ന​ഗരത്തിൽ പിതാവിനെ പാർസൽ അയക്കാൻ ശ്രമിച്ച യുവതി കുടുങ്ങി; കാരണം ഞെട്ടിക്കുന്നത്

ബെംഗളൂരു : ബെംഗളൂരുവില്‍ റീല്‍ വീഡിയോ ഷൂട്ട് ചെയ്യാനായി പിതാവിനെ ചാക്കിലാക്കി കൊറിയര്‍ ചെയ്യാന്‍ യുവതിയുടെ ശ്രമം. പിതാവിനെ കൊറിയര്‍ അയയ്ക്കാന്‍ യുവതിക്കൊപ്പം ഭര്‍ത്താവും ഭര്‍ത്യമാതാവും ഭര്‍ത്താവിന്‍റെ സഹോദരനും കൊറിയര്‍ സ്ഥാപനത്തില്‍ എത്തിയിരുന്നു. വലിയ പാക്കേജ് ശ്രദ്ധയിൽപ്പെട്ട കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാർ എന്താണ് കൊറിയര്‍ ചെയ്യുന്നത് എന്ന് ചോദിച്ചതോടെ യുവതിയുടെ ശ്രമം പാളുകയായിരുന്നു. ചാക്കിലെന്താണ് എന്ന് ജീവനക്കാർ ചോദിച്ചപ്പോൾ യുവതി മറുപടി നൽകിയില്ല. ഇതോടെ ജീവനക്കാർ കെട്ടഴിച്ചുനോക്കുകയായിരുന്നു. ചാക്കിൽ നിന്നും യുവതിയുടെ പിതാവ് പുറത്തുവന്നതോടെ റീൽ വീഡിയോയ്ക്ക് വേണ്ടിയാണ് അച്ഛനെ ചാക്കിലാക്കിയതെന്ന് യുവതി പറഞ്ഞു.…

Read More

ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; 3 എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് വാഹനാപകടത്തിൽ 3 MBBS വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. മൂവരും സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഓടയിലേയ്ക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മലബാർ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളാണ് മൂവരും. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read More

വിഷപ്പല്ലല്ല, ഇനി വിഷപ്പടക്കും; വാവ സുരേഷിന്റെ കയ്യിൽ പാമ്പിന് പകരം തവി; പുതിയ വേഷം ഏറ്റെടുത്ത് നാട്ടുകാർ

തിരുവനന്തപുരം: പാമ്പുകളെ പിടികൂടി ലോകശ്രദ്ധ നേടിയ വാവ സുരേഷ് ഇനി പാചകപ്പുരയിലേക്ക്. തുടർച്ചയായുണ്ടായ പാമ്പ് കടിയും ആരോഗ്യപ്രശ്നങ്ങളും മൂലം വിശ്രമത്തിലായിരുന്ന സുരേഷ്, തന്റെ ജീവിതമാർഗത്തിനായി തിരുവനന്തപുരം പോങ്ങുംമൂട്ടിൽ ഒരു തട്ടുകട ആരംഭിച്ചു. സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതോടെ ലോകമെമ്പാടുമുള്ള സുരേഷിന്റെ ആരാധകർ അദ്ദേഹത്തിന് ആശംസകളുമായി രംഗത്തെത്തി. പാമ്പ് പിടുത്തക്കാരൻ എന്ന നിലയിലുള്ള തിരക്കുകളിൽ നിന്ന് മാറി പുതിയൊരു വേഷത്തിൽ സുരേഷിനെ കാണുന്നതിന്റെ കൗതുകത്തിലാണ് നാട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് പാമ്പുകളെ പിടികൂടി സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചിട്ടുള്ള സുരേഷിന്, കഴിഞ്ഞ കുറച്ചു കാലങ്ങളായി ആരോഗ്യസ്ഥിതി…

Read More

ആരാധകർക്ക് ഇരട്ടി മധുരം; മാർച്ച് 28 മുതൽ ബെംഗളൂരു ഇളകിമറിയും

ബെംഗളൂരു: ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ഐപിഎൽ 2026 സീസണിന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ കളമൊരുങ്ങുന്നു. നീണ്ട 10 മാസത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ, സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്തുന്നതിന് കർണാടക സർക്കാർ ഇന്ന് അനുമതി നൽകി. ഇതോടെ മാർച്ച് 28-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും സൺറൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. സുരക്ഷാ കർശനമാക്കി സർക്കാർ ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ നേതൃത്വത്തിൽ ഇന്ന് നടന്ന ഉന്നതതല യോഗത്തിലാണ് നിർണ്ണായക തീരുമാനമുണ്ടായത്. പോലീസ് വകുപ്പ്, കെ.എസ്.സി.എ (KSCA) ഭാരവാഹികൾ, വിദഗ്ദ്ധ സമിതി എന്നിവർ…

Read More

കേരളത്തിലും ഇന്ദിര കന്റീനിൽ പടയോട്ടം; ആദ്യദിനം 600 പ്രഭാത ഭക്ഷണവും 550 ഉച്ചഭക്ഷണത്തിന്റെയും പ്ലേറ്റുകൾ കാലി, വയറുകൾ ഫുൾ!

കൊച്ചി: സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പാക്കാൻ കൊച്ചി നഗരസഭ ആരംഭിച്ച ഇന്ദിര കന്റീന് പ്രവർത്തനമാരംഭിച്ച ആദ്യ ദിനം തന്നെ വൻ തിരക്ക്. ഇടപ്പള്ളി സോണൽ ഓഫിസിൽ പ്രവർത്തിക്കുന്ന കന്റീനിൽ നിന്ന് 600 പ്രഭാത ഭക്ഷണവും 550 ഉച്ചഭക്ഷണവുമാണ് ആദ്യദിനം വിറ്റഴിച്ചത്. ഒരു ദിവസത്തെ മുഴുവൻ ഭക്ഷണം വെറും 50 രൂപയ്ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കന്റീൻ വിഭാവനം ചെയ്തിരിക്കുന്നത്. നഗരസഭയുടെ ജനകീയ ഹോട്ടലായ ‘സമൃദ്ധി @ കൊച്ചി’യുടെ നോർത്ത് അടുക്കളയിൽ നിന്നാണ് ഇന്ദിര കന്റീനിലേക്ക് ഭക്ഷണം എത്തിക്കുന്നത്. പദ്ധതിയുടെ വൻ വിജയം…

Read More

“സ്കാനിംഗ് നടക്കില്ല സഖാവേ… ചില്ലറയുണ്ടോ വരാൻ? ബെവ്‌കോ വീണ്ടും പഴയ പടി!”

തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ മദ്യവിൽപനയ്ക്ക് ഡിജിറ്റൽ പേയ്‌മെന്റ് മാത്രം മതിയെന്ന വിവാദ ഉത്തരവ് പിൻവലിച്ചു. ഉപഭോക്താക്കളിൽ നിന്നും ജീവനക്കാരിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് ബെവ്‌കോ മാനേജ്‌മെന്റ് തീരുമാനം മാറ്റിയത്. ഇനി മുതൽ പ്രീമിയം കൗണ്ടറുകളിൽ ഡിജിറ്റൽ ഇടപാടുകൾക്കൊപ്പം നേരിട്ട് പണം നൽകിയും മദ്യം വാങ്ങാം. നേരത്തെ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രീമിയം കൗണ്ടറുകളിൽ കാർഡ് അല്ലെങ്കിൽ യുപിഐ വഴി മാത്രമേ പണം സ്വീകരിക്കാവൂ എന്ന് നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇത് പ്രായോഗികമല്ലെന്നും പലപ്പോഴും നെറ്റ്‌വർക്ക് തകരാറുകൾ മൂലം ഇടപാടുകൾ തടസ്സപ്പെടുന്നുവെന്നും…

Read More

നമ്മക്ക് നിലയും വിലയുമൊന്നുമില്ല, ആരും വിളിച്ചിട്ടില്ല; പ്രതികരണവുമായി കെ സുധാകരൻ

ന്യൂഡൽഹി: സ്ഥാനാർത്ഥി നിർണയ ചർച്ചകളുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചെന്ന വാർത്തകൾ നിഷേധിച്ച് കോൺ​ഗ്രസ് നേതാവ് കെ സുധാകരൻ. ”ഒരു ചർച്ചയും ഇല്ലപ്പാ. ആരാ നിങ്ങളോട് ഇത് പറഞ്ഞത്?. ഒരു ചർച്ചയ്ക്കും ആരും വിളിച്ചിട്ടില്ല. നമ്മക്ക് നിലയും വിലയുമൊന്നുമില്ല. അതുകൊണ്ട് ആരും വിളിച്ചിട്ടില്ല” എന്നായിരുന്നു കെ സുധാകരൻ പ്രതികരിച്ചത്. നിലയും വിലയുമില്ലെന്ന് പറഞ്ഞാൽ എന്താണ് ഉദ്ദേശിച്ചതെന്ന ചോദ്യത്തിന്, ചിരിയോടെ ”എന്നെ വിളിച്ചിട്ടില്ലന്നേ… എന്നെ വിളിക്കണ്ടേ….” എന്ന മറുപടിയിൽ ഒതുക്കി. സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തിയുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായി പ്രതികരിക്കാനും സുധാകരൻ തയ്യാറായില്ല. രാവിലെയാണ് കെ…

Read More

ചെങ്ങന്നൂരിൽ മറിയ ഉമ്മന്‍ മത്സരിക്കുന്നതിനെതിരെ സഹോദരന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ

കോട്ടയം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ മത്സരിക്കുന്നതിനെതിരെ സഹോദരന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ രംഗത്ത്. ഒരു കുടുംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥി മതിയെന്നാണ് ചാണ്ടി ഉമ്മന്റെ നിലപാട്. മറിയയ്ക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ പുതുപ്പള്ളിയില്‍ നിന്ന് മാറിക്കൊടുക്കാന്‍ തയ്യാറാണെന്നും ചാണ്ടി ഉമ്മന്‍ സൂചിപ്പിച്ചു. ചെങ്ങന്നൂരില്‍ മറിയ ഉമ്മന്‍ സ്ഥാനാര്‍ത്ഥി ആയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ചാണ്ടി ഉമ്മന്റെ നിലപാട്. ഒരു കുടുംബത്തില്‍നിന്ന് രണ്ടുപേര്‍ മത്സരിക്കുന്നത് ശരിയല്ല. അത് ഉമ്മന്‍ചാണ്ടിയുടെ ആദര്‍ശങ്ങള്‍ക്ക് എതിരാണ് എന്നുമാണ് ചാണ്ടി ഉമ്മന്‍ പറയുന്നത്. ഒരുമാസം മുന്‍പ് തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ തുടങ്ങിയ സമയത്ത് മറിയയുടെ…

Read More

വന്ദനാദാസ് കൊലപാതകം; പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി

കൊല്ലം: ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ ഡോക്ടർ വന്ദനാദാസ് കൊല്ലപ്പെട്ട കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. ശിക്ഷ വ്യാഴാഴ്ച വിധിക്കും. കേസില്‍ എഴുപതില്‍ അധികം സാക്ഷികളെ കോടതിയില്‍വിസ്തരിച്ചിരുന്നു. 2023 മെയ് 10നായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ ചികിത്സയ്ക്ക് കൊണ്ടുവന്ന രോഗിയായ സന്ദീപ് ഡോ. വന്ദനയെ ആക്രമിക്കുകയായിരുന്നു. അയല്‍വാസിയുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കായി പൊലീസുകാര്‍ ആശുപത്രിയില്‍ എത്തിച്ചതായിരുന്നു കേസിലെ പ്രതിയായ സന്ദീപിനെ. പരിശോധനയ്ക്ക് പിന്നാലെ സന്ദീപ് പ്രകോപിതനാകുകയും ആശുപത്രിയില്‍ എത്തിച്ച അയല്‍വാസിയെ ആദ്യം…

Read More

ജനങ്ങള്‍ തീരുമാനിച്ചാല്‍ തൃക്കാക്കര യുഡിഎഫ് കോട്ട തകരും; എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍

ജനങ്ങള്‍ തീരുമാനിച്ചാല്‍ തൃക്കാക്കര യുഡിഎഫ് കോട്ട തകരുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍ . തൃക്കാക്കര കൂടെ നില്‍ക്കുമെന്നാണ് പ്രതീക്ഷ. കൊട്ടാരക്കരയില്‍ മത്സരിക്കാനാണ് ആഗ്രഹിച്ചത്. ആര്‍ രശ്മി എത്തിയതോടെ കൊട്ടാരക്കര വിട്ടുകൊടുത്ത് മറ്റെവിടെയും മത്സരിക്കാനും തയ്യാറായെന്നും അഖില്‍മാരാര്‍ പറഞ്ഞു. തൃക്കാക്കരയാണ് ഇപ്പോള്‍ എന്റെ നാട്. എനിക്ക് സ്വന്തമായൊരു വീടുണ്ടാകുന്നത് തൃക്കാക്കരയാണ്. കൊട്ടാരക്കരയില്‍ നിന്ന് തൃക്കാക്കരയിലേക്ക് മാറിയപ്പോള്‍ എന്നെ ചേര്‍ത്തു പിടിച്ച നാടാണിത്. ഇനിയിപ്പോള്‍ എന്നാല്‍ കഴിയുന്നതെല്ലാം ആ നാടിന് വേണ്ടി ചെയ്യുക എന്നതാണ് നിയോഗം – അദ്ദേഹം പറഞ്ഞു.

Read More
Click Here to Follow Us