ഡൽഹി: പ്രശസ്ത ഗായകനും റാപ്പറുമായ ബാദ്ഷായ്ക്ക് ലോറൻസ് ബിഷ്‌ണോയിയുടെ വധഭീഷണി. ബിഷ്‌ണോയി സംഘം ഈ ഭീഷണി മുഴക്കിയിരിക്കുന്നത് ഫെയ്‌സ്ബുക്കിലൂടെയാണ്. ബാദ്ഷയുടെ നെറ്റിയിൽ വെടിവെക്കുമെന്നാണ് സംഘത്തിലെ രൺദീപ് മാലിക്, അനിൽ പണ്ഡിറ്റ് എന്നിവർ പറഞ്ഞത്. ഏറ്റവും പുതിയ ഗാനമായ ടട്ടീരി പുറത്തിറങ്ങി വിവാദമായതിനെ പിന്നാലെയായായിരുന്നു ഈ ഭീഷണി. ഹരിയാനയുസേ സംസ്കാരത്തെ ബാദ്ഷാ നശിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ബിഷ്‌ണോയി സംഘം ആരോപിക്കുന്നത്. 2024 ൽ ബാദ്ഷയുടെ ഉടമസ്ഥതയിലുള്ള ചണ്ഡീഗഡിലെ ഒരു ക്ലബിന് പുറത്തു നടന്ന സ്ഫോടനം വെറുമൊരു ട്രെയിലർ മാത്രമായിരുന്നുവെന്നും ഇനി നേരിട്ട് വെടിവെക്കുമെന്നുമാണ് സംഘം ഫെയ്‌സ്ബൂക്കിലൂടെ പറഞ്ഞത്.…
Read MoreMonth: March 2026
വേനൽച്ചൂടിനിടെ കർണാടകയിൽ ആശ്വാസ മഴ; പലയിടത്തും ആലിപ്പഴ വർഷവും
ബെംഗളൂരു: കർണാടകയിൽ കനത്ത വേനൽച്ചൂടിന് ആശ്വാസമായി പലയിടങ്ങളിലും അപ്രതീക്ഷിത മഴ. കുടക്, ചിക്കമഗളൂരു, ബെൽഗാം ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ ലഭിച്ചത്. എന്നാൽ മഴയോടൊപ്പം വീശിയടിച്ച കാറ്റും ആലിപ്പഴ വർഷവും ചിലയിടങ്ങളിൽ ജനജീവിതത്തെ ബാധിച്ചു. കുടകിൽ പെയ്ത കനത്ത മഴ കൊടും ചൂടിൽ വലയുന്ന കാപ്പി കർഷകർക്ക് വലിയ ആശ്വാസമാണ് നൽകിയത്. എന്നാൽ ബെൽഗാമിൽ അരമണിക്കൂറിലധികം നീണ്ടുനിന്ന മഴ സദാശിവ നഗർ, നെഹ്‌റു നഗർ, ഷാഹു നഗർ എന്നിവിടങ്ങളിൽ നാശനഷ്ടങ്ങൾ വിതച്ചു. ചിക്കമഗളൂരു താലൂക്കിലെ മുത്തോടി, കാഡ്ബഗെരെ ഭാഗങ്ങളിൽ കനത്ത മഴയും മുഡിഗരെ, എൻ.ആർ…
Read Moreസിൽക്ക് ബോർഡിലെ കുരുക്കഴിയുന്നു; നഗരത്തിലെ ആദ്യ ഡബിൾ ഡെക്കർ മേൽപ്പാലം ഈ മാസം പൂർണ്ണമായി തുറക്കും
ബെംഗളൂരു: ഐടി നഗരത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കുകളിൽ ഒന്നായ സിൽക്ക് ബോർഡ് ജംഗ്ഷന് ആശ്വാസമായി പുതിയ ഡബിൾ ഡെക്കർ മേൽപ്പാലം ഈ മാസം അവസാനം പൂർണ്ണമായി തുറന്നുനൽകുന്നു. നമ്മ മെട്രോയുടെ യെല്ലോ ലൈനിന്റെ ഭാഗമായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) നിർമ്മിച്ച ഈ പാത നഗരത്തിലെ ആദ്യത്തെ ഡബിൾ ഡെക്കർ മേൽപ്പാലമാണ്. സിൽക്ക് ബോർഡ് ജംഗ്ഷൻ മുതൽ രാഗിഗുഡ്ഡ വരെയുള്ള 3.5 കിലോമീറ്റർ ഭാഗമാണ് മാർച്ചിൽ ഗതാഗതത്തിനായി തുറന്നുകൊടുക്കുക. മേൽപ്പാലത്തിന്റെ നിർമ്മാണം പൂർത്തിയായതായും റോഡ് ടാർ ചെയ്യുന്ന ജോലികൾ കഴിഞ്ഞതായും ബിഎംആർസിഎൽ…
Read Moreഅഭിനയം പഠിപ്പിക്കാൻ 42 ലക്ഷം ചെലവാക്കി; എന്നെ ചതിച്ചു സിനിമ പ്രതിസന്ധിയിൽ; ആശങ്ക പങ്കുവെച്ച് സംവിധായകൻ സനോജ് മിശ്ര
മുംബൈ: കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ താരം മൊണാലിസയുടെ (മോനി ഭോസ്ലെ) വിവാഹം തന്റെ സിനിമയുടെ ഭാവി തകർക്കുമെന്ന് ആശങ്ക പങ്കുവെച്ച് സംവിധായകൻ സനോജ് മിശ്ര. മൊണാലിസ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ദി ഡയറി ഓഫ് മണിപ്പൂർ’ എന്ന ചിത്രത്തിന്റെ റിലീസിനെ ഈ വിവാദങ്ങൾ സാരമായി ബാധിക്കുമെന്നാണ് സംവിധായകന്റെ അവകാശവാദം. വിവാഹവും വിവാദവും യുപി സ്വദേശിയും നടനുമായ ഫർമാൻ ഖാനെയാണ് മൊണാലിസ വിവാഹം കഴിച്ചത്. ഇരുവരും വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവരായതിനാൽ സുരക്ഷ കണക്കിലെടുത്ത് കേരളത്തിൽ വെച്ചായിരുന്നു വിവാഹം. ഇത് ‘ലൗ ജിഹാദ്’ ആണെന്ന തരത്തിൽ ഹിന്ദുത്വ…
Read Moreമന്ത്രിമാർക്ക് ഡി.കെ വിരുന്നൊരുക്കിയ, പിന്നാലെ സിദ്ധരാമയ്യയുടെ വിരുന്ന് 16ന്; കർണാടക കോൺഗ്രസിലെ അത്താഴവിരുന്നുകൾക്ക് പിന്നിലെ ‘രഹസ്യ അജണ്ട’ എന്ത്?
ബെംഗളൂരു: കർണാടക കോൺഗ്രസിൽ അണിയറ നീക്കങ്ങൾ സജീവമാക്കി മുതിർന്ന നേതാക്കളുടെ ‘അത്താഴ രാഷ്ട്രീയം’. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വിരുന്നിന് പിന്നാലെ, മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിമാർക്കായി പ്രത്യേക അത്താഴവിരുന്ന് സംഘടിപ്പിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ കൗതുകമുണ്ടാക്കിയിട്ടുണ്ട്. മാർച്ച് 16-ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘കാവേരി’യിലാണ് വിരുന്ന് നടക്കുക. ഡി.കെക്ക് മറുപടിയോ? കെപിസിസി പ്രസിഡന്റായി ആറ് വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഡി.കെ. ശിവകുമാർ അടുത്തിടെ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മാർച്ച് 12-ന് ഇരുവിഭാഗങ്ങളിലുമുള്ള എംഎൽഎമാർ പ്രത്യേക യോഗം ചേർന്നത് പാർട്ടിയിൽ ചർച്ചയായിരുന്നു. മന്ത്രിസഭാ പുനഃസംഘടനയ്ക്കായി സമ്മർദ്ദം…
Read Moreലിംഗസമത്വത്തിന്റെ പുതിയ മാതൃക; പാരമ്പര്യങ്ങളെ മാറ്റിനിർത്തി പിതാവിന്റെ അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ച് സഹോദരിമാർ
ബെംഗളൂരു: ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും വേലിക്കെട്ടുകൾ പൊളിച്ചെഴുതി പിതാവിന്റെ അന്ത്യകർമ്മങ്ങൾ പെൺമക്കൾ തന്നെ നിർവ്വഹിച്ചു. ചിക്കമഗളൂരു ജില്ലയിലെ കടൂർ താലൂക്കിലുള്ള ബിരൂർ പട്ടണത്തിലാണ് ലിംഗസമത്വത്തിന്റെ ഉദാത്തമായ സന്ദേശം നൽകിക്കൊണ്ട് വിശ്വനാഥ് എന്ന വ്യക്തിയുടെ അന്ത്യകർമ്മങ്ങൾ രണ്ട് പെൺമക്കളും ചേർന്ന് നടത്തിയത്. പാരമ്പര്യങ്ങളെ മാറ്റിനിർത്തി മക്കൾ സാധാരണയായി ഹിന്ദു പാരമ്പര്യമനുസരിച്ച് പിതാവിന്റെ ചിതയ്ക്ക് തീ കൊളുത്തുന്നത് ആൺമക്കളാണ്. എന്നാൽ വിശ്വനാഥിന് ആൺമക്കളില്ലായിരുന്നു. ആചാരങ്ങളുടെ പേരിൽ മറ്റാരെയെങ്കിലും കർമ്മങ്ങൾ ഏൽപ്പിക്കുന്നതിന് പകരം, തങ്ങളെ വളർത്തി വലുതാക്കിയ പിതാവിന് മക്കൾ തന്നെ അന്ത്യയാത്ര നൽകാൻ തീരുമാനിക്കുകയായിരുന്നു. സമൂഹത്തിന് മാതൃക വികാരഭരിതമായ…
Read More“വിടാതെ പിന്തുടർന്ന് വധിക്കും” നെതന്യാഹുവിനെ എവിടെ വെച്ചും വധിക്കും: പരസ്യ പ്രഖ്യാപനവുമായി ഇറാൻ
ടെഹ്‌റാൻ/തെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ എവിടെ വെച്ചും വധിക്കുമെന്ന് ഇറാൻ വിപ്ലവ ഗാർഡ് പ്രഖ്യാപിച്ചു. “ശിശുഹത്യ നടത്തുന്ന ഈ കുറ്റവാളിയെ ഞങ്ങൾ വിടാതെ പിന്തുടർന്ന് വധിക്കും” എന്നായിരുന്നു ഇറാന്റെ ഔദ്യോഗിക പ്രസ്താവന. ഇതിനിടെ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നെതന്യാഹു പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്തത് അദ്ദേഹം കൊല്ലപ്പെട്ടോ എന്ന സംശയം സോഷ്യൽ മീഡിയയിൽ ശക്തമാക്കിയിരിക്കുകയാണ്. വൈറലായ ആറ് വിരലുകൾ; വീഡിയോ വ്യാജമോ? മാർച്ച് 12-ന് പുറത്തുവന്ന നെതന്യാഹുവിന്റെ വീഡിയോയെച്ചൊല്ലിയാണ് ഇപ്പോൾ പ്രധാന ചർച്ചകൾ നടക്കുന്നത്. വീഡിയോയിലെ നെതന്യാഹുവിന്റെ ഒരു കൈയ്യിൽ ആറ് വിരലുകൾ ഉള്ളതായി…
Read Moreപക്കവട വാങ്ങാൻ ഭർത്താവ് പോയി; ബസ് സ്റ്റാൻഡിൽ നിന്ന് നവവധുവിനെ കാണാതായി
ബസ് സ്റ്റാൻഡിൽ വെച്ച് കഴിക്കാൻ ലഘുഭക്ഷണം വാങ്ങാൻ ഭർത്താവ് പോയ നേരത്ത് പത്തൊൻപതുകാരിയായ നവവധു അപ്രത്യക്ഷയായി. മാർച്ച് 9-ന് ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് വിചിത്രമായ തിരോധാനം നടന്നത്. അമ്രോഹ സ്വദേശിയായ പ്രീതം സിംഗും ഭാര്യ റിംജിമും (18) കൂടി യുവതിയുടെ വീട്ടിൽ നിന്ന് മടങ്ങുകയായിരുന്നു. ഹോളി ആഘോഷങ്ങൾക്കായി സ്വന്തം വീട്ടിലേക്ക് പോയ ഭാര്യയെ കൂട്ടിക്കൊണ്ടുവരാൻ എത്തിയതായിരുന്നു പ്രീതം. യാത്രക്കിടെ മറ്റൊരു ബസ് മാറിക്കയറാനായി ഇവർ ബിലാരി ബസ് സ്റ്റാൻഡിൽ ഇറങ്ങി. ബസ് കാത്തുനിൽക്കുന്നതിനിടെ തനിക്ക് വിശക്കുന്നുണ്ടെന്നും പക്കവട (Pakodas) വേണമെന്നും റിംജിം ഭർത്താവിനോട് ആവശ്യപ്പെട്ടു. ഭാര്യയുടെ…
Read Moreഒരിടെ ആവശ്യക്കാരില്ലാതിരുന്ന വിറക് അടുപ്പുകൾക്ക് ഇപ്പോൾ വിപണിയിൽ വൻ ഡിമാൻഡ്; എംജി മാർക്കറ്റിൽ വൻ തിരക്ക്
ബെംഗളൂരു: വാണിജ്യ എൽപിജി സിലിണ്ടറുകളുടെ കടുത്ത ക്ഷാമം മൂലം ഹുബ്ബള്ളിയിലെ ഹോട്ടൽ വ്യവസായം കടുത്ത പ്രതിസന്ധിയിലേക്ക്. സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ നഗരത്തിലെ പല പ്രമുഖ ഹോട്ടലുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഈ അടിയന്തര സാഹചര്യം മറികടക്കാൻ ബദൽ മാർഗമെന്ന നിലയിൽ വിറക് അടുപ്പുകളിലേക്ക് മാറുകയാണ് ഹോട്ടൽ ഉടമകൾ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഹുബ്ബള്ളി നഗരത്തിലെ എംജി മാർക്കറ്റിൽ വിറക് അടുപ്പുകൾ വാങ്ങാൻ ഹോട്ടൽ ഉടമകളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മുമ്പ് ആവശ്യക്കാരില്ലാതിരുന്ന വിറക് അടുപ്പുകൾക്ക് ഇപ്പോൾ വിപണിയിൽ അപ്രതീക്ഷിത ഡിമാൻഡാണ് ഉണ്ടായിരിക്കുന്നത്. ഗ്യാസ് സിലിണ്ടറുകൾക്കായി കാത്തുനിൽക്കാതെ,…
Read Moreസിലിണ്ടർ ക്ഷാമത്തെ തോൽപ്പിക്കാൻ ബെംഗളൂരു കളത്തിലിറക്കുന്നു കിടിലൻ ഐഡിയ; സംഭവം അറിയാൻ വായിക്കാം
ബെംഗളൂരു: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് പാചകവാതക വിതരണം പ്രതിസന്ധിയിലായ സാഹചര്യത്തിൽ, ബദൽ മാർഗവുമായി ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (GBA). നഗരത്തിലെ ഹോട്ടലുകൾ ഇന്ധനക്ഷാമം മൂലം അടച്ചുപൂട്ടൽ ഭീഷണി നേരിടുമ്പോൾ, ജൈവമാലിന്യത്തിൽ നിന്ന് ബയോഗ്യാസ് ഉൽപ്പാദിപ്പിച്ച് ഇന്ധനക്ഷാമത്തെ മറികടക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. മാലിന്യം ഊർജ്ജമാകും; മാതൃകയായി നഗരം പ്രതിദിനം ഉൽപ്പാദിപ്പിക്കപ്പെടുന്ന 3,000 ടൺ ജൈവമാലിന്യത്തെ ബയോഗ്യാസാക്കി മാറ്റി പാചകവാതകമായും വൈദ്യുതിയായും ഉപയോഗിക്കുന്ന പദ്ധതിക്കാണ് ജി.ബി.എ രൂപം നൽകിയിരിക്കുന്നത്. ഇന്ധന വിലക്കയറ്റത്തെ പ്രതിരോധിക്കുന്നതിനൊപ്പം നഗരത്തിലെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനും ഇതിലൂടെ സാധിക്കുമെന്ന് ജി.ബി.എ ചീഫ് കമ്മീഷണർ…
Read More