റേഷൻ കാർഡിൽ ക്രിസ്തുവിന്റെ ചിത്രം, നടപടി എടുക്കാൻ ആവശ്യപ്പെട്ട് സർക്കാർ

ബെംഗളൂരു: കർണാടകയിൽ വിതരണം ചെയ്ത റേഷൻ കാർഡുകളിൽ ക്രിസ്തുവിന്റെ ചിത്രം പ്രിന്റ് ചെയ്ത സംഭവം വിവാദത്തിലേക്ക്.

റാം നഗറിലെ ദൊഡ്ഡലഹള്ളിയിൽ വിതരണം ചെയ്ത റേഷൻ കാർഡുകളിലാണ് ക്രിസ്തുവിന്റെ ചിത്രം പ്രിന്റ് ചെയ്തിരിക്കുന്നത്. കോൺഗ്രസ്‌ പ്രസിഡൻറ് ഡി.കെ. ശിവകുമാറിൻറെ സ്വദേശം കൂടിയാണ് ദൊഡ്ഡലഹള്ളി. 

ഈ റേഷൻ കാർഡുകളുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ശ്രീരാമസേന ഉൾപ്പെടെ വിവിധ സംഘടനകൾ ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. രാംനഗർ ഡപ്യൂട്ടി കമ്മീഷണർക്ക് പരാതിയും നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കനക് പുര തഹസീൽദാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

  റെയിൽവേ ചരിത്രത്തിലാദ്യമായി ഇരുനില പ്ലാറ്റ്‌ഫോമുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെർമിനൽ ബെംഗളൂരുവിൽ!

ഈ റേഷൻ കാർഡുകൾ പ്രിന്റ് ചെയ്തവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കർണാടക ബിജെപി വക്താവ് എസ് പ്രകാശ് ആവശ്യപ്പെട്ടു. 

അതേ സമയം കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ, ജനതാദൾ നേതാവ് കുമാരസ്വാമി എന്നിവർ ഇതേക്കുറിച്ച് പ്രതികരിക്കാൻ ഇതുവരെയും തയ്യാറായിട്ടില്ല.

കർണാടകയിൽ മതപരിവർത്തനം തടയുന്ന ബിൽ കൊണ്ടുവന്നതിനെ തുടർന്ന് ക്രിസ്തീയ സമുദായത്തിൽപ്പെട്ടവർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇത് കഴിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് ഈ സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വണ്ടികഴുകിയാൽ പണികിട്ടും; കുടിവെള്ളം പാഴാക്കിയവർക്ക് കിട്ടിയത് എട്ടിന്റെ പണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയും സംഗീതയും ഒന്നിക്കുന്നു
[masterslider id="10"]

Related posts