കന്നഡ സംസാരിച്ചില്ല; യുവ എൻജിനിയർക്ക് പബ്ബിൽ വെച്ച് മർദനം

road

ബെംഗളൂരു : കസ്തൂർബ റോഡിലെ ഒരു പബ്ബിൽ കന്നഡയിൽ സംസാരിക്കാത്തതിന്റെ പേരിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന 22 കാരനായ ഇലക്ട്രിക്കൽ എഞ്ചിനീയറെ നാല് പേർ ചേർന്ന് മർദ്ദിച്ചു. നഗരത്തിലെ സ്വകാര്യകമ്പനിയിലെ എൻജിനിയറായ രാഘവ് സിങ്ങിനാണ് (27) മർദനമേറ്റത്. മർദനത്തിൽ യുവാവിന്റെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിനിരയായ രാഘവ് സിംഗ് അക്രമികളിൽ നിന്ന് രക്ഷപ്പെട്ട് ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുകയും തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്തതിന് ശേഷം കബ്ബൺ പാർക്ക് പോലീസിൽ പരാതി നൽകുകയും ചെയ്തു.

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. രാത്രി 11.30-ഓടെ കസ്തൂർബ റോഡിലെ ഒരു പബ്ബിൽ ഇരിക്കുകയായിരുന്ന രാഘവിനോട് പബ്ബിലുണ്ടായിരുന്ന മറ്റൊരു യുവാവ് കന്നഡയിൽ സംസാരിച്ചു. എന്നാൽ കന്നഡ മനസ്സിലാകില്ലെന്നും ഇംഗ്ലീഷിലോ ഹിന്ദിയിലോ സംസാരിക്കാൻ രാഘവ് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ഇയാൾ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് ഇയാളെ ആക്രമിക്കാൻ തുടങ്ങി.

ഇതിൽ പ്രകോപിതനായ യുവാവ് സുഹൃത്തുക്കളുമായി വന്ന് മർദിച്ചെന്നാണ് രാഘവിന്റെ പരാതി. പബ്ബിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചതായും മർദിച്ച യുവാക്കളെക്കുറിച്ച് ചില സൂചനകൾ ലഭിച്ചതായും കബൺ പാർക്ക് പോലീസ് അറിയിച്ചു. രാഘവിന്റെ പരാതിയിൽ കബൺ പാർക്ക് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം
[masterslider id="10"]

Related posts