മണ്ഡപത്തിൽ പോലീസിന്റെ ‘ക്ലൈമാക്സ്’; ഗുണ്ടാനേതാവായ വരൻ കുടുങ്ങി, ചടങ്ങുകൾ സ്റ്റേഷനിൽ നടത്താന്‍ അനുമതി തേടി വധു

ഗുണ്ടാനേതാവായ വരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. മണിക്കൂറുകൾ കഴിഞ്ഞ്, വധു പൊലീസ് സ്റ്റേഷനിലെത്തി വിവാഹചടങ്ങുകൾ കഴിയുന്നത് വരെ വരെ വിട്ടുകിട്ടണമെന്ന് അപേക്ഷിച്ചു. സീമയെന്നാണ് യുവതിയുടെ പേര്. എന്നാൽ പൊലീസ് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. തന്റെ ജീവിതം നശിക്കുമെന്നും തന്റെ ഭാഗത്ത് എന്ത് തെറ്റാണുള്ളതെന്നും ചോദിച്ചായിരുന്നു സീമ പൊലീസ് സ്റ്റേഷനിലെത്തി കരഞ്ഞുകാലുപിടിച്ചത്. ആകാശ് എന്ന ഗുണ്ടാത്തലവനെ വിട്ടുകിട്ടണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഇയാളെ പുറത്ത് വിടാൻ കഴില്ലെങ്കിൽ പൊലീസ് കസ്റ്റഡിയിൽ വച്ച് ചടങ്ങുകൾ പൂർത്തീകരിക്കാൻ അനുവദിക്കണമെന്നായി യുവതി. എന്നാൽ പൊലീസ് അനുമതി നൽകിയില്ല.

Read More

ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു

മലപ്പുറം: നിലമ്പൂരിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു. കുണ്ടുങ്ങൽ സ്വദേശി റിജില(30)യാണ് മരിച്ചത്. ചായ ചോദിച്ചിട്ട് കിട്ടാത്തതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്നാണ് വിവരം. ഭർതൃമാതാവായ ശാന്ത(70) പൊലീസ് കസ്റ്റഡിയിലാണ്. ഇന്ന് രാവിലെ 6.30നാണ് സംഭവം. മക്കളുടെ മുന്നിൽവെച്ച് വിറക് വെട്ടാനുപയോഗിക്കുന്ന കത്തികൊണ്ടാണ് റിജിലയെ ശാന്ത വെട്ടിയത്. വീട്ടിൽ മുമ്പും കുടുംബപ്രശ്നം ഉണ്ടായിരുന്നതായാണ് വിവരം. പലവട്ടം ചായ ചോദിച്ചെങ്കിലും കിട്ടിയില്ലെന്നും ഇതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്ന് ശാന്ത പൊലീസിനോട് പറഞ്ഞതായാണ് വിവരം. റിജിലയുടെ ശരീരത്തിൽ പല തവണ വെട്ടേറ്റു. കഴുത്തിനേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം. റിജിലയെ മക്കൾ…

Read More

ദുബായ് എയർപോർട്ടിൽ ഡ്രോൺആക്രമണത്തിൽ തീപിടുത്തം; വിമാനത്താവള പ്രവർത്തനം നിർത്തി

അബുദാബി∙ ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം. വിമാനത്താവള പരിസരത്തെ ഒരു ഇന്ധന ടാങ്കിന് തീപിടിച്ചു. ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തി. തീയണയ്ക്കാനുള്ള ഊർജിത ശ്രമങ്ങളിലാണ് ദുബായ് സിവിൽ ഡിഫൻസ്. സംഭവത്തിൽ ഇതുവരെ ആളപായമോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതർ പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷത്തിനിടെ മറ്റൊരു കപ്പൽകൂടി മേഖലയിൽനിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച ഇറാൻ ആക്രമിച്ച യുഎഇയിലെ ഫുജൈറ എണ്ണസംഭരണ ശാലയിൽനിന്ന് ഇന്ത്യൻ കപ്പൽ ‘ജഗ് ലാഡ്‌കി’ ആണ് എണ്ണ നിറച്ചശേഷം പുറപ്പെട്ടത്. 80,800…

Read More

ബെഞ്ചമിൻ നെതന്യാഹു മരിച്ചു? വാർത്തകളിൽ ഇസ്രായേൽ പ്രതികരണം

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മരണവാർത്തയിൽ പ്രതികരണവുമായി അദ്ദേഹത്തിന്റെ ഓഫീസ്. നെതന്യാഹു സുരക്ഷിതനാണെന്നും അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പ്രചരണങ്ങൾ വ്യാജമാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. പ്രധാനമന്ത്രി വധിക്കപ്പെട്ടു എന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായതിനെത്തുടർന്നാണ് ഔദ്യോഗിക വിശദീകരണം പുറത്തുവന്നത്. യുദ്ധത്തെക്കുറിച്ച് നെതന്യാഹു പങ്കുവെച്ച ഒരു വീഡിയോയാണ് സംശയങ്ങൾക്ക് കാരണമായത്. വീഡിയോയിൽ അദ്ദേഹത്തിന്റെ വലതുകൈയ്യിൽ ആറ് വിരലുകൾ ഉള്ളതായി ചിലർ ചൂണ്ടിക്കാട്ടി, ഇത് വീഡിയോ AI നിർമ്മിതമാണെന്ന വാദത്തിന് കരുത്തേകി. വീഡിയോയുടെ 0:35 സമയത്ത് കൈകൾ ഉയർത്തുമ്പോൾ ചെറുവിരലിനോട് ചേർന്ന് അധിക മാംസം…

Read More

ദുബായ് എയർപോർട്ടിലെ തീപിടുത്തം, എമിറേറ്റ്സ് വിമാനം കൊച്ചിയിലേക്ക് തിരിച്ചയച്ചു

ഷാര്‍ജ.ദുബായ് എയർപോർട്ടിലെ തീപിടുത്തം. എമിറേറ്റ്സ് വിമാനം കൊച്ചിയിലേക്ക് തിരിച്ചയച്ചു. തീരുമാനം ദുബായ് വിമാനത്താവളം അടച്ചതോടെ. കൊച്ചിയിൽ നിന്ന് ദുബായിലേക്ക് വിമാനം പുറപ്പെട്ടത് പുലർച്ചെ നാലിന്. വിമാനം തിരിച്ചിറക്കും, യാത്രക്കാരെ മടക്കിയയ്ക്കും. കൂടുതൽ വിമാനങ്ങൾ റദ്ദാക്കും ദുബായിൽ എയർപോർട്ടിന് സമീപം തീപിടിച്ചത് ഡ്രോൺ അവശിഷ്ടം പതിച്ചതാണ്. സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിച്ചെന്ന് അധികൃതർ. ഇന്ധന ടാങ്കിലാണ് ഡ്രോണ്‍ അവശിഷ്ടം പതിച്ചത് തീ അണക്കാൻ ശ്രമിക്കുകയാണെന്നും സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. വിമാനത്താവളം അടച്ചു.  

Read More

പോസ്റ്റർ പതിക്കുന്നതിനെ ചൊല്ലി തർക്കം; കോൺഗ്രസ്- സിപിഐഎം സംഘർഷം, 7 പേർക്ക് പരിക്ക്

തൃശൂര്‍: പുതുക്കാട് പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പുതുക്കാട് അളഗപ്പനഗര്‍ പഞ്ചായത്തിലെ പാലക്കുന്നിലാണ് സംഭവം. സംഘര്‍ഷത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഷാജു പുവ്വത്തൂക്കാരന്‍, അഭിമന്യു, അഭിജിത് എന്നിവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സിപിഐഎം പ്രവര്‍ത്തകരായ മിഥുന്‍, വിഷ്ണു, വിശാല്‍, സമിന്‍ലാല്‍ എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്രസേന പാലക്കുന്നില്‍ റൂട്ട് മാര്‍ച്ച് നടത്തുകയും ചെയ്തു.

Read More

98ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു

ലോസ് ഏഞ്ചല്‍സ്: 98ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. വെപ്പണ്‍സ് ചിത്രത്തിലെ അഭിനയമിവിന് സഹനടിയായി എമി മാടിഗനെയും വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിലെ പ്രകടനത്തിന് സഹനടനായി ഷോണ്‍ പെന്നിനെയും തിരഞ്ഞെടുത്തു. ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍’ ആണ് അവാര്‍ഡ് പട്ടികയില്‍ മുന്നില്‍. ‘സിന്നേഴ്‌സ്’ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി. ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറി’നാണ് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം. കാസ്റ്റിങ് ഡയറക്ഷന്‍ എന്ന പുതിയ കാറ്റഗറി ഇത്തവണ പുതുതായി ഉള്‍പ്പെടുത്തിയിരുന്നു. ഈ വിഭാഗത്തില്‍ ആദ്യ അവാര്‍ഡ് കരസ്ഥമാക്കിയിരിക്കുന്നത് വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ എന്ന…

Read More

കർണാടകയിൽ വികസന കുതിപ്പ്: അന്താരാഷ്ട്ര സ്റ്റേഡിയത്തിനും ദുരഭിമാനക്കൊല തടയാനുളള പുതിയ നിയമത്തിനും അംഗീകാരം

ബെംഗളൂരു: സംസ്ഥാനത്തിന്റെ കായിക, കാർഷിക, സാമൂഹിക മേഖലകളിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ടുള്ള നിർണ്ണായക തീരുമാനങ്ങളുമായി കർണാടക മന്ത്രിസഭ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന യോഗത്തിൽ ബെംഗളൂരുവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിനും മാണ്ഡ്യയിലെ മൈഷുഗർ ഫാക്ടറി നവീകരിക്കുന്നതിനും ഉൾപ്പെടെ നിരവധി പദ്ധതികൾക്ക് അംഗീകാരം നൽകി. പ്രധാന തീരുമാനങ്ങൾ ചുരുക്കത്തിൽ: അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം: ബെംഗളൂരു നഗര ജില്ലയിലെ ആനേക്കൽ താലൂക്കിലുള്ള സൂര്യനഗറിൽ (കെ.എച്ച്.ബി സൂര്യ സിറ്റി) 80,000 പേർക്ക് ഇരിക്കാവുന്ന അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കും. 813 കോടി രൂപയാണ് ഇതിനായി…

Read More

“ഒരു സിലിണ്ടർ തന്നാൽ വയറുനിറയെ മോമോസും റോളും ഫ്രീ!”; ഗ്യാസ് കിട്ടാനില്ലാത്തപ്പോൾ ഹോട്ടലിലെ ഈ ഓഫർ കേട്ടോ?

ബെംഗളൂരു: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് വാണിജ്യ ഗ്യാസ് സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുമ്പോൾ വേറിട്ടൊരു ഓഫറുമായി മംഗളൂരുവിലെ ഹോട്ടൽ ഉടമകൾ. ഒരു കൊമേഴ്‌സ്യൽ ഗ്യാസ് സിലിണ്ടർ എത്തിച്ചു നൽകുന്നവർക്ക് 5,500 രൂപ വിലവരുന്ന ഭക്ഷണം സൗജന്യമായി നൽകുമെന്നാണ് ഹോട്ടലുകളുടെ വാഗ്ദാനം. മംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘വോക്ക് ആൻഡ് ഫോർക്ക്’ (Wok n Fork), ‘ബിഗ് ഫാറ്റ് റോൾ’ (Big Fat Roll) എന്നീ സ്ഥാപനങ്ങളാണ് ഈ വിചിത്രവും എന്നാൽ ആകർഷകവുമായ ഓഫർ മുന്നോട്ടുവെച്ചിരിക്കുന്നത്. മംഗളൂരുവിലും ബെംഗളൂരുവിലുമുള്ള ഇവരുടെ ഔട്ട്‌ലെറ്റുകളിൽ ഈ സൗകര്യം ലഭ്യമാണ്. ഓഫർ…

Read More

“നടന്നാൽ ഇതിലും വേഗമെത്താം! 6.5 കിലോമീറ്ററിന് ഒരു മണിക്കൂർ; ബെംഗളൂരു നിവാസിയുടെ വീഡിയോ ചർച്ചയാകുന്നു

ബെംഗളൂരു: സിലിക്കൺ വാലിയിലെ ഐടി പ്രൊഫഷണലുകൾക്കും സാധാരണക്കാർക്കും ഗതാഗതക്കുരുക്ക് ഒരു പുത്തരിയല്ലെങ്കിലും, നഗരത്തിലെ ട്രാഫിക്കിന്റെ ഭീകരത വെളിപ്പെടുത്തുന്ന പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. വെറും 6.5 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ തനിക്ക് ഒരു മണിക്കൂറിലധികം സമയം വേണ്ടിവന്നുവെന്ന് വിശദീകരിക്കുന്ന യുവാവിന്റെ വീഡിയോയാണ് വൈറലായത്. യാത്ര തുടങ്ങി അരമണിക്കൂർ; പിന്നിട്ടത് വെറും 2 കിലോമീറ്റർ പങ്കജ് ഹുറിയ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് “ഇതാണ് ബെംഗളൂരുവിന്റെ യാഥാർത്ഥ്യം” എന്ന കുറിപ്പോടെ വീഡിയോ പങ്കുവെച്ചത്. രാവിലെ 9.15-ന് ഓഫീസിലേക്ക് പോകാൻ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു പങ്കജ്. ഓഫീസിലേക്കുള്ള ആകെ…

Read More
Click Here to Follow Us