വണ്ടർലായിൽ പുലി കയറി!

ബെംഗളൂരു : മലയാളിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പളളിയുടെ ഉടമസ്ഥതയിലുള്ള വണ്ടർലാ അമ്യൂസ്മെൻറ് പാർക്ക് വർഷങ്ങളായി മൈസൂരു റോഡിൽ ബിഡദിക്ക് സമീപം പ്രവർത്തനം തുടങ്ങിയിട്ട്.

എന്നാൽ ഇന്നലെ ഉച്ചയോടെയാണ് ഒരു അതിഥി വണ്ടർലാ അമ്യൂസ്മെന്റ് പാർക്കിൽ ഉള്ളിലേക്ക് പ്രവേശിച്ചത് ഉച്ചക്ക്  രണ്ടു മണിയോടെ അമ്യൂസ്മെന്റ് പാർക്കിലെ ഗോസ്റ്റ് ഹൗസിനുള്ളിൽ ചിലർ പുളളിപുലിയെ കണ്ടു. അധികാരികളെ അറിയിച്ചത് പ്രകാരം ബന്നാർഘട്ട ബയോളജിക്കൽ  പാർക്കിൽ നിന്നും മയക്കുവെടി സംഘം പാർക്കിലെത്തുകയും പുലിക്കായി കെണിയൊരുക്കി കാത്തിരിക്കുകയും ചെയ്തു.

  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു

അതേ സമയം പുലി കൂടുതൽ ഉള്ളിലേക്ക് വലിഞ്ഞു, മണിക്കൂറുകൾ നീണ്ട  തെരച്ചിലിനൊടുവിൽ അഞ്ചുമണിയോടുകൂടി  പുലി കെണിയിൽ വീഴുകയായിരുന്നു.പുലിയെ ബന്നാർ ഘട്ടയിലുള്ള സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

അതേ സമയം പുലി വണ്ടർലായിൽ ഉണ്ട് എന്നറിഞ്ഞിട്ടും ആളുകളെ പുറത്തിറക്കാതെ 2000 ത്തോളം വരുന്ന ആളുകളുടെ ജീവിതം കൊണ്ട് പന്താടുകയായിരുന്നു  വണ്ടർലാ അധികാരികൾ എന്നും ആരോപണമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ
[masterslider id="10"]

Related posts