തേങ്ങയെന്ന് കരുതി സന്നിധാനത്തെ ആഴിയിലേക്ക് എറിഞ്ഞത് മൊബൈല്‍ ഫോണ്‍

പത്തനംതിട്ട: തേങ്ങയെന്ന് കരുതി ശബരിമല സന്നിധാനത്തെ ആഴിയിലേക്ക് വലിച്ചെറിഞ്ഞത് മുപ്പതിനായിരം രൂപ വില വരുന്ന മൊബൈല്‍ ഫോൺ. കിളിമാനൂര്‍ പള്ളിക്കല്‍ സ്വദേശി അഖില്‍ രാജിന്റെ ഫോണാണ് ആഴിയില്‍ നിന്ന് അഗ്നിരക്ഷാസേന ഉദ്യോ​ഗസ്ഥൻ വീണ്ടെടുത്ത് നൽകിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്‍ ഓഫീസറായ വി സുരേഷ് കുമാറിന് പൊള്ളലേറ്റു.

  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

അഭിഷേകത്തിന് നെയ് ശേഖരിച്ച ശേഷം ആഴിയിലേക്ക് തേങ്ങ വലിച്ചെറിയുന്നതിനിടെയാണ് മൊബൈൽ ഫോണും വീണത്. അഗ്‌നി രക്ഷാസേനയുടെ സന്നിധാനം കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് അഗ്നിരക്ഷാസേന ഉദ്യോ​ഗസ്ഥൻ രക്ഷാപ്രവര്‍ത്തനം നടത്തിയത്. സുരേഷ് കുമാര്‍ സന്നിധാനം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts