച്‌ പുട്ടണ്ണ എന്ന എം.എല്‍.സി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

  ഡോ. വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ലഭിച്ച ശിക്ഷ എന്ത് എന്നറിയാൻ വായിക്കാം

നാലുതവണ ലെജിസ്ലേറ്റീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ബാബുറാവു 2018ലെ അസംബ്ലി തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിരവധി ബി.ജെ.പി നേതാക്കളാണ് പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രണ്ട് മുന്‍ എം.എല്‍.എമാരും മൈസൂരു മുന്‍ മേയറും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കൊല്ലഗല്‍ മുന്‍ എം.എല്‍.എയും എസ്.സി മോര്‍ച്ച വൈസ് പ്രസിഡന്റുമായ ജി.എന്‍. നഞ്ചുണ്ടസ്വാമി, വിജയപുര മുന്‍ എം.എല്‍.എ മനോഹര്‍ ഐനാപൂര്‍, മൈസൂരു മുന്‍ മേയര്‍ പുരുഷോത്തം എന്നിവരാണ് ബി.ജെ.പി വിട്ടിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ സുധാകരൻ ഡൽഹിയിലേക്കില്ല; കാരണം…
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത ചൂടും തിരക്കും: വിജയ്‌യുടെ റോഡ് ഷോ പോലീസ് നിർദേശത്തെത്തുടർന്ന് റദ്ദാക്കി
[masterslider id="10"]

Related posts

Click Here to Follow Us