മനുഷ്യമാംസം വാങ്ങാൻ ബെംഗളൂരുവിൽ നിന്നും ആളെത്തുന്നു, 20 ലക്ഷം വരെ തുക കിട്ടുന്നു

കൊച്ചി: ഇലന്തൂർ നരബലിക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബലി നൽകുന്നവരുടെ മാംസം വിതരണം ചെയ്യാമെന്നും ഇതിലൂടെ ലക്ഷങ്ങൾ നേടാമെന്നും മുഖ്യപ്രതിയായ ഷാഫി കൂട്ടുപ്രതികളോട് പറഞ്ഞിരുന്നതായുള്ള വിവരങ്ങൾ പുറത്ത്.

ഇരുപത് ലക്ഷം വരെ കിട്ടുമെന്നായിരുന്നു ഭഗവൽ സിംഗ് – ലൈല ദമ്പതികളോട് ഇയാൾ പറഞ്ഞത്.

കൊലപാതകം നടത്തി തൊട്ടടുത്ത ദിനം മനുഷ്യമാംസം വാങ്ങാൻ ബെംഗളൂരുവിൽ നിന്ന് ആളെത്തുമെന്നും കരൾ, മാറിടം, ഹൃദയം എന്നിവയ്ക്ക് കൂടുതൽ വില കിട്ടുമെന്നായിരുന്നു ഷാഫി പറഞ്ഞത്. ഇതുവിശ്വസിച്ച ലൈലയും ഭഗവൽ സിംഗും പത്ത് കിലോ മാംസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്തു.

  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി

ശരീരഭാഗങ്ങൾ വാങ്ങാൻ ആളെത്താതായതോടെ പിന്നീട് കുഴിച്ചിടുകയായിരുന്നു. ദമ്പതികളിൽ നിന്ന് പല തവണകളായി ആറ് ലക്ഷത്തോളം രൂപയും ഷാഫി വാങ്ങിയിട്ടുണ്ട്. കൊലപാതകത്തിന്റെ പേരിൽ ഭഗവൽ സിംഗിനെ ബ്ലാക്‌മെയിൽ ചെയ്യാനും ഇയാൾ പദ്ധതിയിട്ടിരുന്നതായി വിവരമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും
[masterslider id="10"]

Related posts