ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിൽ വാഹനാപകടം; രണ്ടു പേർ മരിച്ചു.

ബെംഗളൂരു: സിൽക്ക് ബോർഡ് ഭാഗത്തു നിന്ന് ഇലക്ട്രോണിക് സിറ്റി ഭാഗത്തേക്ക് ഫ്ലൈ ഓവറിലൂടെ പോകുകയായിരുന്ന മാരുതി ബെലേനോ കാർ ഫ്ലൈ ഓവറിലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ബേയുടെ സമീപത്തായി അപകടത്തിൽ പെട്ടു.

നിയന്ത്രണം വിട്ട കാർ ഫ്ലൈ ഓവറിലൂടെ പോകുകയായിരുന്ന ഒരു ബൈക്ക് ഇടിച്ചു തെറിപ്പിച്ച ശേഷം സംരക്ഷണ ഭിത്തിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു.

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
Image
അപകടത്തിൽ പെട്ട കാർ ഫ്ലൈ ഓവറിൽ ഇടിച്ചു നിൽക്കുന്ന ദൃശ്യം

ഇടിയുടെ ആഘാതത്തിൽ ഒരു സ്ത്രീയടക്കം ബൈക്ക് യാത്രക്കാരായ രണ്ടു പേർ ഫ്ലൈ ഓവേറിന് മുകളിൽ നിന്നും താഴെ സിംഗസാന്ദ്ര സർവീസ് റോഡിലേക്ക് വീണ് മരിച്ചു.

കാർ യാത്രക്കാരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മരിച്ചവരിൽ തമിഴ്നാട് സ്വദേശിയായ സ്റ്റീവൻ എന്ന വ്യെക്തിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.

  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts