തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടിത്തം. മൾട്ടി സ്‌പെഷ്യാലിറ്റി സർജിക്കൽ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. രോഗികളെ തൊട്ടടുത്തുള്ള ഐസിയുവിലേക്ക് മാറ്റുകയാണ്. അഗ്നിശമന സേന ആശുപത്രിയിലെത്തി. രക്ഷാപ്രവർത്തനം തുടരുന്നു.

Read More

സഖാവിൽ നിന്ന് ‘കൈ’പിടിച്ച് കോൺഗ്രസിലേക്ക്; വിഎസിന്റെ പിഎ സുരേഷ് കോൺഗ്രസിലേക്ക്; ഇന്ന് അംഗത്വമെടുക്കും

മലമ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പിഎ ആയിരുന്ന എ.സുരേഷ് കോൺഗ്രസിലേക്ക്. ഇന്ന് മലമ്പുഴയിലെ കോൺഗ്രസ് ഓഫിസിലെത്തി അംഗത്വമെടുക്കും. കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. കോൺഗ്രസിൽ ചേരുന്നത് സ്വന്തം തീരുമാനപ്രകാരമാണെന്ന് സുരേഷ് പറഞ്ഞു. പടിയടച്ച് പിണ്ഡംവച്ച സിപിഎമ്മിനോട് ഇനി അനുഭാവം പ്രകടിപ്പിക്കണോ എന്ന് പലതവണ ആലോചിച്ചെന്ന് സുരേഷ് പറ‍ഞ്ഞു. അങ്ങനെയാണ് യുഡിഎഫിന്റെ സ്ഥാനാർഥിത്വം സ്വീകരിക്കാൻ തീരുമാനിച്ചത്. കോൺഗ്രസ് നേതൃത്വമല്ല പാർട്ടിയിൽ ചേരാന്‍ നിർദേശിച്ചത്. സ്വയം എടുത്ത തീരുമാനമാണെന്നും സുരേഷ് പറഞ്ഞു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് ആദ്യം സുരേഷ് പറഞ്ഞിരുന്നത്. പിന്നീടാണ് തീരുമാനം മാറ്റിയത്. മലമ്പുഴയിൽ എ. പ്രഭാകരനാണ്…

Read More

ഗ്യാസ് തീർന്നു, അടുക്കള പൂട്ടി; ന​ഗരത്തിൽ വീണ്ടും ‘വർക്ക് ഫ്രം ഹോം’?

IT

ബെം​ഗളൂരു: ഭക്ഷണ പ്രതിസന്ധി രൂക്ഷമായതോടെ ഐ.ടി ജീവനക്കാരുടെ സംഘടനയായ ‘ഫോറം ഫോർ ഐ.ടി എംപ്ലോയീസ്’ രംഗത്തെത്തി. പാചകവാതക വിതരണം സാധാരണ നിലയിലാകുന്നത് വരെ ജീവനക്കാർക്ക് സ്വന്തം നാട്ടിലിരുന്ന് ജോലി ചെയ്യാൻ (Work from Hometown) അനുമതി നൽകണമെന്ന് സംഘടന ആവശ്യപ്പെട്ടു. പ്രതിസന്ധി നീളുകയാണെങ്കിൽ നോൺ-ക്രിട്ടിക്കൽ വിഭാഗത്തിലുള്ളവർക്ക് വർക്ക് ഫ്രം ഹോം നൽകുന്ന കാര്യം കമ്പനികളുടെ പരിഗണനയിലാണ്.

Read More

കോഡിംഗുണ്ട്, പക്ഷെ ഞമ്മ് ഞമ്മ് ഇല്ല! ഇൻഫോസിസിന് പിന്നാലെ മറ്റ് ഐ.ടി ഭീമന്മാർ കാന്റീൻ പൂട്ടുന്നു, ജീവനക്കാർ പ്രതിസന്ധിയിൽ

ബെംഗളൂരു: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്നുണ്ടായ ആഗോള പാചകവാതക (LPG) ക്ഷാമം ഇന്ത്യയിലെ ഐ.ടി നഗരങ്ങളെ നിശ്ചലമാക്കുന്നു. ഇൻഫോസിസിന് പിന്നാലെ ടി.സി.എസ് (TCS), വിപ്രോ, കോഗ്നിസെന്റ് തുടങ്ങിയ പ്രമുഖ കമ്പനികളും തങ്ങളുടെ കാന്റീൻ സേവനങ്ങൾ വെട്ടിക്കുറച്ചു. ഇതോടെ ആയിരക്കണക്കിന് ഐ.ടി ജീവനക്കാർ ഭക്ഷണത്തിനായി നെട്ടോട്ടമോടുകയാണ്. ക്യാമ്പസുകൾ നിശബ്ദം; കാന്റീനുകളിൽ നിയന്ത്രണം ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ്, പുണെയിലെ ഹിഞ്ചേവാഡി തുടങ്ങിയ പ്രമുഖ ഐ.ടി പാർക്കുകളിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. വിപ്രോയുടെയും കോഗ്നിസെന്റിന്റെയും ക്യാമ്പസുകളിലെ ലൈവ് കൗണ്ടറുകളും ചൈനീസ്, ഫാസ്റ്റ് ഫുഡ് വിഭാഗങ്ങളും പ്രവർത്തനരഹിതമായി. നിലവിൽ പരിമിതമായ വിഭവങ്ങൾ മാത്രമാണ് വിതരണം…

Read More

ഒന്നല്ല രണ്ടല്ല, 812 കിലോമീറ്റർ! ഒപ്പം ഒരു ജീവൻ രക്ഷിച്ച കരുത്തും; വിധാൻ സൗധയിലെ അതിഥിയായി ബോബി ചെമ്മണ്ണൂർ

ബെംഗളൂരു: ലോകസമാധാനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി ബോബി ചെമ്മണ്ണൂർ നടത്തിയ സമാനതകളില്ലാത്ത പ്രവർത്തനങ്ങളെ കർണാടക സർക്കാർ ആദരിച്ചു. ബെംഗളൂരുവിലെ വിഖ്യാതമായ വിധാൻ സൗധയിൽ നടന്ന ചടങ്ങിൽ സ്പീക്കർ യു.ടി. ഖാദറാണ് അദ്ദേഹത്തിന് സ്വീകരണം നൽകിയത്. ലോകസമാധാന സന്ദേശവുമായി 812 കിലോമീറ്റർ ദൂരം മാരത്തൺ പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തെയും, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിഞ്ഞിരുന്ന മലയാളി യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ അദ്ദേഹം നടത്തിയ നിരന്തരമായ ഇടപെടലുകളെയും സ്പീക്കർ പ്രത്യേകം അഭിനന്ദിച്ചു. നിയമസഭാ പ്രതിപക്ഷ നേതാവ് ആർ. അശോക്, കൃഷിമന്ത്രി എൻ. ചലുവരായസ്വാമി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.…

Read More

ഇന്ത്യ പോസ്റ്റ് ഇനി ‘ജെറ്റ്’ വേഗത്തിൽ; പാഴ്‌സൽ അയച്ചാൽ നാളെ കയ്യിലെത്തും; സേവനം ബെം​ഗളൂരുവിലും

SPEED POST

ബെംഗളൂരു: തപാൽ സേവനങ്ങളിൽ വൻ മാറ്റവുമായി ഇന്ത്യ പോസ്റ്റ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പാഴ്‌സലുകളും മറ്റ് തപാൽ വസ്തുക്കളും വെറും 24 മണിക്കൂറിനുള്ളിൽ എത്തിക്കുന്ന ’24 സ്പീഡ് പോസ്റ്റ്’ സേവനം ​ഇന്ന് (മാർച്ച് 17) മുതൽ ആരംഭിക്കും. അടിയന്തര പ്രാധാന്യമുള്ള പാഴ്‌സലുകൾക്ക് അടുത്ത ദിവസം തന്നെ ഡെലിവറി ഉറപ്പാക്കുന്ന (Guaranteed Delivery) പദ്ധതിയാണിത്. ആദ്യ ഘട്ടത്തിൽ ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ ആറ് മെട്രോ നഗരങ്ങളിലാണ് ഈ സേവനം ലഭ്യമാകുക. ഇന്ന് ഉച്ചയ്ക്ക് 12:30-ന് ന്യൂഡൽഹിയിലെ ആകാശവാണി ഭവനിൽ നടക്കുന്ന…

Read More

നാരങ്ങാവെള്ളം കുടിച്ചാൽ ഗ്യാസ് വരുമോ? ബെംഗളൂരുവിലെ കഫേയിൽ വന്നാൽ വരും, പക്ഷെ ബില്ലിലാണെന്ന് മാത്രം!

ബെംഗളൂരു: നഗരത്തിൽ തുടരുന്ന പാചകവാതക ക്ഷാമത്തിനിടെ ഉപഭോക്താവിൽ നിന്ന് വിചിത്രമായ അധിക ചാർജ് ഈടാക്കി ബെംഗളൂരുവിലെ കഫേ. നഗരത്തിലെ പ്രശസ്തമായ ‘തിയോ കഫേ’ (Theo Cafe) ആണ് ഓർഡർ ചെയ്ത മിന്റ് നാരങ്ങാവെള്ളത്തിന് അഞ്ച് ശതമാനം ‘ഗ്യാസ് ക്രൈസിസ് ചാർജ്’ (Gas Crisis Charge) ബില്ലിൽ ഉൾപ്പെടുത്തിയത്. ഇതോടെ സംഭവം സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായിരിക്കുകയാണ്. ബില്ലിലെ കണക്കുകൾ ഇങ്ങനെ; മിന്റ് ലെമനേഡ് (രണ്ടെണ്ണം): 358 രൂപ (ഒന്നിന് ₹179 വീതം) ഡിസ്കൗണ്ട് (5%): 17.90 രൂപ കുറച്ചു നികുതികൾ: ജി.എസ്ടി. (CGST, SGST –…

Read More

രക്ഷാപ്രവർത്തകർക്കും രക്ഷയില്ലാതെ പോയ നിമിഷങ്ങൾ; മെഡിക്കൽ കോളേജ് കത്തിയെരിയുമ്പോൾ സംഭവിച്ചത്!!!

ഭുവനേശ്വർ: ഒഡീഷയിലെ കട്ടക്കിൽ മെഡിക്കൽ കോളേജിലുണ്ടായ തീ പിടുത്തത്തിൽ 10 രോഗികൾക്ക് ദാരുണാന്ത്യം. കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളേജിലാണ് സംഭവം. ട്രോമ കെയർ ഐസിയുവിലാണ് തീ പടർന്നത്. തിങ്കളാഴ്ച പുലർച്ചെ 2:30 നും 3 നും ഇടയിലാണ് തീപിടുത്തമുണ്ടായത്. ഗുരുതരാവസ്ഥയിലുള്ള രോഗികൾ ചികിത്സയിൽ കഴിയുന്നയിടമാണ് ട്രോമ കെയർ ഐസിയു. രക്ഷാ പ്രവർത്തനത്തിനിടയിൽ 11 ആശുപത്രി ജീവനക്കാർക്കും പൊള്ളലേറ്റു. ഒന്നിലധികം ഫയർ എഞ്ചിനുകൾ സ്ഥലത്തുണ്ട്. രക്ഷാ പ്രവർത്തനം തുടരുകയാണ്. രോഗികളെ രക്ഷിക്കുന്നതിനിടെയാണ് ജീവനക്കാർക്ക് പരിക്കേറ്റതെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു. ഒഡീഷയിലെ പ്രധാന സർക്കാർ…

Read More

മെട്രോ യാത്ര ഇനി പറക്കും! പിങ്ക് ലൈനിൽ കലക്കൻ മാറ്റം

ബെംഗളൂരു: നമ്മ മെട്രോ പിങ്ക് ലൈനിലേക്ക് പുതിയ ട്രെയിനെത്തി. മെയ് മാസത്തില്‍ സര്‍വീസ് ആരംഭിക്കേണ്ട എലിവേറ്റഡ് ട്രെയിനുകളില്‍ നാലാമത്തേതാണ് എത്തിച്ചേര്‍ന്നത്. ബിഇഎംഎല്ലിന്റെ ന്യൂ തിപ്പസാന്ദ്ര പ്ലാന്റില്‍ നിന്ന് മാര്‍ച്ച് 13നാണ് ആറ് കോച്ചുകളുള്ള ട്രെയിന്‍ സെറ്റ് ബന്നാര്‍ഘട്ട റോഡിലെ കോത്തന്നൂര്‍ ഡിപ്പോയില്‍ എത്തിയതെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിശദമായ പരിശോധനകള്‍ക്കായി ട്രെയിന്‍ സെറ്റ് ഇന്‍സ്‌പെക്ഷന്‍ ബേ ലൈനിലേക്ക് മാറ്റിയിരിക്കുകയാണ്. 2025 ഡിസംബര്‍ 11നാണ് പിങ്ക് ലൈനിന്റെ പ്രോട്ടോടൈപ്പ് ട്രെയിന്‍ പുറത്തിറക്കുന്നത്. പിന്നീട് ഫെബ്രുവരിയില്‍ രണ്ട് ട്രെയിനുകള്‍ ബന്നാര്‍ഘട്ടയിലെത്തി.…

Read More

കരൂര്‍ ദുരന്തം: ‘ക്രമസമാധാന ചുമതല സംസ്ഥാന പൊലീസിന്റേത്’; സിബിഐ അന്വേഷണത്തില്‍ പറഞ്ഞതില്‍ ഉറച്ച് വിജയ്

കരൂര്‍ ദുരന്തത്തിലെ സിബിഐ അന്വേഷണത്തില്‍ പറഞ്ഞതില്‍ ഉറച്ച് തന്നെ ടിവികെ അധ്യക്ഷന്‍ വിജയ്.ക്രമസമാധാന ചുമതല സംസ്ഥാനത്തെ പോലീസിന്റേതെന്ന് വിജയ് ആവര്‍ത്തിച്ചു. അധികാരികളുമായി എല്ലാവിധത്തിലും സഹകരിച്ചിട്ടുണ്ട് എന്നും സിബിഐയോട് വിജയ് പറഞ്ഞു. മൊഴികളിലെ വ്യക്തതയ്ക്കായാണ് വീണ്ടും വിളിച്ചു വരുത്തിയത് എന്ന് സിബിഐ വൃത്തങ്ങള്‍ അറിയിക്കുന്നു. 41 പേരുടെ ജീവനെടുത്ത കരൂര്‍ ദുരന്തത്തില്‍ നേരത്തെ നല്‍കിയ മൊഴികള്‍ ആവര്‍ത്തിക്കുകയാണ് വിജയ്.ദുരന്തത്തിന് പിന്നിലെ വീഴ്ച്ച തമിഴ്‌നാട് പോലീസിന്റേത്. അധികാരികളുമായി എല്ലാവിധത്തിലും സഹകരിച്ചിട്ടുണ്ട് എന്നും സിബിഐയ്ക്ക് മുന്നില്‍ വിജയ് വീണ്ടും മൊഴി നല്‍കി. നേരത്തെ നല്‍കിയ മൊഴികളില്‍ കൂടുതല്‍ വ്യക്തതക്കായാണ്…

Read More
Click Here to Follow Us