രജനി ‘ഫാക്ടർ’ വില്ലനായി; തമിഴ്‌നാട്ടിൽ ബിജെപി-വിജയ് സഖ്യം തുലാസിൽ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎയും നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകവും (ടിവികെ) തമ്മിൽ സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടി. നടൻ രജനീകാന്തിനെതിരെ ടിവികെ നേതാവ് ആദവ് അർജുന നടത്തിയ വിവാദ പരാമർശങ്ങളാണ് കാരണം. ഡിഎംകെ കുടുംബത്തിൽ നിന്നുള്ള ഭീഷണി മൂലമാണ് രജനീകാന്ത് രാഷ്ട്രീയത്തിൽനിന്ന് പിന്മാറിയതെന്നാണ് ആദവ് അർജുന പറഞ്ഞത്. അണ്ണാ ഡിഎംകെ, ബിജെപി നേതാക്കൾ ടിവികെയെ പരസ്യമായി വിമർശിച്ച് രംഗത്തെത്തി. അർജുനയുടെ ആരോപണം രജനീകാന്ത് നിഷേധിച്ചു. ഇതിനു മറുപടി നൽകാൻ കാലം കാത്തിരിക്കുന്നുണ്ടെന്ന് രജനീകാന്ത് പറഞ്ഞു. ടിവികെയും ബിജെപിയും തമ്മിൽ…

Read More

‘മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി പിഷാരടി’; രാഹുലിന്റെ പാത പിന്തുടരുമെന്നും പ്രഖ്യാപനം; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

കൊച്ചി: പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരരംഗത്തിറങ്ങുന്ന രമേഷ് പിഷാരടി, മുതിർന്ന നടൻ മമ്മൂട്ടിയിൽ നിന്ന് അനുഗ്രഹം വാങ്ങിയതായി വെളിപ്പെടുത്തി. രാഷ്ട്രീയ തീരുമാനങ്ങളിലും മറ്റും മമ്മൂട്ടിയുമായി നിരന്തരം ചർച്ചകൾ നടത്താറുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുൻ എംഎൽഎമാരായ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും പാലക്കാട് വലിയ വിപ്ലവമാണ് നടത്തിയത്. രാഹുൽ ചെയ്ത നല്ല കാര്യങ്ങളുടെ തുടർച്ച തന്നിലുമുണ്ടാകുമെന്ന് പിഷാരടി വ്യക്തമാക്കി. എന്നാൽ പിഷാരടിയുടെ ഈ പരാമർശം പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൻതോതിലുള്ള ട്രോളുകളാണ് ഉയരുന്നത്. ‘അയ്യോ വേണ്ടായേ’ എന്ന തരത്തിലുള്ള കമന്റുകളുമായാണ് സോഷ്യൽ മീഡിയ…

Read More

വികാരനിർഭരമായ തുടക്കം: അപ്പ’യുടെ സന്നിധിയിൽ നിന്നും പുതുപ്പള്ളി വീണ്ടും ജനകീയ പോരാട്ടത്തിലേക്ക്

വികാരനിർഭരമായ തുടക്കം: ‘അപ്പ’യുടെ സന്നിധിയിൽ നിന്നും പുതുപ്പള്ളി വീണ്ടും ജനകീയ പോരാട്ടത്തിലേക്ക്! പുതുപ്പള്ളി: സ്നേഹതീരത്തിന്റെ ഓർമ്മകൾ ഇരമ്പുന്ന സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ പ്രാർത്ഥനയോടെ ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം. ജനനായകന്റെ വേർപാടിന് ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ, പിതാവിന്റെ പാത പിന്തുടർന്ന് ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് ചാണ്ടി ഉമ്മന്റെ തീരുമാനം. അപ്പയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയപ്പോൾ വികാരാധീനനായ ചാണ്ടി ഉമ്മനെ ആശ്വസിപ്പിക്കാൻ നൂറുകണക്കിന് പ്രവർത്തകരാണ് എത്തിയത്. പുതുപ്പള്ളിയുടെ വികസനക്കുതിപ്പിന് അപ്പ നൽകിയ കരുത്താണ് തന്റെ ഊർജ്ജമെന്ന് അദ്ദേഹം…

Read More

ഗംഗാ നദിയിൽ ഇഫ്താർ വിരുന്ന്; 14 പേർ അറസ്റ്റിൽ; യുവാക്കൾ ചിക്കൻ ബിരിയാണി കഴിച്ചെന്ന് വാരണാസി പൊലീസ്

ലഖ്നൗ: ഗംഗാ നദിയിൽ ബോട്ടുകളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് വാരണാസിയിൽ ചൊവ്വാഴ്ച 14 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നദിയിൽ വെച്ച് ചിക്കൻ ബിരിയാണി കഴിക്കുകയും അവശിഷ്ടങ്ങൾ ഗംഗയിലേക്ക് എറിയുകയും ചെയ്തതിനാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വാരണാസി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ വിജയ് പ്രതാപ് സിംഗ് അറിയിച്ചു. പിടിയിലായവർ എല്ലാവരും 20 വയസ്സിന് താഴെയുള്ളവരാണ്. നഗരത്തിലെ സാരി കടകളിൽ ജോലി ചെയ്യുന്ന പ്രാദേശിക താമസക്കാരാണ് ഇവരെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇവർ ഇഫ്താർ…

Read More

ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര, കല്‍പ്പറ്റ, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വടകരയില്‍ എം കെ ഭാസ്‌കരനും കൂത്തുപറമ്പില്‍ പി കെ പ്രവീണും കല്‍പറ്റയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് പി.കെ അനില്‍ കുമാറും മത്സരിക്കും. ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാറാണ് മണ്ഡലങ്ങളിലെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

Read More

യാത്രക്കാര്‍ ശ്രദ്ധിക്കൂ; ബെംഗളൂരുവിൽ നിന്നുളള വന്ദേ ഭാരത് സര്‍വീസില്‍ മാറ്റം; യാത്രക്കാര്‍ ശ്രദ്ധിക്കൂ

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് മധുര വരെ സര്‍വീസ് നടത്തുന്ന ബെംഗളൂരു വന്ദേ ഭാരത് ട്രെയിനിന്റെ സമയത്തില്‍ മാറ്റം. വന്ദേ ഭാരതിന് പുറമെ ബെംഗളൂരു-ജോലാര്‍പേട്ട പാസഞ്ചര്‍ ട്രെയിനിന്റെ സര്‍വീസിലും മാറ്റമുണ്ട്. ചെന്നൈ ഡിവിഷനിലെ ജോലാര്‍പേട്ടയില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചില ട്രെയിന്‍ സര്‍വീസുകള്‍ മാറ്റം വരുത്തിയതായി ദക്ഷിണ റെയില്‍വേ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ട്രെയിന്‍ സര്‍വീസിലെ മാറ്റങ്ങള്‍ മാര്‍ച്ച് 18, 19, 24 തീയതികളില്‍ രാവിലെ 8.45ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന പാസഞ്ചര്‍ ട്രെയിന്‍ നമ്പന്‍ 66550, സോമനായക്കന്‍പട്ടിക്കും ജോലാര്‍പേട്ടയ്ക്കും ഇടയില്‍ ഭാഗികമായി സര്‍വീസ് റദ്ദാക്കി. ജോലാര്‍പേട്ടയിലേക്ക്…

Read More

മരിക്കാത്ത ഓർമ്മയായി ‘അപ്പു’; പുനീത് രാജ്കുമാറിന്റെ അൻപത്തിയൊന്നാം ജന്മവാർഷികം ആഘോഷമാക്കി ആരാധകർ

ബെംഗളൂരു: കന്നഡ സിനിമയിലെ ഇതിഹാസ താരം പുനീത് രാജ്കുമാറിന്റെ അൻപത്തിയൊന്നാം ജന്മവാർഷികം കർണാടകയിലുടനീളം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ‘അപ്പു’വിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിക്കാൻ പുലർച്ചെ മുതൽ തന്നെ ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റുഡിയോയിലുള്ള താരത്തിന്റെ സമാധിസ്ഥലത്തേക്ക് ആരാധകരുടെ വൻ ഒഴുക്കായിരുന്നു. സാമൂഹിക സേവനങ്ങളിലൂടെ ഒരാദരം ആഘോഷങ്ങൾക്കപ്പുറം പുനീത് എന്നും ഉയർത്തിപ്പിടിച്ച സാമൂഹിക പ്രതിബദ്ധത മാതൃകയാക്കിയാണ് ആരാധകർ ഈ ദിനത്തെ വരവേറ്റത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തദാന ക്യാമ്പുകൾ, സൗജന്യ ഭക്ഷണ വിതരണം, മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു. സമാധിസ്ഥലം പുഷ്പാലങ്കാരങ്ങളാൽ മനോഹരമാക്കിയിരുന്നു. പടക്കം പൊട്ടിച്ചും…

Read More

ചൂടിന് ആശ്വാസം; കനത്ത വേനൽമഴയിൽ ബെംഗളൂരുവിൽ ആലിപ്പഴ വർഷം

ബെംഗളൂരു: ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കർണാടകയുടെ വിവിധ ഭാഗങ്ങളിൽ കനത്ത വേനൽമഴ. ചൊവ്വാഴ്ച പെയ്ത ആദ്യ മഴയോടെ സംസ്ഥാനത്ത് ചൂടിന് ഗണ്യമായ കുറവുണ്ടായി. തലസ്ഥാന നഗരമായ ബെംഗളൂരുവിന്റെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും ഒപ്പം ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്തു. സഞ്ജയ് നഗർ, യെലഹങ്ക, ദേവനഹള്ളി എന്നിവിടങ്ങളിലാണ് ആലിപ്പഴം വീണത്. കൂടാതെ കോണനകുണ്ടെ, കനകപുര റോഡ്, ആർ.ആർ നഗർ, ബനശങ്കരി ആറാം സ്റ്റേജ്, സമ്പികെഹള്ളി, കാത്രിഗുപ്പെ, ഹൊരമാവ് തുടങ്ങിയ ഇടങ്ങളിലും നഗരമധ്യത്തിലും മിതമായതും ശക്തവുമായ മഴ ലഭിച്ചു. ബെംഗളൂരു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…

Read More

ഇസ്രയേൽ ആക്രമണത്തിൽ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ

ഇസ്രയേൽ ആക്രമണത്തിൽ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ. ഇന്നലെ പുലർച്ചെ ടെഹ്‌റാനിലേക്ക് ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടത്. ലാരിജാനിയെ വധിച്ചെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്‌സ് ഇന്നലെ പ്രസ്താവിച്ചിരുന്നു. അർധസൈനിക വിഭാഗമായ ബാസിജ് ഫോഴ്‌സിന്റെ കമാൻഡർ ഗുലാം റിസ സുലൈമാനിയും ഇന്നലത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അലി ലാരിജാനിയുടെ പിൻഗാമിയായി മൊഹ്‌സെൻ റെസായിയെ നിയമിക്കുമെന്ന് റിപ്പോർട്ടുകൾ. ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ മുതിർന്ന സൈനിക ഉപദേശകനാണ് റെസായി. ഇറാനിലെ ബുഷെഹർ ആണവനിലയത്തിനുനേരെ ആക്രമണം.…

Read More

പരാതിക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമം; ഇൻസ്പെക്ടർക്കെതിരെ അന്വേഷണം; വീഡിയോ കാണാം

ബെംഗളൂരു: പരാതി നൽകാനെത്തിയ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ മൂഡ്ബിദ്രി പോലീസ് ഇൻസ്പെക്ടർ സന്ദേശ് പിജിക്കെതിരെ അന്വേഷണം. മംഗളൂരു പോലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡിയാണ് സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്. പോലീസ് സ്റ്റേഷനിൽ സഹായം തേടിയെത്തിയ യുവതിയെ സന്ദേശ് നിരന്തരം ശല്യം ചെയ്യുകയും വഴിവിട്ട ആവശ്യങ്ങൾക്കായി നിർബന്ധിക്കുകയും ചെയ്തുവെന്നാണ് പ്രാഥമിക വിവരം. ഇൻസ്പെക്ടർക്കെതിരെ സമാനമായ രീതിയിൽ മറ്റ് പല സ്ത്രീകളും രംഗത്തെത്തിയിട്ടുണ്ടെന്നാണ് സൂചന. രാത്രി വൈകി ഒരു സ്ത്രീയുടെ വീടിന്റെ കോമ്പൗണ്ടിൽ ഇൻസ്പെക്ടർ അതിക്രമിച്ചു കയറുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ…

Read More
Click Here to Follow Us